ഭാര്യയുമായി എസ്ഐയ്ക്ക് വഴി വിട്ട ബന്ധം : ചോദ്യം ചെയ്തതിന് പിന്നാലെ കള്ളക്കേസിൽ കുടുക്കി ജയിലിലിട്ടു; എസ്ഐക്കെതിരെ പരാതി നൽകി ഭർത്താവ് ! സംഭവം കോഴിക്കോട്

കോഴിക്കോട് എസ്ഐക്കെതിരെ പരാതി. ഭാര്യയുമായുള്ള വഴി വിട്ട ബന്ധം ചോദ്യം ചെയ്തതിന് മുൻ പഞ്ചായത്ത് അംഗത്തെ എസ് ഐ കള്ളക്കേസിൽ കുടുക്കിയതിനെതിരെയാണ് പരാതി നൽകിയത്. കോഴിക്കോട് എടച്ചേരി സ്റ്റേഷനിലെ മുൻ എസ് ഐ സമദിനെതിരെയാണ് പരാതിയുമായി മുൻ പഞ്ചായത്ത് അംഗം രംഗത്തെത്തിയത്.
അതേസമയം എടച്ചേരി സ്വദേശി നിജേഷും മക്കളുമാണ് കണ്ണൂർ റേഞ്ച് ഡിഐജി-ക്കു ഇത് സംബന്ധിച്ച് പരാതി നൽകിയത്. പരാതിയിൽ ചെയ്യാത്ത തെറ്റിന് 15 ദിവസം ജയിലിൽ കിടക്കേണ്ടി വന്നെന്നും നിജേഷ് പറയുന്നു. എന്നാൽ ഭാര്യയെ കൊണ്ട് പരാതി എഴുതി വാങ്ങിയത് സമദായിരുന്നു.
മാത്രമല്ല ഇവർ തമ്മിലെ ബന്ധം ചോദ്യം ചെയ്താൽ വീണ്ടും കേസിൽ കുടുക്കുമെന്ന് എസ്‌ഐ ഭീഷണിപ്പെടുത്തിയെന്നും നിജേഷ് പരാതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ സമദിനെതിരെ നിജേഷ് നേരത്തെയും പരാതി നൽകിയിരുന്നതായാണ് വിവരം. ഇതേതുടർന്ന് സമദിനെ കൽപ്പറ്റ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനു ശേഷവും ഭീഷണി തുടരുന്നതായാണ് പരാതിയിൽ പറയുന്നത്.
https://www.facebook.com/Malayalivartha
























