ഉമ്മന്‍ ചാണ്ടിക്ക് എന്താണ് രോഗം....

ഉമ്മന്‍ ചാണ്ടിയുടെ രോഗം എന്താണ്.?
ഇന്ത്യയില്‍ കിട്ടാത്ത എന്ത് ചികിത്സ തേടിയാണ് ഉമ്മന്‍ ചാണ്ടി ജര്‍മനിയിലേക്കു പോകുന്നത്.?
ഉമ്മന്‍ ചാണ്ടിക്കു ബന്ധുക്കള്‍ ചികിത്സ നിഷേധിക്കുന്നുവെന്ന വാര്‍ത്തയിലെ സത്യാവസ്ഥയെന്താണ്.?
ഇന്ത്യയില്‍ ഇത്രയേറെ വലിയ ആശുപത്രികളുണ്ടായിട്ടും എന്തുകൊണ്ടാണ് ഉമ്മന്‍ ചാണ്ടി ആലുവ പാലസില്‍ അടച്ചിട്ട മുറിയില്‍ കഴിഞ്ഞു കൂടുന്നതെന്ന ന്യായമായ ചോദ്യത്തിനും വ്യക്തമായ ഉത്തരമില്ല. ഉമ്മന്‍ ചാണ്ടിയുടെ എണ്‍പതാം പിറന്നാള്‍ ദിനത്തില്‍തന്നെയാണ് ആശങ്കകള്‍ ജനിപ്പിക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്. കോണ്‍ഗ്രസ് ക്യാമ്പില്‍ ഉമ്മന്‍ ചാണ്ടിയെന്ന ജനകീയ നേതാവിന്റെ അസാന്നിധ്യം വലിയ വിടവാണ് കുറെക്കാലമായി ഉണ്ടാക്കിയിരിക്കുന്നത്. ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യം ഇല്ലാതെ വന്നാല്‍ ചെറുതായിരിക്കില്ല പാര്‍ട്ടി നേരിടാവുന്ന പ്രതിസന്ധി.
പത്തുവര്‍ഷമായി ഉമ്മന്‍ ചാണ്ടിക്ക് ശബ്ദം നഷ്ടപ്പെടുന്നുവെന്ന ഗരുതരമായ പ്രശ്‌നം അദ്ദേഹത്തെയും ശ്രോതാക്കളെയും അലട്ടുന്നുണ്ട്.
ഉമ്മന്‍ ചാണ്ടിയുടെ പിറന്നാളായിട്ടും പുതുപ്പള്ളിയിലെന്നല്ല ഒരിടത്തും ആരാധകരും അനുയായികളും ആഘോഷത്തില്‍ ഏര്‍പ്പെടുന്നില്ല. മുന്‍പ് പുതുപ്പള്ളിയില്‍ പടക്കം പൊട്ടിക്കുകയും കേക്ക് മുറിക്കുകയും ചെയ്തിരുന്ന പതിവ് ആഘോഷത്തിനൊക്കെ ഇക്കൊല്ലം മുടക്കമാണ്.
എന്തായാലും ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യസ്ഥിതി വല്ലാതെ മോശമായിരിക്കുന്നുവെന്നാണ് സമീപദിവസങ്ങളില്‍ പുറത്തുവന്ന ഫോട്ടോകളില്‍ കാണുന്നത്. ഭക്ഷണം കഴിക്കാനും വെള്ളംകുടിക്കാനും പറ്റാത്ത വിധം ഉമ്മന്‍ ചാണ്ടി ഗുരുതരമായ രോഗാവസ്ഥയെ നേരിടുന്നതായാണ് പുറത്തുവരുന്ന സൂചന.
അതേസമയം ഉമ്മന്‍ചാണ്ടിക്ക് വിദഗ്ധചികിത്സ നിഷേധിച്ചതായുള്ള പ്രചാരണത്തിനെതിരെ പ്രതികരണവുമായി കുടുംബം രംഗത്തുവരികയും ചെയ്തിരിക്കുന്നു. പെന്തിക്കോസ്തല്‍ സഭാവിശ്വാസമുള്ള ഉമ്മന്‍ചാണ്ടിയുടെ അടുത്ത ബന്ധുക്കള്‍ അദ്ദേഹത്തിന് വേണ്ടത്ര ചികില്‍സ നല്‍കുന്നതില്‍ തടസം നില്‍ക്കുന്നതായാണ് ആരോപണങ്ങള്‍ വരുന്നത്. ഉമ്മന്‍ ചാണ്ടിക്ക് അടിയന്തിരമായി ചികിത്സ നല്‍കണമെന്നും വേണ്ടിവന്നാല്‍ ചികിത്സച്ചെലവ് പാര്‍ട്ടി നേരിട്ട് ഏറ്റെടുത്തു നടത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞതും വാര്‍ത്തയായിരിക്കുന്നു.
എന്തുകൊണ്ടാണ് മുന്‍ മുഖ്യമന്ത്രിയും അന്‍പതു വര്‍ഷമായി എംഎല്‍എയുമായിരിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് സര്‍ക്കാര്‍ തലത്തില്‍ അര്‍ഹമായ ചികിത്സ വേണ്ടെന്നു വയ്ക്കുന്നുവെന്നതും സംശയം ജനിപ്പിക്കുകയാണ്. ഉമ്മന്‍ ചാണ്ടിക്ക് അര്‍ഹമായ ചികിത്സ ലഭ്യമാക്കാം എന്ന പ്രസ്ഥാവന പിണറായി വിജയന്‍ നടത്താത്തിലും വ്യാപമായ വിമര്‍ശനം ഉയരുന്നുണ്ട്.
ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. എറണാകുളത്തെ പ്രശസ്തമായ ആശുപത്രിയിലെ ജര്‍മനിയില്‍ വിദഗ്ധ ചികിത്സയ്ക്കായി ഈയാഴ്ച തന്നെ ഉമ്മന്‍ചാണ്ടി കുടുംബത്തിനൊപ്പം പോകും. ഇതിനിടെയാണ് വിശ്രമത്തിന് ആലുവ പാലസില്‍ എത്തിയത്. രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉമ്മന്‍ ചാണ്ടിയെ കഴിഞ്ഞദിവസമാണ് ഡിസ്ചാര്‍ജ് ചെയ്തു.
എണ്‍പതാം പിറന്നാള്‍ പ്രമാണിച്ച് പുതുപ്പള്ളിയിലെ വീട്ടിലേക്ക് വരാന്‍ തീരുമാനിച്ചിരുന്നെങ്കിലും അദ്ദേഹം അത് മാറഅറിവച്ചത് എന്തുകൊണ്ട് എന്നതും വ്യക്തമല്ല. ശബ്ദം പുറത്തുവരാത്ത രോഗത്തെത്തെ തുടര്‍ന്ന് മുന്‍ ഉമ്മന്‍ ചാണ്ടി ജര്‍മനിയില്‍ ചികിത്സ നടത്തിയിരുന്നു. ഇപ്പോള്‍ രോഗം വഷളായ സാഹചര്യത്തിലാണ് വീണ്ടും ജര്‍മനിയിലേക്ക് പോകുന്നത്.
2015-ലും 2019-ലും സമാനമായ രീതിയില്‍ ഉമ്മന്‍ ചാണ്ടിക്ക് അസുഖം വന്നിട്ടുണ്ട്. അന്ന് ഒമ്പത് മാസം കഴിഞ്ഞിട്ടാണ് പോയത്. 2015-ല്‍ വന്നപ്പോള്‍ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. 2019-ല്‍ ഇതേ സാഹചര്യം വന്നപ്പോള്‍ അമേരിക്കയിലും പിന്നീട് ജര്‍മനിയിലും ചികിത്സയ്ക്കായി പോയി.
നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കി റിക്കാര്‍ഡ് കുറിച്ചതിനു പിന്നാലെയാണ് ഉമ്മന്‍ ചാണ്ടിക്ക് ഗുരുതരമായ ആരോഗ്യപ്രതിസന്ധി പുറത്തുവന്നത്. ഒരു മാസം വരെ മൗനം പുലര്‍ത്തി വീട്ടില്‍ കഴിയേണ്ടിവന്ന സാഹചര്യവും ചികിത്സയുടെ ഭാഗമായുണ്ടായി.
https://www.facebook.com/Malayalivartha


























