ശുചി മുറിയിൽ പോയിട്ട് വന്ന ഗ്രീഷ്മയ്ക്ക് ഛര്‍ദ്ദില്‍ ; ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി; ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചെന്ന് സംശയം; ഇന്ന് തെളിവെടുപ്പുണ്ടാകില്ല

ഷാരോൺ കൊലപാതക കേസിൽ നിർണായകമായ ഒരു വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി ഉള്ള സംശയമാണ് ഇപ്പോൾ പുറത്തുവരുന്നത്. ശുചി മുറിയിൽ പോയിട്ട് വന്ന ഗ്രീഷ്മയ്ക്ക് ഛർദ്ദൽ ഉണ്ടായി. ഇതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഗ്രീഷ്മയെ മാറ്റിയിരിക്കുകയാണ്. ശുചി മുറിയിൽ പോയിട്ട് വന്നശേഷം ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു.
ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചതാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന സംശയം ഇന്ന് തെളിവെടുപ്പ് നടക്കില്ല എന്ന കാര്യത്തിൽ ഏതാണ്ട് ഒരു തീരുമാനമായിരിക്കുകയാണ്. അതേസമയം ഷാരോണിന്റെ മരണം അന്വേഷിച്ചതില്‍ പാറശ്ശാല പൊലീസിന് സംഭവിച്ച വീഴ്ചകള്‍ ഒന്നൊന്നായി ഷാരോണിന്റെ സഹോദരനും ആയുര്‍വേദ ഡോക്ടറുമായ ഷിനോണ്‍ ചൂണ്ടിക്കാട്ടുന്നു.
ഷാരോണ്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് കഴിച്ച കഷായത്തില്‍ വീട്ടുകാര്‍ ആദ്യമേ സംശയം പ്രകടിപ്പിച്ചിട്ടും പൊലീസ് അത് പാടേ തള്ളിയിരുന്നു. എന്തായാലും അവസാനം എല്ലാം പുറത്തായി. അടുത്ത ഫെബ്രുവരിയില്‍ തന്റെ വിവാഹത്തിന് മുമ്പ് ഷാരോണിനെ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്ന് ഗ്രീഷ്മ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.
ഒഴിവാക്കാന്‍ വേണ്ടി ആദ്യവിവാഹത്തിലെ ഭര്‍ത്താവ് മരിച്ചുപോകുമെന്ന് ജ്യോതിഷന്‍ പ്രവചിച്ചെന്ന് ഗ്രീഷ്മ പറഞ്ഞെങ്കിലും ഷാരോണ്‍ പിന്‍മാറിയില്ല. തുടര്‍ന്നാണ് വിഷം ചേര്‍ത്ത കഷായം നല്‍കി കൊലപ്പെടുത്തിയത്. യുവതിയുടെ മൊഴിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ വ്യക്ത വരുത്താനായി കസ്റ്റഡയില്‍ വാങ്ങി ചോദ്യംചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























