സ്വന്തം അച്ഛനും അമ്മയ്ക്കും ഉറക്ക ഗുളിക നൽകി! ഷാരോണിനെ അവൾ വീട്ടിലേക്ക് വിളിച്ച കഥ! അച്ഛനെയും അമ്മയെയും കൊല്ലാൻ മടിയില്ലാ! ക്രൂരയായത് എങ്ങനെ...

പാറശാലയിലെ ഷാരോണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പുതിയ വിവരം ആണ് പുറത്ത് വരുന്നത്. ഒരു ദിവസം രാത്രിയിൽ ഷാരോണിനെ ഇവൾ വിളിച്ചു.
എന്റെ അച്ഛനെയും അമ്മയെയും ഉറക്ക ഗുളിക കൊടുത്ത് ഉറക്കി കടത്തിയിരിക്കുകയാണ് എന്ന് പറഞ്ഞു. ഒന്ന് വരാമോ എന്ന് ചോദിച്ചിരുന്നതായി ഷാരോണിന്റെ ബന്ധു സത്യശീലൻ വെളിപ്പെടുത്തുന്നു. അങ്ങനെയാണെങ്കിൽ അന്ന് തന്നെ കൊല്ലാനായിരുന്നു പ്ലാൻ. ഇത്തരത്തിൽ സ്വന്തം അച്ഛനെയും അമ്മയെയും കൊല്ലാൻ മടിയില്ലാത്തവളാണ് അവൾ.
അതേസമയം ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കൊലപാതകത്തില്‍ പങ്കുണ്ട് എന്നും വിവരമുണ്ട്. അമ്മാവനാണ് സാധനം വാങ്ങി നല്‍കിയത്. അമ്മയുടെ പ്ലാനാണ് കൊലയ്ക്ക് പിന്നില്‍. ഗ്രീഷ്മ എല്ലാ ദിവസവും മകനെ അങ്ങോട്ട് വിളിക്കുമായിരുന്നു.
മാത്രമല്ല കേസില്‍ ഗ്രീഷ്മയുടെ ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. മാതാപിതാക്കളെയും അമ്മാവനെയുമാണ് ചോദ്യം ചെയ്യുന്നത്. വ്യത്യസ്ത കേന്ദ്രങ്ങളിലായാണ് ചോദ്യം ചെയ്യുന്നത്. തുടർന്ന് ഗ്രീഷ്മയെ നെയ്യാറ്റിന്‍കര പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് രാവിലെ 11 മണിയോടെ ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha























