പൊതു മേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം; 60 ആക്കി എകീകരിച്ചു; ഉത്തരവ് ഇറക്കി ധന വകുപ്പ്

പൊതു മേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായത്തിൽ മാറ്റം. പെൻഷൻ പ്രായം 60 ആക്കി എകീകരിച്ചു കൊണ്ട് ധന വകുപ്പ് ഉത്തരവ് ഇറക്കി. മാത്രമല്ല വിവിധ സമിതികളുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാരിന്‍റെ പുതിയ നടപടി.
എന്നാൽ നിലവിൽ പല സ്ഥാപനങ്ങളിലും വ്യത്യസ്ത പെൻഷൻ പ്രായം ആയിരുന്നു. 58, 59 വയസ്സില്‍ വിരമിച്ചവരുണ്ട്. എന്നാല്‍, ഇപ്പോൾ വിരമിച്ചവര്‍ക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ല. കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി, വാട്ടർ അതോറിറ്റി എന്നിവ ഒഴികെയുള്ള പൊതുമേഖലസ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായമാണ് ഏകീകരിച്ചത്.
ഇതേസമയം ഈ മൂന്നു സ്ഥാപനങ്ങളിലെയും പെൻഷൻ പ്രായം കൂട്ടുന്നത് പ്രത്യേകം പഠിക്കും. നിലവിലുള്ള 122 പൊതുമേഖല സ്ഥാപനങ്ങൾക്കും 6 ധനകാര്യ കോർപറേഷനും ഈ ഉത്തരവ് ബാധകമായിരിക്കും. മാത്രമല്ല സെക്രട്ടേറിയേറ്റിലടക്കം അടക്കം സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാക്കാന്‍ സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha



























