Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്

18 APRIL 2026 01:00 AM IST
മലയാളി വാര്‍ത്ത

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടം ഏറെ വേദനിപ്പിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കും. അതേസമയം, വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ യാത്രികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് ഏറെ ദുഃഖകരമാണെന്ന് മുഖ്യമന്ത്രിപിണറായി വിജയന്‍. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ ആഴത്തില്‍ പങ്കുചേരുന്നു.

പരിക്കേറ്റവര്‍ക്ക് ആവശ്യമെങ്കില്‍ മികച്ച ചികിത്സ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം പാങ്ങ് പാറമ്മല്‍ ജിഎല്‍പി സ്‌കൂളിലെ അധ്യാപകര്‍ സഞ്ചരിച്ച വാഹനമാണ് ചുരത്തിലെ ഹെയര്‍പിന്‍ വളവില്‍ വെച്ച് അപകടത്തില്‍പെട്ടത്. ഏഴു സ്ത്രീകളും രണ്ട് കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്. അതീവ ദുഃഖകരമായ സംഭവമാണെന്നും അപകട വിവരം അറിഞ്ഞ ഉടനെ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

വേണ്ട സഹായങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പു നല്‍കിയിട്ടുണ്ട്. കോയമ്പത്തൂര്‍ കളക്ടറുടെ നേതൃത്വത്തില്‍ എല്ലാ നടപടികളും സ്വീകരിച്ചുവരുകയാണെന്നും അറിയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

വാല്‍പ്പാറ അപകടം ദുഃഖകരമായ വാര്‍ത്തയാണെന്നും കുടുംബാംഗങ്ങളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്നും കെസി വേണുഗോപാല്‍ എംപി പ്രതികരിച്ചു. അഗാധമായ ദുഃഖം രേഖപ്പെടുത്തുകയാണ്. ഇരു സര്‍ക്കാരുകളും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇക്കാര്യം ആവശ്യപ്പെടുമെന്നുംരക്ഷാപ്രവര്‍ത്തനവും മറ്റുകാര്യങ്ങളും ചെയ്യണമെന്ന് സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (55 minutes ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (1 hour ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (1 hour ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (1 hour ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (1 hour ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (1 hour ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (1 hour ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (1 hour ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (1 hour ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (2 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (2 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (2 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (3 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (3 hours ago)

Malayali Vartha Recommends