Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കേരളത്തിൽ തകർത്ത് തുലാമഴയെത്തി: സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന് സാധ്യത!

31 OCTOBER 2022 09:36 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

കേരളത്തില്‍ ദുരിതം വിതച്ച് തുലാമഴയെത്തി. അടുത്തയൊരാഴ്ച സംസ്ഥാനമൊട്ടാകെ കനത്ത മഴയ്ക്കും അപ്രതീക്ഷിത പ്രളയത്തിനും സാധ്യതയേറിയതിനാല്‍ സംസ്ഥാനത്ത് വലിയ തോതിലാണ് ജാഗ്രതാനിര്‍ദേശം. തുലാമഴയുടെ ശക്തമായ വരവില്‍ എറണാകുളം നഗരത്തിലും മറ്റിടങ്ങളില്‍ ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ വാഹനക്കുരുക്കില്‍ ജനം വലയുകയാണ്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് സൂചന.

പേരമാരിയുടെയും വെള്ളപ്പൊക്കത്തിന്റെയും സാധ്യത കണക്കിലെടുത്ത് അടുത്ത നാലു ദിവസങ്ങളില്‍ ഏറെ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനിയുളള ദിവസങ്ങളില്‍ കേരളത്തില്‍ വൈകുന്നേരങ്ങളില്‍ അതിശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനുമുള്ള സാധ്യതയാണ് മുന്നിലുള്ളത്. കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന ഒന്നോ രണ്ടോ ദിവസം നീളുന്ന മിന്നല്‍ പ്രളയങ്ങള്‍ക്കും സാധ്യതയുള്ളതിനാല്‍ കുന്നില്‍ചെരുവുകളും നദീതീരത്തും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം.

ഒരു ചെറിയ പ്രദേശത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ 120 മില്ലീമീറ്റര്‍ വരെ മഴ പെയ്യാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. 2018 മുതല്‍ ആവര്‍ത്തിക്കുന്ന പ്രളയം നവംബറില്‍ കേരളത്തില്‍ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. മഴ കനത്താല്‍ നവംബറില്‍ ഇടുക്കി ഉള്‍പ്പെടെ അണക്കെട്ടുകള്‍ തുറന്നുവിടേണ്ടിവന്നേക്കാമെന്നും സൂചനയുള്ളതിനാല്‍ വൈദ്യുതിബോര്‍ഡ് കനത്ത ജാഗ്രതയാണ് പുലര്‍ത്തിവരുന്നത്. സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലും 80 ശതമാനത്തിലേറെയാണ് നിലവില്‍ വെള്ളത്തിന്റെ തോത്.

ഇതില്‍തന്നെ കേരളത്തിലെ എട്ടു പ്രമുഖ അണക്കെട്ടുകളില്‍ 85 ശതമാനത്തിലേറെയാണ് നിലവില്‍ വെള്ളത്തിന്റെ തോത്. പമ്പ, കുണ്ടള, മലമ്പുഴ, പൊന്‍മുടി അണക്കെട്ടുകള്‍ നിറഞ്ഞു നില്‍ക്കുന്നതിനാല്‍ ആദ്യഘട്ടത്തില്‍തന്നെ തുറന്നുവിടേണ്ടിവരുമെന്നാണ് നിലവിലെ സൂചന.
കഴിഞ്ഞ ആറു വര്‍ഷമായി സംസ്ഥാനത്ത് തുലമഴയുടെ തോത് കൂടിവരികയാണ്. അടുത്ത ഒരു മാസത്തോളം കേരളത്തില്‍ ശക്തമായ തോല്‍ മഴ ലഭിക്കാനിടയുള്ളതിനാല്‍ ജനങ്ങള്‍ സാരമായ ദുരിതമുണ്ടാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ദക്ഷിന്ത്യന്‍ സംസ്ഥാനങ്ങൡ കേരളത്തിലാണ് കാലാവസ്ഥാ വ്യതിയാനം സമീപവര്‍ഷങ്ങളില്‍ ഏറ്റവും ദുരിതം സൃഷ്ടിക്കുന്നത്. സമീപ വര്‍ഷങ്ങളില്‍ ഇന്ത്യയില്‍തന്നെ വെള്ളപ്പൊക്കദുരിതം ഏറ്റവും നഷ്ടമുണ്ടാക്കുന്നതും ആള്‍നാശം വിതയ്ക്കുന്നതും കേരളത്തില്‍ തന്നെ.
ചെറിയ പ്രദേശത്ത് കനത്ത തോതില്‍ അതിവര്‍ഷവും ഇതേത്തുടര്‍ന്ന് വലിയ നാശം വിതച്ച് മിന്നല്‍പ്രളയവും സംസ്ഥാനത്ത് കൂടിവരികയാണ്. കേരളത്തില്‍ മാത്രമാണ് സമീപവര്‍ഷങ്ങളിലായി ഇത്തരത്തിലൊരു പ്രതിഭാസം രൂപപ്പെട്ടിരിക്കുന്നത്.

മഴയുടെ ഘടനയിലെ വ്യത്യാസവും എട്ടു മാസം നീളുന്ന മഴയുമാണ് സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ദുരിതം. തമിഴ് നാട്ടില്‍ കഴിഞ്ഞ വെള്ളയാഴ്ചയോടെയാണ് തുലാമഴ പെയ്തുതുടങ്ങിയത്. ഇന്നലെ രാത്രിയോടെ കേരള തീരം കടന്ന തുലാമഴ ഇന്നു മുതല്‍ പെയ്തുതുടങ്ങുകയും ചെയ്തു. നിലവിലെ സൂചനയനുസരിച്ച് ഡിസംബര്‍ രണ്ടാം വാരം വരെ സംസ്ഥാനത്ത് ശക്തമായ തോതില്‍ മഴ
പെയ്യുമെന്നാണ് കാലാവസ്ഥാ സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (2 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (3 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (3 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (3 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (3 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (3 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (3 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (3 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (3 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (3 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (3 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (4 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (4 hours ago)

INDIA കരുതലോടെ ഇന്ത്യ  (4 hours ago)

Malayali Vartha Recommends