Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി

17 APRIL 2026 11:45 PM IST
മലയാളി വാര്‍ത്ത

വാല്‍പ്പാറ അപകടത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന പൊള്ളാച്ചിയിലെ ആശുപത്രിയിലെത്തി മന്ത്രി കെ കൃഷ്ണന്‍ കുട്ടി സാഹചര്യം വിലയിരുത്തി. ഉറ്റവരെ നഷ്ടപ്പെട്ടവരെ ആശ്വസിപ്പിച്ച മന്ത്രി, എല്ലാവിധ സര്‍ക്കാര്‍ സഹായവും ഉറപ്പുനല്‍കി. പൊള്ളാച്ചിയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള 11 വയസുള്ള മസ്‌നി എന്ന പെണ്‍കുട്ടിയെ സന്ദര്‍ശിച്ച മന്ത്രി, കുട്ടിയുടെ ചികിത്സാ വിവരങ്ങളും തിരക്കി.

രാത്രി തന്നെ മുഴുവന്‍ മൃതദേഹവും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കുമെന്നും ഇതിനായി തമിഴ്‌നാട് സര്‍ക്കാരുമായി സംസാരിച്ച് പ്രത്യേക ഉത്തരവിറക്കിയെന്നും മന്ത്രി വ്യക്തമാക്കി. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുന്ന മുറയ്ക്ക് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടത്തും. പുലര്‍ച്ചക്ക് മുമ്പ് തന്നെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടന്നുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. ഡോക്ടര്‍മാരും മറ്റു സൗകര്യങ്ങളും ആംബുലന്‍സിനും തയ്യാറാണെന്നും അദ്ദേഹം വിവരിച്ചു.

പോസ്റ്റ്‌മോര്‍ട്ടം കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയിലായിരിക്കും നടക്കുക. പാലക്കാട് എ ഡി എം സ്ഥലത്തുണ്ട്. കോയമ്പത്തൂര്‍ കളക്ടറുടെ നേതൃത്വത്തില്‍ നടപടികള്‍ ഊ!ര്‍ജ്ജിതമാണെന്നും കൃഷ്ണന്‍ കുട്ടി വ്യക്തമാക്കി. കോയമ്പത്തൂര്‍ ആശുപത്രിയിലെത്താനായി മന്ത്രി വി ശിവന്‍കുട്ടിയും അര്‍ധരാത്രി തിരിക്കും. പൊതുദര്‍ശനം നാളെ അമ്പലപ്പറമ്പ് ഗവണ്മെന്റ് ഹൈ സ്‌കൂളില്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (1 hour ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (1 hour ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (1 hour ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (1 hour ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (1 hour ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (1 hour ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (1 hour ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (1 hour ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (2 hours ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (3 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (3 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (3 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (4 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (4 hours ago)

Malayali Vartha Recommends