ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു

മലപ്പുറം പള്ളിപ്പറമ്പ് ജിഎല്‍പി സ്‌കൂള്‍ അധ്യാപകര്‍ ഉള്‍പ്പെടെ ഒമ്പത് പേരുടെ മരണ വാര്‍ത്ത കേട്ട് സങ്കടകടലിലായി ഒരു നാട് മുഴുവന്‍. എല്ലാ വര്‍ഷവും യാത്ര പോകാറുണ്ടെന്ന് സഹപ്രവര്‍ത്തക ഹസ്‌നത്ത് വേദനയോടെ പറഞ്ഞു. സ്‌കൂള്‍ അവധിക്കാലമായതിനാലാണ് പാങ്ങ് ജിഎല്‍പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും വാല്‍പ്പാറയിലേക്ക് വിനോദയാത്ര പോയത്.
ഞാനും മക്കളുമൊക്കെ എല്ലാവര്‍ഷവും പോകാറുള്ളതാണ്. ഇത്തവണ ഹജ്ജിന്റെ തിരക്കില്‍ പെട്ടതുകൊണ്ടാണ് പോകാന്‍ സാധിക്കാതിരുന്നത്. എല്ലാ വര്‍ഷവും സ്റ്റാഫ് ടൂര്‍ പോകാറുള്ളതാണ്. കുഞ്ഞുങ്ങളെ കൂട്ടി ഊട്ടിയിലേക്ക് നല്ല രീതിയില്‍ കൊണ്ടുപോയി വന്ന ടീച്ചര്‍മാരാണ് ഞങ്ങള്‍. പക്ഷേ വിധി ഇങ്ങനെയായിപ്പോയി. 3.56ന് സ്റ്റാഫ് ഗ്രൂപ്പില്‍ എച്ച്എം അവരുടെ ഒരു സിംഗിള്‍ ഫോട്ടോ സെന്റ് ചെയ്തിരുന്നു – സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാളെ നാട്ടിലെത്തിക്കും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. രാവിലെ 6 മണിയോടുകൂടി എല്ലാവരുടെയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകും.അമ്പലപ്പറമ്പ് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പൊതുദര്‍ശനം നടത്തും. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
മന്ത്രി കൃഷ്ണന്‍കുട്ടി പൊള്ളാച്ചിയിലെത്തി പരുക്കേറ്റ കുട്ടിയെ സന്ദര്‍ശിച്ചു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കോയമ്പത്തൂര്‍ ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അഴഗരശുവിന് തമിഴ്‌നാട് ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കര്‍ നിര്‍ദ്ദേശം നല്‍കി.
https://www.facebook.com/Malayalivartha


























