Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുടിക്കുന്നതിനു മുൻപ്‌ കുപ്പി പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്തുക! ഈ അടുത്ത്‌ തന്നെ എത്ര പെൺകുട്ടികൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്‌, കൊല്ലപ്പെട്ടിട്ടുണ്ട്‌; അന്നൊക്കെ ഇത്തരം ട്രോളുകൾ ഈ രീതിയിൽ ആഘോഷിക്കപ്പെട്ടോ എന്നൊന്ന് ആലോചിച്ചാൽ തീരാനുള്ളതേയുള്ളൂ ആവേശവും സംശയങ്ങളും... ഡോ. നെൽസൺ ജോസഫ് കുറിക്കുന്നു

01 NOVEMBER 2022 09:29 AM IST
മലയാളി വാര്‍ത്ത

കേരളത്തെ പോലും ഞെട്ടിച്ച ഒരു വലിയ സംഭവമാണ് പാറശ്ശാല സ്വദേശി ഷാരോണിന്റെ ദുരൂഹമരണം. തുടക്കത്തിൽ പലവിധ ആരോപണങ്ങളും അതുപോലെ സംശയങ്ങൾ ഉയർന്നതൊക്കെ ശരിവയ്ക്കുന്നതാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ട്. ഷാരോണിന്റെ മരണം കൊലപാതകമെന്ന് സമ്മതിച്ചിരിക്കുകയാണ് പെണ്‍സുഹൃത്ത്. ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നതാണെന്നാണ് പെണ്‍സുഹൃത്തായ ഗ്രീഷ്മയുടെ മൊഴി. എന്നാൽ സംഭവത്തിൽ ട്രോളുകൾ ഉരുവാക്കി പ്രതിഷേധിക്കുന്നവർക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഡോ.നെൽസൺ ജോസഫ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

"ജ്യൂസ്‌ തരാത്തതിനു നന്ദി"
"കുടിക്കുന്നതിനു മുൻപ്‌ കുപ്പി പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്തുക"
" നിനക്കെന്താ കുടിക്കാൻ വേണ്ടത്‌? - ഒന്നും വേണ്ട, ഡയറ്റിങ്ങിലാ "
'തമാശ' ആണെന്ന് കരുതി തള്ളിവിടുന്നതിൽ ചിലതിന്റെ സാമ്പിൾ മാത്രം.
ഇതൊക്കെ പ്രതീക്ഷിച്ചിരുന്നതുകൊണ്ട്‌ വലിയ ഞെട്ടലൊന്നും ഇത്തവണ ഉണ്ടായില്ലെന്ന് മാത്രം. മുൻ കാമുകിക്കും ഭാര്യയ്ക്കുമൊക്കെ നന്ദി പറഞ്ഞ്‌ തമാശിക്കുന്നവർ മറന്നുപോവുന്ന ഒരു ചെറിയ കാര്യമുണ്ട്‌.

നടന്നത്‌ ഒരു ക്രൂരമായ ക്രൈമാണ്. അതിന്റെ പിന്നിലുള്ളത്‌ ഒരു കുറ്റവാളിയും. അതിന്റെ പേരിൽ ഇങ്ങനെ 'തമാശ' അടിച്ചിറക്കി വിടുമ്പൊ ചെയ്യുന്നത്‌ ഇത്രേയുള്ളൂ. മനുഷ്യരാശിയുടെ മറ്റേ പകുതി മൊത്തം എതിർലിംഗത്തിലുള്ളവരെ വകവരുത്താൻ നടക്കുന്നവരാണെന്ന് ദ്യോതിപ്പിക്കുക.

അതല്ലെങ്കിൽ പിന്നെ അങ്ങനെ ചെയ്യാതിരിക്കുന്നതിനു നന്ദി പറയുന്നതിനു മറ്റേതർത്ഥമാണുള്ളത്‌? ഈ അടുത്ത്‌ തന്നെ എത്ര പെൺകുട്ടികൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്‌, കൊല്ലപ്പെട്ടിട്ടുണ്ട്‌. അന്നൊക്കെ ഇത്തരം ട്രോളുകൾ ഈ രീതിയിൽ ആഘോഷിക്കപ്പെട്ടോ എന്നൊന്ന് ആലോചിച്ചാൽ തീരാനുള്ളതേയുള്ളൂ ആവേശവും സംശയങ്ങളും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവനൊപ്പം നിന്നവരാണ് കോളേജ് അധികൃതർ; നിതിൻ മരണപ്പെട്ട് 9ാം ദിവസം ആ പത്രകുറിപ്പ് പുറത്ത് ഇറക്കി മെഡിക്കൽ കോളേജ്  (1 hour ago)

പവർകട്ട് അല്ലെങ്കിൽ ലോഡ് ഷെഡിംഗ്, അതല്ലാതെ മറ്റൊരു മാർ​ഗം ഇല്ല; തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി  (1 hour ago)

കെട്ടിട നിർമാണത്തിന് തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടി. മന്ത്രി കെ രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മൻ  (1 hour ago)

വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗീകതിക്രമം; കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്.  (2 hours ago)

മധ്യവയസ്‌കയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി...  (3 hours ago)

ഫാറ്റി ലിവർ: ആധുനിക ജീവിതശൈലിയിലെ നിശബ്ദ കൊലയാളി  (4 hours ago)

വിദ്യാലയത്തിലെ കുട്ടികൾക്കായി കൗൺസിലിംഗ് സംവിധാനം ഏർപ്പെടുത്തും.... ആവശ്യമായ അധ്യാപകരെ അടിയന്തരമായി താൽക്കാലികമായി നിയമിക്കും... മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി എൽ പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ അധ്യ  (4 hours ago)

ചെങ്ങന്നൂരിൽ കാർ ഒന്നിലധികം ബസുകളിലിടിച്ച് അപകടം.... രണ്ട് പേർക്ക് പരുക്ക്  (4 hours ago)

9മരണം തന്റെ കൈയ്യാലോ!! മനസ്സും ശരീരവും ഒരേ പോലെ നീറിപുകഞ്ഞ് ആശുപത്രിയിൽ നാഷാദിന്റെ മൊഴി നിർണായകം  (4 hours ago)

വാഹന പരിശോധനയിൽ കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് പിടികൂടി... മൂന്നു പേർ അറസ്റ്റിൽ  (4 hours ago)

കൊളറാഡോ റാപ്പിഡ്സിനെ 3-2 ന് തോൽപ്പിച്ച് ഇന്റർ മിയാമി  (4 hours ago)

തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു....സഹോദരനും കടിയേറ്റെന്ന് സംശയം  (4 hours ago)

മറച്ച് വച്ച തെളിവ് പുറത്തേക്ക്!! വേദനയിലും നീതിക്ക് വേണ്ടി പോരാടാൻ നിതിന്റെ കുടുംബം  (5 hours ago)

ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നുള്ള ആവശ്യം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ  (5 hours ago)

അവസാനം കണ്ടത് ബാങ്കിൽ പിന്നീട് അവനെയാരും കണ്ടില്ല വടകരയിൽ യുവാവ് MISSING !!  (5 hours ago)

Malayali Vartha Recommends