വ്യാജ ബിരുദം സംബന്ധിച്ച കേസില്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരായ കുറ്റപത്രം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു... ശിവശങ്കറിന്റെ പേരും കുറ്റപത്രത്തിലില്ല..... പ്രതികള്‍ സ്വപ്ന സുരേഷ്, വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ സച്ചിന്‍ദാസ്

വ്യാജ ബിരുദം സംബന്ധിച്ച കേസില്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരായ കുറ്റപത്രം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു... ശിവശങ്കറിന്റെ പേരും കുറ്റപത്രത്തിലില്ല..... എം ശിവശങ്കറിനെ സാക്ഷി പട്ടികയില്‍ പോലും ഉള്‍പ്പെടുത്തിയിട്ടില്ല, പ്രതികള്‍ സ്വപ്ന സുരേഷ്, വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ സച്ചിന്‍ദാസ് എന്നിവരാണ്.
എഫ്ഐആറില്‍ പേരുണ്ടായിരുന്ന പ്രൈസ് വാട്ടര്‍ കൂപ്പര്‍ കണ്‍സള്‍ട്ടന്‍സിയുടെ പേര് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തന്നെ സഹായിച്ചതായി സ്വപ്ന ആരോപണം ഉന്നയിച്ച എം ശിവശങ്കറിന്റെ പേരും കുറ്റപത്രത്തിലില്ല. മുംബൈ ആസ്ഥാനമായ അംബേദ്കര്‍ സര്‍വകലാശാലയുടെ പേരില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ചമച്ച് ഐടി വകുപ്പിന് കീഴിലുള്ള സ്പേസ് പാര്‍ക്കില്‍ ജോലി നേടി എന്നാണ് കേസ്.
കേസ് അന്വേഷണം നടത്തിയ കണ്‍ടോണ്‍മെന്റ് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി മൂന്നില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സ്വപ്നക്ക് ജോലി കൊടുത്തതിന്റെ പേരില്‍ നേരത്തെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്ത എം ശിവശങ്കറിനെ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് കുറ്റപത്രം.
എം ശിവശങ്കറിനെ സാക്ഷി പട്ടികയില്‍ പോലും ഉള്‍പ്പെടുത്തിയിട്ടില്ല. എഫ്‌ഐആറില്‍ ഉണ്ടായിരുന്ന പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍, വിഷന്‍ ടെക്‌നോളജി എന്നിവരെയും ഒഴിവാക്കി. വ്യാജ നിയമനം ശിവശങ്കറിന്റെ അനുമതിയോടെയാണെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു. ശിവശങ്കറിനെയും കണ്‍സള്‍ട്ടന്‍സികളെയും രക്ഷപ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മുംബൈ ആസ്ഥമായ ബാബ സാഹിബ് അംബേക്കര്‍ സര്‍വ്വകലാശാലയുടെ പേരിലാണ് സര്‍ട്ടിഫിക്കറ്റുണ്ടാക്കിയത്.
"
https://www.facebook.com/Malayalivartha



























