Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കസേര തെറിപ്പിക്കാനിറങ്ങിയ ​ഗവർണറെ സോപ്പിട്ട് ധനമന്ത്രി.... രാജ്ഭവനിലേക്ക് മുക്കാൽ കോടി... കള്ളക്കളിയൊക്ക കയ്യോടെ പൊക്കി

31 OCTOBER 2022 09:53 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

'ധനമന്ത്രിയിൽ പ്രീതി നഷ്ടമായി, സത്യപ്രതിജ്ഞ ലംഘനം നടത്തി, പുറത്താക്കണം' എന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചതാണ് രാഷ്ട്രീയ കേരളത്തെ പിടിച്ച് കുലുക്കിയ സംഭവം. ദേശീയ ശ്രദ്ധപോലും പിടിച്ച് പറ്റിയ വിഷയം. രാജ്ഭവന് ഇ ഓഫീസ് ഒരുക്കാന്‍ 75 ലക്ഷം നൽകി. ഗവർണറുടെ ഔദ്യോഗിക വസതിയും ഓഫിസ് സംവിധാനവും ഉൾക്കൊള്ളുന്ന രാജ്ഭവനിൽ ഇ ഓഫിസ് സംവിധാനവും കേന്ദ്രീകൃത നെറ്റ്‌വർക്കിങ് സംവിധാനവും ഒരുക്കുന്നതിനാണിത്.

മന്ത്രി ബാലഗോപാലിലുള്ള പ്രീതി നഷ്ടമായെന്ന് ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചതിന് പിന്നാലെ, രാജ്ഭവന് സംസ്ഥാന സർക്കാർ 75 ലക്ഷം രൂപ അനുവദിച്ച നടപടി വാർത്ത ആയിരുന്നു. എന്നാൽ ഇപ്പോൾ ഇത് അനുവദിച്ചത് അനുനയമല്ലെന്ന വിശദീകരണവുമായി ധനമന്ത്രി ബാലഗോപാൽ. രാജ്ഭവന് ഇ ഓഫീസ് ഒരുക്കാനായി തുക അനുവദിച്ചത് സ്വാഭാവിക നടപടി മാത്രമെന്ന് ധനമന്ത്രി കെ. എന്‍. ബാലഗോപാൽ വിശദീകരിച്ചു.

കഴിഞ്ഞ ബജറ്റില്‍ ഈ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും ട്രഷറി നിയന്ത്രണം മൂലം പണം അനുവദിച്ചിരുന്നില്ല. പണം നല്‍കണമെന്നാവശ്യപ്പെട്ട് രാജഭവന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ധനവകുപ്പിന് കത്തെഴുതിയിരുന്നു. ബജറ്റിൽ പ്രഖ്യാപിച്ച രാജ്ഭവൻ ഇ ഓഫിസ് സംവിധാനത്തിന് ആവശ്യമായ തുക ട്രഷറി നിയന്ത്രണത്തെ തുടർന്ന് അനുവദിച്ചിരുന്നില്ല. കടലാസ് രഹിത ഓഫിസ് സംവിധാനം ഒരുക്കുന്നതിനായി പ്രഖ്യാപിച്ച 75 ലക്ഷം രൂപ രാജ്ഭവന് അനുവദിക്കണമെന്നു നിർദേശിച്ചു കഴിഞ്ഞ സെപ്റ്റംബറിൽ ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിനു കത്തു നൽകിയിരുന്നു.

ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് നടപടി. സര്‍വകലാശാലാ വി സി വിഷയത്തില്‍ ഗവര്‍ണറുമായി പോര് തുടരുമ്പോഴും പുതിയ നടപടിയിലൂടെ രാജ്ഭവനോട് അനുഭാവ പൂര്‍ണമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ് സര്‍ക്കാര്‍. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനിടയിലാണ് രാജ്ഭവന് 75 ലക്ഷം അനുവദിച്ചതെന്നതും ശ്രദ്ധേയമാണ്.

നേരത്തേ ഗവര്‍ണര്‍ക്കു പുതിയ ബെന്‍സ് കാര്‍ വാങ്ങാന്‍ ധനവകുപ്പ് പണം അനുവദിച്ചിരുന്നു. ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് രൂക്ഷമായി തുടരുന്നതിനിടെയുള്ള അനുനയ നീക്കമാണ് ഈ ഓഫീസിനുള്ള പണം അനുവദിക്കലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. അല്ലെങ്കിൽ അത് ശരി വയ്ക്കുന്നതാണ് ഇപ്പോഴത്തെ സമയോചിതമായ നീക്കം.

ബാല ഗോപാലിന്‍റെ ഗവർണ്ണർക്ക് എതിരായ പ്രസംഗമാണ് അപ്രീതിക്ക് ആധാരം. ധനമന്ത്രിയെ പിൻവലിപ്പിക്കാനാണ് ഗവർണ്ണറുടെ അടുത്ത മിന്നൽ നീക്കം. പ്രസംഗം ഗവർണറെ അപമാനിക്കുന്നത് അല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയിരുന്നു. ഗവർണറുടെ അടുത്ത നീക്കം എന്താകുമെന്ന് രാഷ്ട്രീയ കേരളം ഉറ്റ് നോക്കുകയാണ്. അതിനിടയിലാണ് സോപ്പിടലും.

കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാംപസിലെ സമ്മേളനത്തിലാണു മന്ത്രി കെ.എൻ.ബാലഗോപാൽ, വിവാദ ഉത്തർപ്രദേശ് പരാമർശം നടത്തിയത്. ഇതോടെ കഴിഞ്ഞ 25നു ധനമന്ത്രിയിൽ അപ്രീതി രേഖപ്പെടുത്തി ഗവർണർ, മുഖ്യമന്ത്രിക്കു കത്തു നൽകി. 27നാണു രാജ്ഭവന് 75 ലക്ഷം അനുവദിച്ചു ധനവകുപ്പ് ഉത്തരവിറക്കിയത്. ഗവർണറും സർക്കാരും തമ്മിലുള്ള പോരു മൂർധന്യത്തിൽ എത്തിനിൽക്കെ പരിഹരിക്കുന്നതിനുള്ള മാർഗങ്ങളും സർക്കാർ തേടുന്നുണ്ട്.

അതിനിടെ, വിലക്കയറ്റത്തിന് കാരണം കണ്ടെത്തുന്നതിനോ പരിഹരിക്കുന്നതിനോ സര്‍ക്കാരിന് കഴിയാത്ത അവസ്ഥയാണ്. അരിയുള്‍പ്പടെയുള്ള സാധനങ്ങള്‍ക്ക് തൊണ്ണൂറ് ശതമാനത്തിന് മുകളില്‍ വിലകയറി. പട്ടിണിയും ദാരിദ്ര്യവും കേരളീയ ജീവിതത്തില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രം മതിയെന്ന കാഴ്ചപാടിലേയ്ക്ക് സര്‍ക്കാര്‍ എത്തിച്ചേരുന്നതായാണ് ആക്ഷേപം.

എത്ര ശ്രമിച്ചിട്ടും കേരളത്തിന്റെ സാമ്പത്തിക ബാധ്യത കൂടുന്നതല്ലാതെ കുറയുന്നില്ല . ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ വീണ്ടും വീണ്ടും കടമെടുക്കുന്നു. ഗവര്‍ണറുമായുള്ള തര്‍ക്കങ്ങളും സ്വര്‍ണ്ണകടത്ത് വിഷയങ്ങളും സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പോലും സ്തംഭിപ്പിച്ചിരിക്കുകയാണ്.

മസാല ബോണ്ടും കിഫ്ബിയും വിവാദമായപ്പോഴും ഐസക് ഖജനാവ് ഭദ്രമാണെന്ന് പറഞ്ഞു. ഒടുവില്‍ ഭരണത്തില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ ആയിരം കോടി ഖജനാവില്‍ മിച്ചമുണ്ടെന്ന വീമ്പിളക്കാനും അദ്ദേഹം മറന്നില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്റെ തൊട്ടടുത്ത ദിവസം മുതല്‍ ആരംഭിച്ച കടമെടുപ്പ് ഇതുവരെ അവസാനിച്ചിട്ടില്ല.ഇപ്പോഴത്തെ ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാലും പറയുന്നത് സര്‍ക്കാര്‍ ഖജനാവ് ഭദ്രമെ്ന്നാണ്.

എന്നാല്‍ കടമെടുപ്പ് നടന്നില്ലെങ്കില്‍ എല്ലാം മുടങ്ങുമെന്നും അദ്ദേഹം പറയുന്നുണ്ട്. ചുരുക്കത്തില്‍ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത് . പ്രതിസന്ധി രൂക്ഷമായിട്ടും സര്‍ക്കാരിന് കടം വാങ്ങിയ്ക്കുകയല്ലാതെ മറ്റ് വഴികളിലെന്ന അവസ്ഥയായി. ഇനി കടമെടുക്കാനുള്ള അപേക്ഷയുമായി കേന്ദ്രത്തെ സമീപിക്കാനാവില്ല.

കടത്തിന്റെ പരിധി കഴിഞ്ഞെന്ന് കേന്ദ്രവും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഒരു വശത്ത് സര്‍ക്കാര്‍ കടം പെരുകികൊണ്ടിരിക്കുമ്പോള്‍ തൊഴിലില്ലായ്മയും ദാരിദ്ര്യവും വിലക്കയറ്റവും രൂക്ഷമായി മാറി കൊണ്ടിരിക്കുകയാണ്. വിലക്കയറ്റം പിടിച്ചു നിറുത്താന്‍ സര്‍ക്കാരിന് വിപണിയില്‍ ഇടപെടാന്‍ കഴിയില്ലായെന്നാണ് നിഗമനം. കൃഷിയും അനുബന്ധ തൊഴിലുകളും നഷ്ടപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (2 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (3 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (3 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (3 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (3 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (3 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (3 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (3 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (3 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (3 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (3 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (4 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (4 hours ago)

INDIA കരുതലോടെ ഇന്ത്യ  (4 hours ago)

Malayali Vartha Recommends