17കാരി ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ച സംഭവം: 53 വയസ്സുകാരൻപിടിയിൽ; പോക്സോയും ബലാത്സംഗക്കുറ്റവും ചുമത്തി

കണ്ണൂർ ഇരിട്ടിയില്‍ 17 കാരി ആശുപത്രിയിലെ ശുചി മുറിയില്‍ പ്രസവിച്ച സംഭവത്തില്‍ പ്രതി പിടിയിൽ. സംഭവത്തിൽ മലപ്പട്ടം സ്വദേശി കൃഷ്ണൻ ആണ് അറസ്റ്റിലായത്. 17കാരിയായ പെൺകുട്ടിയെ കൃഷ്ണനാണ് പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. 53 വയസാണ് പ്രതിയ്ക്ക്.
അതേസമയം പെൺകുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മുതലെടുത്ത് ഇയാള്‍ കുട്ടിയെ പീഡിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രതിക്കെതിരെ പോക്സോയും ബലാത്സംഗക്കുറ്റവും ചുമത്തി. സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.
നിലവിൽ പോക്‌സോ നിയമ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ബലാത്സംഗ കുറ്റവും ചുമത്തിയിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾക്കായി കൃഷ്ണനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
https://www.facebook.com/Malayalivartha

























