15 കാരിയെ പീഡിപ്പിച്ചെന്ന് പരാതി; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു; പെൺകുട്ടിയുടെ പരാതിയിൽ പ്രതിയ്‌ക്കെതിരെയും പോക്‌സോ ചുമത്തി കേസെടുത്തു

15 കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് സംഭവം. 15 വയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചത്.
സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കൾ ആണ് യുവാവിനെ മർദിച്ചത്. ഇതോടെ 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നല്ലളം സ്വദേശി നിഖിൽ, നൈനാഫ്, വട്ടോളി സ്വദേശികളായ മുഹമ്മദ് അനസ് , മുഹമ്മദ് ഷാമിൽ പുതിയപാലം സ്വദേശി ഷംസീർ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ പെൺകുട്ടിയുടെ പരാതിയിൽ യുവാവിനെതിരെയും പോക്‌സോ ചുമത്തി കേസെടുത്തു.
കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് കുറ്റിക്കാട്ടൂരിലെ വീട്ടിൽ നിന്നും യുവാവിനെ അഞ്ചഗസംഘം തട്ടിക്കൊണ്ടുപോയി മർദിച്ചത്. യുവാവിനെ വീട്ടിലെത്തി വലിച്ചിറക്കി വാഹനത്തിൽ കയറ്റുകയായിരുന്നെന്ന് പരാതിയിൽ ഉണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ മെഡിക്കൽ കോളജ് പോലീസിൽ വിവരം അറിയിച്ചു.
ഇതോടെ പോലീസ് ഇവരെ പിന്തുടർന്നു. 20 കിലോമീറ്റർ അകലെ മലമുകളിൽ നിന്നും യുവാവിനെ കണ്ടെത്തി. പിന്നാലെ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളായ അഞ്ച് പേരെ പോലീസ് പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha























