ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍

ചേര്‍ത്തലയില്‍ വിഷു ആശംസകളുടെ ഭാഗമായി ഇറക്കിയ ഹോട്ടലിന്റെ പോസ്റ്ററില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച സംഭവത്തില്‍ റസ്റ്ററന്റ് ഉടമ അറസ്റ്റില്‍. കുഴിമന്തി കൊതിയോടെ നോക്കി ഇരിക്കുന്ന ശ്രീകൃഷ്ണന്റെ ചിത്രം പ്രചരിപ്പിച്ച ചേര്‍ത്തലയിലെ ഹോട്ടലിന് എതിരെയാണ് സമൂഹമധ്യമത്തില്‍ അടക്കം വ്യാപക പ്രതിഷേധം രൂപപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ ഹോട്ടല്‍ ഉടമകളില്‍ ഒരാളായ ഷംനാസിനെ ചേര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്തു. ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കി ഹോട്ടല്‍ അടച്ചുപൂട്ടണമെന്നാണ് ഹിന്ദു സംഘടനകളുടെ പ്രധാന ആവശ്യം.
സുഹൃത്തുക്കളായ 9 പേര്‍ ചേര്‍ന്നാണ് ഹോട്ടല്‍ നടത്തുന്നത്. ഹൈന്ദവ വിശ്വാസങ്ങളെയും സങ്കല്‍പ്പങ്ങളെയും അപമാനിക്കുന്നതാണ് റസ്റ്ററന്റിന്റെ നടപടിയെന്ന് ആരോപിച്ചാണ് സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നത്. അതിനിടെ സംഭവത്തില്‍ മാപ്പു പറഞ്ഞ് കടയുടമയും രംഗത്തു വന്നു. പോസ്റ്റര്‍ ചെയ്യാന്‍ ഏല്‍പ്പിച്ച ആളിന്റെ അറിവില്ലായ്മയാണ് പോസ്റ്റര്‍ എന്നാണ് കടയുടമയുടെ പ്രതികരണം. വിഷയത്തില്‍ ഹിന്ദു ഐക്യവേദി അടക്കമുള്ള ഹിന്ദു സംഘടകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha


























