Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഷാരോണിനെ കൊലപ്പെടുത്തി രീതി വിശദീകരിച്ച് എസ്എച്ചഒ

31 OCTOBER 2022 08:29 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

Sഷാരോണെന്ന യുവാവ് അയാളുടെ പെണ്‍സുഹൃത്തായ ഗ്രീഷ്മയുടെ വീട്ടില്‍ 14 ാം തീയതി രാവിലെ പോകുന്നു. അവിടെ വച്ച് അവര് സംസാരിക്കുന്നു. അവിടെ നിന്ന് എന്തോ കഴിക്കുന്നു. വൊമിറ്റിങ് ഉണ്ടാകുന്നു. അയാള്‍ പാറശാല ആശുപത്രിയില്‍ ബേസിക് ട്രീറ്റ്‌മെന്റിന് പോകുന്നു. അവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് അയയ്ക്കുന്നു. അയാള്‍ തിരിച്ചുവരുന്നു. 2 ഡേയ്‌സ് കഴിഞ്ഞ് അസുഖം കുറയുന്നില്ല എന്ന് കണ്ട് 17 ന് വീണ്ടും മെഡിക്കല്‍ കോളേജിലേക്ക് പോകുന്നു. അഡ്മിറ്റാകുന്നു, ട്രീറ്റ്‌മെന്റ് തുടങ്ങുന്നു. ഇതുവരെയുള്ള കാര്യങ്ങളൊന്നും പൊലീസ് അറിയുകയോ, പൊലീസിനെ അറിയിക്കുകയോ ഉണ്ടായില്ല.

19 ാം തീയതിയല്ല, 20 ാം തീയതി..17 നാണ് അവിടെ ട്രീറ്റ്‌മെന്റിന് പോകുന്നത്, 20 ാം തീയതി ഉച്ചയ്ക്ക് ശേഷമാണ് മെഡിക്കല്‍ കോളേജില്‍ നിന്നും, പാറശാല പൊലീസ് സ്റ്റേഷന്, 14ാം തീയതി നടന്ന സംഭവം, 20 ാം തീയതി ഏഴാം ദിവസമാണ്, മെഡിക്കല്‍ കോളേജില്‍ നിന്ന് അറിയിക്കുന്നത്, ഈഏഴുദിവസത്തിനിടെ, ഷാരോണിന്റെ വീട്ടകാര്‍ സ്‌റ്റേഷനില്‍ വരികയോ, അറിയിക്കുകയോ ചെയ്തിട്ടില്ല. എന്റെ മകനിങ്ങനെ ഒരാപത്ത് പറ്റിയിട്ടുണ്ട്, .ഞങ്ങള്‍ക്ക് ഇങ്ങനെ ഒരു സംശയം ഉണ്ടെന്ന് പറയുയോ ചെയ്തിട്ടില്ല.

മെഡിക്കല്‍ കോളേജില്‍ നിന്നൊരു ഇന്റിമേഷന്‍ വരുന്നുണ്ട്...ഇങ്ങനെയൊരാള് ഇവിടെ ഷാരോണെന്ന യുവാവ് അഡ്മിറ്റ് ചെയ്തിട്ടുണ്ട്, അയാളുടെ ആരോഗ്യനില കുറച്ചുമോശമാണ്, അതുകൊണ്ട് അയാളുടെ മൊഴി എടുക്കണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍, അപ്പോള്‍ തന്നെ, സിജെഎമ്മിന് അപേക്ഷ കൊടുത്ത്, നെയ്യാറ്റിന്‍കര 11 ാം കോടതിയിലെ മജിസ്‌ട്രേറ്റ് അവിടെ പോകുന്നു, പയ്യനില്‍ നിന്ന് മരണമൊഴി എടുക്കുന്നു. ഡയിങ് ഡിക്ലറേഷനില്‍ അയാള്‍ വ്യക്തമായി പറയുന്നുണ്ട്..അയാള്‍ക്ക് ആരും ഒരും വിഷോം നല്‍കിയിട്ടില്ല, അയാളുടെ ഫ്രണ്ടിന്റെ വീട്ടില്‍ പോയതാണ്, ആ കുട്ടി അയാള്‍ക്ക് എന്തെങ്കിലും നല്‍കിയിട്ടുണ്ടെങ്കില്‍, ഒരിക്കലും അയാള്‍ക്ക് ഹാംഫുള്‍ ആകുന്ന രൂപത്തിലല്ല, ചെയ്തിരിക്കുന്നത്, അതുകൊണ്ട് എനിക്ക് ഈ കേസില്‍ ഒരുപരാതിയും ഇല്ല..വിക്ടിമിന്റെ സ്റ്റേറ്റ്‌മെന്റാണ്.

21 ന് എസ്‌ഐ വീണ്ടും അവിടെ പോകുന്നു, സ്‌റ്റേറ്റ്‌മെന്റ് എടുക്കുന്നു. ഇതേ സ്‌റ്റേറ്റ്‌മെന്റ് ഇയാള്‍ പൊലീസിനോട് ആവര്‍ത്തിക്കുന്നു. ഡോക്ടേഴ്‌സിനെ കണ്ടുചോദിക്കുന്നു. ഡോക്ടേഴ്‌സ് പറയുന്നുണ്ട്...പോയിസന്റെ കണ്ടന്റ് പ്രഥമദൃഷ്ട്യാ അറിയാന്‍ കഴിയുന്നില്ല. എന്തോ ഒരു മെഡിസിനല്‍ ഇംപാക്റ്റാണോ, എന്തെങ്കിലും പെസ്റ്റിസൈഡാണോ, അങ്ങനെ എന്തെങ്കിലും ഉള്ളില്‍ പോയിട്ടുണ്ടോ, എന്നുള്ളത് പരിശോധിക്കുകയാണ്, അതുനമ്മുടെ ഛര്‍ദ്ദിലില്‍ ബ്ലൂയിഷ് നിറം വരുന്നതുകൊണ്ട്, കോപ്പര്‍ സള്‍ഫേറ്റ് ഉണ്ടോ എന്നറിയാന്‍ രക്ത സാമ്പിള്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. അപ്പോള്‍ ഇനി എന്താണ് എന്ന് മനസ്സിലാകുന്നില്ല. ഇയാള്‍ എന്താണെന്ന് പറയുന്നുമില്ല എന്നാണ് ഡോക്ടേഴ്‌സ് പറഞ്ഞത്. ആ സമയത്തും വീട്ടുകാര് നമ്മളോട് പരാതി പറയുകയോ, പരാതി എഴുതി തരികയോ, ഇതിനെ സംബന്ധിച്ച് എന്തെങ്കിലും സംശയം പറയുകയോ ചെയ്തിട്ടില്ല.

25 ന് വൈകുന്നേരം ഇയാള്‍ മരണപ്പെടുന്നു. പൊലീസ് സ്റ്റേറ്റ്‌മെന്റ് എടുത്തത് 21 വെള്ളിയാഴ്ച, വീണ്ടും 22, 23, 24, 25 ന് മരണപ്പെടുന്നു.അതിന്റെ ഡെത്തിന്റെ വേര്‍ഷന്‍ നമുക്ക് ലഭിക്കുന്നത് 9 മണിക്കാണ്. രാത്രി മറ്റ് ഇന്‍ക്വസ്റ്റും മറ്റുകാര്യങ്ങളും ഒന്നുമില്ല. 26 ാം തീയതി രാവിലെയാണ് വീട്ടുകാരെ നിര്‍ബന്ധിച്ചാണ് സ്റ്റേഷനില്‍ വിളിച്ചുവരുത്തുന്നത്. രണ്ടുമൂന്നുപ്രാവശ്യം വിളിച്ചതിന് ശേഷമാണ് അവര് സ്റ്റേഷനില്‍ വരുന്നത്. സ്റ്റേറ്റ്‌മെന്റിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നു. 174 എഫ്‌ഐആര്‍ എടുക്കുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ കോളേജില്‍ പോകുന്നു. ഇന്‍ക്വസ്റ്റ് നടത്തുന്നു, പോസ്റ്റുമോര്‍ട്ടം നടത്തുന്നു, അതേസമയം, തന്നെ, അവര്, സ്‌റ്റേറ്റ്‌മെന്റ് എടുക്കുമ്പോള്‍ സംശയം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍, ഒരു സംഘം പാരലലായി പെണ്‍കുട്ടിയുടെ വീട്ടില്‍ പോകുന്നു, അമ്മയെയും പെണ്‍കുട്ടിയെയും കാണുന്നു. പ്രാഥമിക മൊഴി എടുക്കുന്നു. 14 ന് എന്താണ് സംഭവിച്ചതെന്ന് ചോദിച്ച് മനസ്സിലാക്കുന്നു. നമുക്ക് അത്രയും മാത്രമേ അന്നേ ദിവസം ചെയ്യാന്‍ പറ്റത്തുള്ളു. കാരണം മറുഭാഗത്ത് 21 വയസുള്ള പെണ്‍കുട്ടിയാണ്. വിക്ടിം മരണമൊഴിയില്‍ കൃത്യമായി പറയുന്നുണ്ട്, അയാളെ ആരും ഹാംഫുള്‍ ആയി ഒന്നും ചെയ്തിട്ടില്ല എന്ന്. അങ്ങനെയിരിക്കെ, ഒരു പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് സ്‌റ്റേഷനില്‍ കൊണ്ടുവരാനോ, സംശയിക്കാനോ, ചോദ്യം ചെയ്യാനോ നമുക്ക് കഴിയില്ല.

എന്നാലും, ഇതിങ്ങനെ സംശയം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍, വനിതാ പൊലീസ് അടക്കമുള്ള ടീം അവിടെ പോകുന്നു, മൊഴിയെടുക്കുന്നു. വീണ്ടും 27 ന് ഇതിനകത്ത് എന്തോ സംതിങ് ഉണ്ട്, പോസ്റ്റമോര്‍ട്ടം കഴിഞ്ഞ്, ഡോക്ടറോട് ചോദിക്കുമ്പോള്‍, ഒരു സംശയം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും 27 ന്, അന്വഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കിയിട്ട്, വീണ്ടും പെണ്‍കുട്ടിയുടെ വീട്ടില്‍ പോയി മൊഴിയെടുത്തത്. അപ്പോഴാണ് ഇവര് മെഡിസിന്‍ വാങ്ങിച്ച കടയും, മരുന്നിന്റെ പേര് കോകിലാക്ഷ കഷായമെന്നും എല്ലാം പറഞ്ഞത് രേഖപ്പെടുത്തിയപ്പോള്‍ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് മനസ്സിലായി. 28 ന് ഈ വൈരുദ്ധ്യം മനസ്സിലാക്കിയപ്പോള്‍, മരുന്ന് വാങ്ങിച്ച് കൊടുത്തതെന്ന് പറയുന്ന ബന്ധു, വല്യമ്മയുടെ മകളായ പ്രശാന്തിനിയെ, കണ്ടുചോദിച്ചപ്പോള്‍, അവര്‍ പറയുന്നതും, പെണ്‍കുട്ടി പറയുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. പ്രശാന്തിനി പറയുന്ന കടയില്‍ ചെന്ന് മെഡിസിന്‍ വാങ്ങിച്ചോ എന്ന് അന്വേഷിക്കുമ്പോള്‍ അങ്ങനെയൊരു മെഡിസിന്‍ ആ കടയില്‍ ഇല്ല. അതോടുകൂടി ഇവരെല്ലാം കഷായത്തിന്റെ കഥ പറയുന്നത് കള്ളമെന്ന് പൊലീസിന് ഏകദേശം ഊഹം വന്നുതുടങ്ങി. പിന്നെ ഒരു കദളി രസായന കഷായം ആണ് ഉപയോഗിച്ചോണ്ടിരുന്നതെന്ന് മാറ്റി പറയുന്നു. പിന്നെ ഡബ്ബ ചോദിപ്പോള്‍, അവരുടെ മാമന്‍, ആഹാരത്തിന്റെ കൂടെ കറി കൊണ്ടുപോയി, അയാള്‍ തമിഴ്‌നാട്ടില്‍ എവിടെയോ ജോലി ചെയ്യുകയാണ്, അയാള്‍ തിരിച്ചുവരാന്‍ കാത്തിരുന്ന്, ആ ഡബ്ബ വാങ്ങി ആയുര്‍വേദ ഷോപ്പില്‍ പോയി ചോദിച്ചപ്പോള്‍, ഈ ഡബ്ബയിലല്ല, കദളി രസായനകഷായം പായ്ക്ക് ചെയ്തുവരുന്നതെന്നും മറ്റെന്തിന്റയോ ഡബ്ബ ആണെന്നും പറയുന്നു. അതോട് കൂടിയാണ് പെണ്‍കുട്ടിയും മറ്റും പറയുന്നത് സത്യമല്ല എന്ന് സംശയത്തോടെ പൊലീ്‌സ് നിരീക്ഷിച്ചത്.( 28 , വെള്ളിയാഴ്ച)

വെള്ളിയാഴ്ച തന്നെയാണ് ഈ പയ്യന്റെ അച്ഛനെ കണ്ടുചോദിക്കുന്നത്. കൂട്ടുകാരനെ കണ്ടുചോദിക്കുന്നുണ്ട്. പയ്യന്റെ ബന്ധുവായ സത്യശീലനെയും കണ്ടുചോദിക്കുന്നുണ്ട്. വൈരുദ്ധ്യം മനസ്സിലായതോടെ അതിലേക്ക് ആവശ്യമായ തെളിവുകള്‍ നമുക്ക് കണ്ടെത്തേണ്ടതുണ്ട്. 29 ന് വീണ്ടും ഡോക്ടേഴ്‌സിനെ കണ്ട്, ചോദ്യാവലി വച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് ഡോക്ടര്‍, പാതോളജിയിലെ ഡോക്ടര്‍, എന്നിവരെ ചോദ്യം ചെയ്തപ്പോള്‍, അവര് പറഞ്ഞതില്‍ കുറെ കാര്യങ്ങള്‍ മനസ്സിലാക്കി, സംതിങ് റോങ് ഉണ്ടെന്ന് മനസ്സിലാകുന്നു. 29 ന് വൈകുന്നേരം, സ്‌പെഷ്യല്‍ ടീം രൂപീകരിക്കുന്നു, എസ്പിയുടെ അവലോകന യോഗം നടത്തുന്നു, അന്വേഷണ ഉദ്യോഗസ്ഥരെയെല്ലാം വിളിപ്പിക്കുന്നു, സെനന്‍സേഷനലായതുകൊണ്ട കുറച്ചുകൂടെ വൈഡായിട്ട് അന്വേഷിക്കണമെന്ന് ധാരണയില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോണ്‍സണ്‍ സാറിന്റെ മേല്‍നോട്ടത്തില്‍, ടീം രൂപീകരിച്ചു.

ആ ടീമാണ് 30 ന് മുഴുവന്‍ പേരെയും എസ്പി ഓഫീസില്‍ വിളിച്ചുവരുത്തി, ചോദ്യം ചെയ്യാന്‍ തീരുമാനം എടുക്കുന്നത്. ആ ചോദ്യം ചെയ്യല്‍, പാറശാല പൊലീസ് നേരത്തെ എടുത്തു വച്ച മൊഴികളെ അടിസ്ഥാനമാക്കിയാണ്.മൊഴി എടുത്തതിന് ശേഷം ഇവര്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം നമ്മള്‍ അന്വേഷിച്ചു. കഷായത്തിന്റെയും കദളി കല്‍പ്പത്തിന്റെ കാര്യവും, ഇത് വാങ്ങിച്ച കടയും ഒക്കെ, പറയുന്നത് തെറ്റാണെന്ന് നമ്മള്‍ അവരോട് അങ്ങോട്ട്, പറയുന്ന സമയത്ത് അവര്‍ക്ക് ഉത്തരം മുട്ടി. അപ്പോഴാണ് ഈ പെണ്‍കുട്ടിക്ക് അവസാനം കുറ്റം സമ്മതിക്കേണ്ടി വന്നത്. ആ ഇന്‍വസ്റ്റിഗേഷന്‍ റൂമില്‍ ഞാനുണ്ട്, എസ്‌ഐയുണ്ട, ഡിവൈഎസ്പി ജോണ്‍സന്‍ സാറുണ്ട്, എസ്പിയുണ്ട്, എല്ലാവരും ഉണ്ട്. അപ്പോള്‍, പാറശാല പൊലീസ് തുടങ്ങി വച്ച ജോലി, ജില്ലാ പൊലീസ് പൂര്‍ത്തിയാക്കി. അത് പൊലീസിന്റെ ഒരു ടീം വര്‍ക്കാണ്. അതാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. പിന്നെ അന്വേഷണം നടക്കുമ്പോള്‍ വിക്ടിമിന്റെ ആള്‍ക്കാര്‍ക്ക്, ഇപ്പോ തന്നെ പ്രതിയെ പിടിക്കണം, പിറ്റേ ദിവസം തന്നെ തൂക്കി കൊല്ലണം എന്നുള്ളത് അവരുടെ വികാരമാണ്. അത് എല്ലാവര്‍ക്കും ഉണ്ടാകുന്ന വികാരമാണ്. പൊലീസിന് നിയമം അനുസരിച്ചും നീതി അനുസരിച്ചുമേ പോകാന്‍ സാധിക്കുകയുള്ളു. ഇത് സംബന്ധിച്ച് എഡിജിപിയുടെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമായി വിശദീകരിക്കുകയും ചെയ്തു.എന്നിട്ടും മാധ്യമ സുഹൃത്തുക്കള്‍ പൊലീസിന്റെ പിഴവെന്ന് കുറ്റപ്പെടുത്തുകയാണ്.

 


-----------------------------------------------------------------------------------------

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (3 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (3 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (3 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (3 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (3 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (3 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (3 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (3 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (3 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (3 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (3 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (4 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (4 hours ago)

INDIA കരുതലോടെ ഇന്ത്യ  (4 hours ago)

Malayali Vartha Recommends