Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഗൂഡാലോചനയില്‍ മറ്റൊരു യുവതി? ദുരഭിമാനം തലയ്ക്കുപിടിച്ച കുടുംബം ഷാരോണിന്റെ കൊല പ്ലാന്‍ ചെയ്തതിങ്ങനെ?ദുരഭിമാനം തലയ്ക്കു പിടിച്ച കുടുംബം

31 OCTOBER 2022 06:34 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ഷാരോണ്‍ കൊലക്കേസിലെ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ആശുപത്രിയില്‍വെച്ച് രേഖപ്പെടുത്താന്‍ പോലീസ് നീക്കം. ആത്മഹത്യാശ്രമത്തിന് പിന്നാലെ തിങ്കളാഴ്ച രാവിലെ ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മജിസ്‌ട്രേറ്റിനെ ആശുപത്രിയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താന്‍ അന്വേഷണസംഘം നീക്കംനടത്തുന്നത്. തിനിടെ, ഷാരോണ്‍ വധക്കേസില്‍ കൂടുതല്‍പ്രതികളുണ്ടായേക്കുമെന്ന സൂചനയും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ നല്‍കുന്നുണ്ട്. നിലവില്‍ ഗ്രീഷ്മയുടെ മാതാപിതാക്കള്‍, അമ്മാവന്‍, ബന്ധുവായ മറ്റൊരു യുവതി എന്നിവരെയാണ് അന്വേഷണസംഘം ചോദ്യംചെയ്യുന്നത്. ഇവരെല്ലാം കേസില്‍ സംശയനിഴലിലുള്ളവരാണ്.

നാലുപേരെയും നാലിടങ്ങളിലെ പോലീസ് സ്‌റ്റേഷനുകളില്‍ എത്തിച്ചാണ് പോലീസിന്റെ ചോദ്യംചെയ്യല്‍. ഒരാളെ റൂറല്‍ എസ്.പി. ഓഫീസിലും മറ്റുള്ളവരെ വട്ടപ്പാറ, അരുവിക്കര, വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനിലും എത്തിച്ചാണ് ചോദ്യംചെയ്യുന്നത്. ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് സൂചന. റ്റൊരാളുമായി വിവാഹം ഉറപ്പിച്ചതോടെ ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് ഗ്രീഷ്മയുടെ മൊഴി. ഷാരോണിനോടുള്ള വൈരാഗ്യവും കൊലപാതകത്തിന് കാരണമായെന്നും യുവതി പോലീസിനോട് പറഞ്ഞിട്ടുണ്ട്. ജാതകദോഷം അടക്കമുള്ള കഥകള്‍ പറഞ്ഞ് ഷാരോണിനെ ബന്ധത്തില്‍നിന്ന് പിന്തിരിപ്പിക്കാനായിരുന്നു ശ്രമം. ഷാരോണിനെ വിവാഹം കഴിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഗ്രീഷ്മയുടെ അമ്മ പറയുന്ന ശബ്ദസന്ദേശവും അയച്ചുനല്‍കിയിരുന്നു. പക്ഷേ, ഷാരോണ്‍ പിന്മാറിയില്ല. ഇതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും കഷായത്തില്‍ കളനാശിനി കലക്കിയാണ് ഷാരോണിന് നല്‍കിയതെന്നും ഗ്രീഷ്മയുടെ മൊഴിയിലുണ്ട്.

ഷാരോണിന്റെ പക്കല്‍ തന്റെ സ്വകാര്യചിത്രങ്ങളുണ്ടായിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ഷാരോണ്‍ ഇത് തിരികെനല്‍കിയില്ല. ഇത് പ്രതിശ്രുത വരന് കൈമാറുമെന്ന് ഭയന്നിരുന്നു. ആത്മഹത്യാ ഭീഷണി ഉള്‍പ്പെടെ മുഴക്കിയിട്ടും ഷാരോണ്‍ വഴങ്ങിയില്ലെന്നും ഗ്രീഷ്മ പോലീസിനോട് പറഞ്ഞു.

ദുരഭിമാനം തലയ്ക്ക് പിടിച്ചവരാണ് ഗ്രീഷ്മയുടെ കുടുംബം. കാരണവരെ പോലെ എല്ലാം നിയന്ത്രിക്കുന്നത് ഗ്രീഷ്മയുടെ അമ്മയുടെ ആദ്യ സഹോദരനാണ്. ഈ സഹോദരന്റെ ക്രൂരതയാണ് മറുനാടന് ലഭിക്കുന്ന സൂചനകള്‍. ഗ്രീഷ്മയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തത്. ഇതിന് പിന്നില്‍ അമ്മാവന്‍ നല്‍കിയ മാനസിക സമ്മര്‍ദ്ദമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഞെട്ടിക്കുന്ന ദുരഭിമാന കഥയാണ് മറുനാടന് അന്വേഷണത്തില്‍ നിന്നും ഈ കേസിലും കിട്ടുന്നത്. ഗ്രീഷ്മയും നാടാരായ ഷാരോണിനെ പ്രണയിക്കുന്നത് ഈ വീട്ടുകാര്‍ക്ക് പിടിച്ചിരിക്കാന്‍ ഇടയില്ലെന്ന് ഈ സംഭവത്തില്‍ നിന്നു തന്നെ വ്യക്തമാകും. കൂടുംബ ഗൂഢാലോചനയാണ് ഷാരോണിനെ കൊന്നതെന്ന സംശയം സജീവമാക്കുന്നതാണ് ഗ്രീഷ്മയുടെ സഹോദര സ്ഥാനീയന്റെ ദുരൂഹ മരണം.

താഴ്ന്ന ജാതിയില്‍ പെട്ട യുവതിയെ കല്യാണം കഴിക്കുന്നിടത്താണ് ആ യുവാവിന്റെ ഗതികേട് തുടങ്ങുന്നത്. ഈ വിവാഹത്തെ മൂത്ത അമ്മാവന്‍ അംഗീകരിക്കുന്നില്ല. വലിയ മാനസിക സമ്മര്‍ദ്ദം ആ യുവാവിന് സഹിക്കേണ്ടി വന്നു. കൂടുബത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടു. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. അതിന് ശേഷമായിരുന്നു ആത്മഹത്യ. ഈ ആത്മഹത്യയ്ക്ക് പിന്നിലും സംശയങ്ങളുണ്ട്. അന്ന് കൃത്യമായ അന്വേഷണം നടന്നില്ല. മൂന്ന് കുട്ടികളുടെ അച്ഛനായ യുവാവ് ആത്മഹത്യ ചെയ്യുമെന്ന് ആരും വിശ്വസിക്കുന്നില്ല. യുവാവിന്റെ മരണ ശേഷം ഭാര്യയും മരിച്ചു. പിന്നീട് ഇവരുടെ മൂന്ന് കുട്ടികളില്‍ ഒരാളും. ഇതെല്ലാം സംശയമായി മാറിയെങ്കിലും സാമ്പത്തികമായി പിന്നോക്കം നല്‍കുന്ന യുവാവിന്റെ താഴ്ന്ന ജാതിയില്‍ പെട്ട കുടുംബങ്ങള്‍ക്ക് ഇടപെടലുകള്‍ നടത്താനുള്ള ശേഷി ഉണ്ടായിരുന്നില്ല. ആത്മഹത്യയും സ്വാഭാവിക മരണവുമായി ഈ മരണങ്ങളെല്ലാം മാറി. അപ്പോഴും ഗ്രീഷ്മയുടെ മൂത്ത അമ്മാവനെ കുറിച്ച് നാട്ടുകാര്‍ക്ക് സംശയങ്ങളുണ്ടായിരുന്നു. യുവാവും ഭാര്യയും കുട്ടിയും ചെറിയ കാലയളവിനുള്ളില്‍ മരിച്ചു.

ഇതില്‍ യുവാവ് വിഷം കഴിച്ചാണ് മരിച്ചതെന്നാണ് പറയപ്പെടുന്നത്. ഇത് യുവാവ് കുടിച്ചതാണോ മറ്റാരോങ്കിലും നല്‍കിയതാണോ എന്നതാണ് ഈ ഘട്ടത്തില്‍ ഉയരുന്ന ചോദ്യം. ഏതാണ്ട് പത്തുകൊല്ലം മുമ്പായിരുന്നു സംഭവം. യുവാവിന്റെ ഭാര്യ മരിച്ചത് അഞ്ചു കൊല്ലം മുമ്പും. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്നായിരുന്നു മരണം. ഒരു വയസ്സില്‍ താഴെ പ്രായമുള്ളപ്പോഴായിരുന്നു കുട്ടിയുടെ മരണം. ജന്മനാ തന്നെ വൈകല്യങ്ങള്‍ കുട്ടിക്കുണ്ടായിരുന്നു. ഭാര്യയുടേയും കുട്ടിയുടേയും മരണം സ്വാഭാവികമാണെങ്കിലും യുവാവിന്റെ മരണം കൊലപാതകമാണെന്ന് കരുതുന്നവര്‍ ആ നാട്ടിലുണ്ട്. ആ യുവാവിന്റെ ശാപമാണ് ഇപ്പോള്‍ ഈ കുടുംബത്തെ തുറന്നു കാട്ടുന്നതെന്ന് പറയുന്ന നാട്ടുകാര്‍ ആ കുടുംബത്തിന്റൈ ജാതി പരമായ ദുരഭിമാനമാണ് ചര്‍ച്ചയാക്കുന്നത്.

ഇതേ കുടുംബത്തിലെ പെണ്‍കുട്ടിയായ ഗ്രീഷ്മയെ പ്രണയിച്ച താഴ്ന്ന ജാതിക്കാരന്റെ കൊലപാതകത്തോടെ പഴയ മരണവും സംശയത്തിലാകുകയാണ്. പാറശ്ശാല പൊലീസിന്റെ നിര്‍ലോഭ പിന്തുണയില്‍ കേസെല്ലാം അട്ടിമറിക്കാന്‍ പ്രാഥമികമായി ഗ്രീഷ്മയ്ക്കും കഴിഞ്ഞു. എന്നാല്‍ പെട്ടെന്ന് കഥമാറി. വാര്‍ത്തകള്‍ ചര്‍ച്ചയാതോടെ റൂറല്‍ പൊലീസ് മേധാവി ശില്‍പ കേസില്‍ ഇടപെട്ടു. അന്വേഷണ ഉദ്യോഗസ്ഥന്‍ വയനാടുകാരനായി. ഇതോടെ ഗ്രീഷ്മയ്ക്ക് എല്ലാ സത്യവും തുറന്നു പറയേണ്ടി വന്നു. ഷാരോണിന് നല്‍കിയത് ഇളയ അമ്മാവന്‍ വാങ്ങിയ വിഷമാണ്. മകളുടെ കാമുകന്‍ വീട്ടിലേക്ക് വരുന്നതു കണ്ടിട്ടും അമ്മയും അച്ഛനും പുറത്തേക്ക് പോകുന്ന കാഴ്ചയും ചര്‍ച്ചകളിലെത്തി. ഇതെല്ലാം ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി വിഷം കൊടുക്കാന്‍ കുടുംബം ഒന്നാകെ ഗൂഢാലോചന നടത്തിയെന്നതിന് തെളിവാണ്.

മൂത്ത അമ്മാവന്‍ കുടുംബത്തിലെ കാരണവരെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇളയ സഹോദരന്‍ ഇയാള്‍ പറയുന്നതെന്തും കേള്‍ക്കും. അതുകൊണ്ടാണ് സംശയങ്ങള്‍ക്ക് പുതിയ തലം നല്‍കുന്നത്. അമ്മാവന്‍ കരുതിവെച്ചിരുന്ന കീടനാശിനിയാണ് ഗ്രീഷ്മ ഷാരോണിനുള്ള കഷായത്തില്‍ കലര്‍ത്തിയത്. ഷാരോണ്‍ വാഷ് റൂമില്‍ പോയപ്പോള്‍ വിഷം കലര്‍ത്തുകയായിരുന്നെന്ന് പ്രതി പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. ഈ മൊഴിയില്‍ വ്യക്തത കുറവുണ്ട്. ഗ്രീഷ്മയുടെ മാതാപിതാക്കളെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് ഷാരോണിന്റെ അച്ഛന്‍ ആരോപിക്കുന്നത്. ഇതിന് കൂടുതല്‍ ബലം നല്‍കുന്നതാണ് ഗ്രീഷ്മയുടെ കുടുംബത്തില്‍ നടന്ന മൂന്ന് ദുരൂഹ മരണങ്ങള്‍. ഷാരോണിനെ കൊന്നതാണെന്ന് ഗ്രീഷ്മ പൊലീസിന് മുന്‍പില്‍ കുറ്റസമ്മതം നടത്തിയിരുന്നു. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (2 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (3 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (3 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (3 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (3 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (3 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (3 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (3 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (3 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (3 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (3 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (4 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (4 hours ago)

INDIA കരുതലോടെ ഇന്ത്യ  (4 hours ago)

Malayali Vartha Recommends