ഗ്രീഷ്മയെ കാണാൻ ഷാരോൺ എത്തുന്നത് അമ്മ കണ്ടിട്ടും തനിച്ച് കാണാൻ അവർ സൗകര്യം ഒരുക്കി നൽകി, വിഷം കലർന്ന കഷായം തയ്യാറാക്കിയത് ഗ്രീഷ്മയുടെ അമ്മ, പ്രണയത്തിൽ നിന്നും പിൻമാറാൻ അവർ ഒരു വീഡിയോ അയച്ചിരുന്നു, പാറശ്ശാല ഷാരോൺ കൊലപാതകത്തിൽ ഗ്രീഷ്മയുടെ മാതാപിതാക്കൾക്കും അമ്മാവനും പങ്കുണ്ടെന്ന് ഷാരോണിന്റെ അച്ഛൻ

പാറശ്ശാല ഷാരോൺ രാജ് കൊലപാതകത്തിൽ ഗ്രീഷ്മയുടെ മാതാപിതാക്കൾക്കും അമ്മാവനും പങ്കുണ്ടെന്ന് ഷാരോണിന്റെ അച്ഛൻ ജയരാജൻ. ഗ്രീഷ്മയെ കാണാൻ ഷാരോൺ എത്തുന്നത് ഗ്രീഷ്മയുടെ അമ്മ കണ്ടിരുന്നു അവർ തമ്മിൽ തനിച്ച് കാണാനുള്ള സൗകര്യം അവർ ഒരുക്കി നൽകി. വിഷം കലർന്ന കഷായം തയ്യാറാക്കിയത് ഗ്രീഷ്മയുടെ അമ്മയാണ്. അമ്മാവനാണ് സാധനം വാങ്ങി നൽകിയത്.
അമ്മയുടെ പ്ലാനാണ് കൊലയ്ക്ക് പിന്നിലെന്നും ജയരാജ് പറയുന്നു. പ്രണയത്തിൽ നിന്നും പിൻമാറണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മയുടെ അമ്മ ഒരു വീഡിയോ അയച്ചിരുന്നു. ഇത് പൊലീസിന് നൽകുമെന്നും ജയരാജ് വ്യക്തമാക്കി. ഒരിടയ്ക്ക് അവർ ബ്രേക്ക് അപ്പ് ആയിരുന്നു. പിന്നീട് ഗ്രീഷ്മ തന്നെയാണ് മകനോട് അടുത്തത്’- ഷാരോണിന്റെ അച്ഛൻ ജയരാജൻ പറയുന്നു.
എം എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ (22). മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നല്‍കുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. തുരിശിന്‍റെ (കോപ്പർ സൽഫേറ്റ്) അംശം കഷായത്തിൽ ഉണ്ടായിരുന്നു. പോസ്റ്റുമോർട്ടം നടത്തിയ ഡോക്റുടെ മൊഴിയും കേസന്വേഷണത്തില്‍ നിർണായകമായി.
https://www.facebook.com/Malayalivartha
























