Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കേരളത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നു ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രപതിയ്ക്ക് പരാതി

31 OCTOBER 2022 06:33 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

സാങ്കല്പിക ഭരണാധികാരിയായ ഗവര്‍ണര്‍ തെറ്റായ രൂപത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നുവെന്നും ഇല്ലാത്ത അധികാരം ഉപയോഗിക്കാന്‍ ശ്രമിക്കുന്നു എന്നും ചൂണ്ടിക്കാട്ടി ലോക്താന്ത്രിക് ജനതാദള്‍ (എല്‍ ജെ.ഡി) സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ രാഷ്ട്രപതിക്ക് പരാതി നല്‍കി.ഡല്‍ഹി കേരള ഹൗസില്‍ വച്ച് മലയാളം മാധ്യമപ്രതിനിധികളെ മാത്രമായി മാറ്റി നിറുത്തി സംസാരിച്ചതും രാജ്ഭവനില്‍ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനെ നിരന്തരമായി വിമര്‍ശിച്ചുകൊണ്ട് പത്രസമ്മേളനം നടത്തുന്നതും ഗവര്‍ണര്‍ പദവിക്ക് നിരക്കാത്തതാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹി കേരള ഹൗസിലെ പത്രസമ്മേളനത്തില്‍ നിന്നും മലയാളം പത്രപ്രവര്‍ത്തകരെ മാറ്റിനിറുത്താനുള്ള കാരണമായി പറഞ്ഞത് അവര്‍ മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചില്ലെന്നതാണ്. ഇത് ഒരു ഭരണഘടനാ സ്ഥാപനമായ രാജ്ഭവന്‍ മറ്റൊരു ഭരണഘടനാ സ്ഥാപനമായ മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ കലാപത്തിന് പ്രേരിപ്പിക്കലാണ്. തഷ്ട്രപതിയുടെ പ്രതിനിധിയായ വ്യക്തി ഇങ്ങനെ പ്രവര്‍ത്തിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്.

സ്വജനപക്ഷപാതമില്ലാതെ പെരുമാറേണ്ട ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണക്കുന്ന കേഡര്‍ റിപോര്‍ട്ടര്‍മാരുണ്ടെന്ന ആരോപണമുയര്‍ത്തി ഏതാനും മാധ്യമങ്ങളെ മാത്രം മാറ്റി നിറുത്തി പത്രസമ്മേളനം നടത്തുന്നത് പദവിക്ക് നിരക്കാത്തതാണ്. ഭരണഘടനാ നിര്‍മാണ സഭയില്‍ 1949 ജൂണ്‍ 2 ന് നടന്ന ചര്‍ച്ചയിലെ ഭാഗങ്ങള്‍ പരാതിയില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഗവര്‍ണര്‍മാര്‍ അധികാര ദുര്‍വിനിയോഗം നടത്തില്ലേയെന്ന എച്. വി കാമത്തിന്റെ ചോദ്യത്തിന് ഇന്ത്യയുടെ ആദ്യ കൃഷിമന്ത്രിയായിരുന്ന പി.എസ്. ദേശ്മുഖ് നല്‍കിയ മറുപടിയില്‍ ഗവര്‍ണര്‍മാരുടെയും അവരെ നിയമിക്കുന്നവരുടെയും വിക്ഞാനം അത്തരം അധികാര ദുര്‍വിനിയോഗം തടയുമെന്നായിരുന്നു. എ ച്.വി കാമ്മത്ത് ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ദേശ് മുഖ് ഉത്തരം ആവര്‍ത്തിക്കുകയായിരുന്നു

:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നത് ഭരണഘടനാ ജ്ഞാനമില്ലാത്തതിനാലാണ്. ഭരണഘടനാ നിര്‍മാണ സഭയിലെ ചര്‍ച്ചയുടെ അന്തസത്ത ഉള്‍ക്കൊണ്ട്, അദ്ദേഹത്തെ നിയമിച്ച രാഷ്ട്രപതി ഭരണഘടനാ ജ്ഞാനം പ്രകടമാക്കി ഗവര്‍ണറെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് സലീം മടവൂര്‍ പരാതിയില്‍ ആവശ്യപ്പെട്ടു

അതേസമയം ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് ശക്തമായി തുടരുന്നതിനിടെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോണ്‍ഗ്രസ് പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി.ഗവര്‍ണറെ പിന്തുണക്കുന്ന നിലപാടില്ലെന്ന് കോണ്‍ഗ്രസിനില്ലെന്ന് ഖര്‍ഗെ വ്യക്തമാക്കി.ഗവര്‍ണര്‍ വിഷയത്തിലുള്ള കേരളത്തിലെ വ്യത്യസ്ത നിലപാട് യെച്ചൂരി ഖര്‍ഗെയുടെ ശ്രദ്ധയില്‍പ്പെടുത്തി.സംസ്ഥാനങ്ങളിലെ ഭരണത്തില്‍ ഗവര്‍ണറെ ഉപയോഗിച്ച് ബിജെപി ഇടപെടുന്നതില്‍ പ്രതിപക്ഷ പ്രതിരോധം വേണമെന്നും യെച്ചൂരി ഖര്‍ഗെയോട് പറഞ്ഞു.

ഗവര്‍ണര്‍മാരുടെ സംസ്ഥാനങ്ങളിലെ അനാവശ്യ ഇടപെടലില്‍ സിപിഎം എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തും. ഗവര്‍ണര്‍മാരെ ഉപയോഗിച്ചുള്ള ബിജെപിയുടെ നീക്കങ്ങളെ ചെറുക്കാന്‍ പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ടാണ് തീരുമാനം. വിസിമാരുടെ വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് ഗവര്‍ണറെ പിന്തുണച്ചെങ്കിലും ദേശീയ തലത്തില്‍ തള്ളി പറഞ്ഞിരുന്നു. ഇതടക്കം മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസിനെ കൂടി സഹകരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചത്.

ഗവര്‍ണര്‍ സര്ക്കാര്‍ പോരിനിടെ രാജ് ഭവന് ധനവകുപ്പ് 75 ലക്ഷം രൂപ അനുവദിച്ച നടപടി അനുനയ ശ്രമം അല്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി. സ്വാഭാവിക നടപടി മാത്രമാണെന്നും തെറ്റായി വ്യാഖ്യാനിക്കരുത് എന്നും ധനമന്ത്രി ദില്ലിയില്‍ പറഞ്ഞു. കഴിഞ്ഞ 25 ന് ഗവര്‍ണര്‍ ധനമന്ത്രിയില്‍ അപ്രീതി രേഖപ്പെടുത്തിയതിന് പിന്നാലെ 27 നാണ് രാജ്ഭവനില്‍ ഇ ഓഫീസ് സംവിധാനവും കേന്ദ്രീകൃത നെറ്റ്‌വര്‍ക്കിംഗ് സംവിധാനവും ഒരുക്കുന്നതിനായി 75 ലക്ഷം രൂപ ധനവകുപ്പ് അനുവദിച്ചത്. ഇത് അനുനയ ശ്രമം ആണെന്നായിരുന്നു റിപ്പോര്‍ട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (3 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (3 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (3 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (3 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (3 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (3 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (3 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (3 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (3 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (3 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (3 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (4 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (4 hours ago)

INDIA കരുതലോടെ ഇന്ത്യ  (4 hours ago)

Malayali Vartha Recommends