കുറ്റവാസനയ്ക്കും ക്രൂരതയ്ക്കും ഒന്നും ലിംഗ വ്യതാസം ഒന്നുമില്ല; പുരുഷൻ കുറ്റം ചെയ്യുമ്പോൾ മാത്രമായി കേസ് എടുക്കാനും വിമർശിക്കാനും മാത്രമായി ഇവിടെ ഒരു സംവിധാനവും നിലവിൽ ഇല്ല; അപ്പോഴൊക്കെ പറയുന്നത് പുരുഷൻമ്മാരെ ഒന്നടങ്കം കുറ്റപ്പെടുത്തിയുമല്ല; നിർണ്ണായകമായ കുറിപ്പ് പങ്കു വച്ച് ജസ്‌ല മാടശേരി

സ്ത്രീപക്ഷ നിയമങ്ങളും, സ്ത്രീപക്ഷ നിലപാടുകളും ഒന്നും ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്തവരെ സംരക്ഷിക്കാനോ പ്രൊട്ടക്ട് ചെയ്യാനുള്ളതോ അല്ല. സമൂഹത്തിൻ്റെ സ്ത്രീയോടുള്ള കാഴ്ച്ചപാടിൻ്റേയും സ്ത്രീകൾക്ക് എതിരായ സാമൂഹിക നിർമ്മിതിയുടേയും അടിസ്ഥാനത്തിലാണ് സ്ത്രീ സുരക്ഷയെ കുറിച്ച് പറയേണ്ടി വരുന്നത്. നിർണ്ണായകമായ കുറിപ്പ് പങ്കു വച്ച് ജസ്‌ല മാടശേരി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
സ്ത്രീപക്ഷ നിയമങ്ങളും, സ്ത്രീപക്ഷ നിലപാടുകളും ഒന്നും ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്തവരെ സംരക്ഷിക്കാനോ പ്രൊട്ടക്ട് ചെയ്യാനുള്ളതോ അല്ല. സമൂഹത്തിൻ്റെ സ്ത്രീയോടുള്ള കാഴ്ച്ചപാടിൻ്റേയും സ്ത്രീകൾക്ക് എതിരായ സാമൂഹിക നിർമ്മിതിയുടേയും അടിസ്ഥാനത്തിലാണ് സ്ത്രീ സുരക്ഷയെ കുറിച്ച് പറയേണ്ടി വരുന്നത്. അതൊരു തരത്തിലും സ്ത്രീകളിലെ കുറ്റവാസന ഇല്ലന്നു പറയലോ, അതുമല്ലങ്കിൽ അത്തരം കുറ്റകരമായ ക്രൂരതയെ നേർപ്പിക്കലോ അല്ല.
പൊതു സമൂഹത്തിൽ കുറ്റം ചെയ്യുന്നവർ സ്ത്രീ ആയാലും കുറ്റവാളികളാണു്. അങ്ങനെ തന്നെയാണ് അതിനെ കാണേണ്ടതും. കുറ്റവാസനയ്ക്കും ക്രൂരതയ്ക്കും ഒന്നും ലിംഗ വ്യതാസം ഒന്നുമില്ല. പുരുഷൻ കുറ്റം ചെയ്യുമ്പോൾ മാത്രമായി കേസ് എടുക്കാനും വിമർശിക്കാനും മാത്രമായി ഇവിടെ ഒരു സംവിധാനവും നിലവിൽ ഇല്ല. അപ്പോഴൊക്കെ പറയുന്നത് പുരുഷൻമ്മാരെ ഒന്നടങ്കം കുറ്റപ്പെടുത്തിയുമല്ല.
സ്ത്രീകൾക്ക് നേരെ തിരിയാനും അക്രമിക്കാനും അതിക്രമിക്കാനും സഹായകരവും പ്രോത്സാഹവുമായ നിലയിൽ, ഇവിടെ ഒരു സാമൂഹിക സാഹചര്യം നിലവിലുണ്ട് .. പറയുന്നത് അതിനെ കുറിച്ചാണ്. അതിനെ കുറിച്ചാണ് ചർച്ച ചെയ്യുന്നതും. ഒരു നരബലി കൂടെയാണ്. ജ്യോതിഷവും ചൊവ്വാദോഷവും അന്ധവിശ്വാസവും ഒന്നും ആരും ചർച്ച ചെയ്യാൻ പോകുന്നില്ല. അതൊക്കെ ചക്കര വിശ്വാസങ്ങൾ ആണല്ലോ എന്നും.
https://www.facebook.com/Malayalivartha























