പ്രതികള്‍ക്കുള്ള ശുചിമുറിയില്‍ കൊണ്ടുപോയില്ല; ഗ്രീഷ്മയുടെ ആത്മഹത്യാശ്രമത്തില്‍ 2 വനിതാ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ പോലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ രണ്ട് വനിതാ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. നെടുമങ്ങാട് സ്റ്റേഷനിലെ ഗായത്രി, സുമ എന്നിവര്‍ക്കെതിരെയാണ് തിരുവനന്തപുരം റൂറല്‍ എസ്.പി. ഡി. ശില്പയുടെ നടപടി. സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കും വീഴ്ച്ച സംഭവിച്ചുവെന്ന പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.
പ്രതികളെ സുരക്ഷിതമായി കൊണ്ടു പോകുന്ന ശുചിമുറി ഒഴിവാക്കി മറ്റൊരു ശുചിമുറിയില്‍ ഗ്രീഷ്മയെ കൊണ്ടുപോയത് ഗുരുതര വീഴ്ചയാണ്. ശുചിമുറിയില്‍ ഗ്രീഷ്മയെ കയറ്റുന്നതിന് മുമ്പ് അവിടെ അപകടകരമായ എന്തെങ്കിലും സാമഗ്രികള്‍ ഉണ്ടോ എന്ന കാര്യം പരിശോധിച്ചതുമില്ല. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും റൂറല്‍ എസ് പി പറഞ്ഞിരുന്നു. പിന്നാലെയാണ് സസ്‌പെന്‍ഷന്‍.
തിങ്കളാഴ്ച രാവിലെ നെടുമങ്ങാട് പോലീസ് സ്‌റ്റേഷനില്‍വെച്ചായിരുന്നു ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം. ശുചിമുറിയിലെ അണുനാശിനി കഴിച്ചാണ് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഗ്രീഷ്മയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്.
https://www.facebook.com/Malayalivartha























