Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോട്ടറിക്കച്ചവടം നടത്തിയിരുന്ന അയിരൂര്‍ ഇലകമണ്‍ ദേശത്ത് പാണില്‍ കോളനി ഒലിപ്പുവിള വീട്ടില്‍ ബാബുവിനെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിയെ 'മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് അഞ്ച് വര്‍ഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു

01 NOVEMBER 2022 09:58 AM IST
മലയാളി വാര്‍ത്ത

ലോട്ടറി ക്കച്ചവടം നടത്തിയിരുന്ന അയിരൂര്‍ ഇലകമണ്‍ ദേശത്ത് പാണില്‍ കോളനി ഒലിപ്പുവിള വീട്ടില്‍ ബാബുവിനെ(58) തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിയെ 'മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക്' അഞ്ച് വര്‍ഷം കഠിന തടവിനും 50000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി ഉത്തരവിട്ടു.


പിഴ ഒടുക്കിയില്ലങ്കില്‍ 6 മാസം കൂടി അധിക തടവ് അനുഭവിക്കണം.പിഴ ഒടുക്കിയാല്‍ തുക മരണപ്പെട്ട ബാബുവിന്റെ ആശ്രിതര്‍ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.

നെയ്യാറ്റിന്‍കര, പെരുമ്പഴുതൂര്‍ മൊട്ടക്കാട് കോളനിയില്‍ അനില്‍ മകന്‍ വിജയ് എന്ന് വിളിക്കുന്ന ബിജോയ് (25)നെയാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.വിഷ്ണു ശിക്ഷിച്ചത്.

കേസിലെ രണ്ടും,മൂന്നും പ്രതികളായ ഇലകമണ്‍ പാണില്‍ ലക്ഷം വീട് കോളനിയില്‍ താമസക്കാരായ മാധവന്‍ മകന്‍ ഉണ്ണി എന്ന് വിളിക്കുന്ന സൈജു (32) രാജേന്ദ്രന്‍ മകന്‍ കണ്ണന്‍ എന്ന് വിളിക്കുന്ന സജീവ് (22) എന്നിവരെ മതിയായ തെളിവില്ലാത്തത് കാരണം കോടതി വെറുതെ വിട്ടു.


23-1-2015 ലായിരുന്നു കൃത്യത്തിനാസ്പദമായ സംഭവം. കേസിലെ രണ്ടാം പ്രതി , പാണില്‍ കോളനിയിയിലെ പൊതു ടാപ്പില്‍ നിന്നും ഉടുതുണിയില്ലാതെ കുളിച്ചത് പറഞ്ഞ് വിലക്കിയതാണ് കൊലക്കുള്ള വിരോധ കാരണം.

കൃത്യദിവസം രാത്രി 9 മണിക്ക് പ്രതികള്‍ പൊതു ടാപ്പ് പരിസരത്ത് വരുകയും രണ്ടാം പ്രതി ഉണ്ണി ഉടുതുണിയില്ലാതെ കുളിക്കുന്നത് കേസിലെ പ്രധാന സാക്ഷിയായ മോഹനനും,കൊല്ലപ്പെട്ട ബാബുവും ഉള്‍പ്പെടെയുള്ള കോളനി നിവാസികള്‍ ചോദ്യം ചെയ്തു.കോളനി നിവാസികളും പ്രതികളും തമ്മിലുള്ള വാക്കേറ്റത്തിനിടെ ചെണ്ട മുറുക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പ് കമ്പി കൊണ്ട് ഒന്നാം പ്രതി ബിജോയ്, സാക്ഷി മോഹനന്റെ തലക്കടിച്ചത് പിടിച്ച് മാറ്റാന്‍ ശ്രമിച്ച ബാബുവിന്റെ തലയില്‍ കൊള്ളുകയായിരുന്നു.

സ്ഥലത്ത് കുഴഞ്ഞ് വീണ ബാബുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചങ്കിലും ചികിത്സയിരിക്കേ മരണപ്പെട്ടു.ബാബുവിന്റെ മകള്‍ മിനിമോള്‍, മോഹനന്‍ എന്നിവരായിരുന്നു ദൃക്‌സാക്ഷികള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവനൊപ്പം നിന്നവരാണ് കോളേജ് അധികൃതർ; നിതിൻ മരണപ്പെട്ട് 9ാം ദിവസം ആ പത്രകുറിപ്പ് പുറത്ത് ഇറക്കി മെഡിക്കൽ കോളേജ്  (1 hour ago)

പവർകട്ട് അല്ലെങ്കിൽ ലോഡ് ഷെഡിംഗ്, അതല്ലാതെ മറ്റൊരു മാർ​ഗം ഇല്ല; തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി  (1 hour ago)

കെട്ടിട നിർമാണത്തിന് തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടി. മന്ത്രി കെ രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മൻ  (1 hour ago)

വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗീകതിക്രമം; കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്.  (2 hours ago)

മധ്യവയസ്‌കയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി...  (3 hours ago)

ഫാറ്റി ലിവർ: ആധുനിക ജീവിതശൈലിയിലെ നിശബ്ദ കൊലയാളി  (4 hours ago)

വിദ്യാലയത്തിലെ കുട്ടികൾക്കായി കൗൺസിലിംഗ് സംവിധാനം ഏർപ്പെടുത്തും.... ആവശ്യമായ അധ്യാപകരെ അടിയന്തരമായി താൽക്കാലികമായി നിയമിക്കും... മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി എൽ പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ അധ്യ  (4 hours ago)

ചെങ്ങന്നൂരിൽ കാർ ഒന്നിലധികം ബസുകളിലിടിച്ച് അപകടം.... രണ്ട് പേർക്ക് പരുക്ക്  (4 hours ago)

9മരണം തന്റെ കൈയ്യാലോ!! മനസ്സും ശരീരവും ഒരേ പോലെ നീറിപുകഞ്ഞ് ആശുപത്രിയിൽ നാഷാദിന്റെ മൊഴി നിർണായകം  (4 hours ago)

വാഹന പരിശോധനയിൽ കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് പിടികൂടി... മൂന്നു പേർ അറസ്റ്റിൽ  (4 hours ago)

കൊളറാഡോ റാപ്പിഡ്സിനെ 3-2 ന് തോൽപ്പിച്ച് ഇന്റർ മിയാമി  (4 hours ago)

തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു....സഹോദരനും കടിയേറ്റെന്ന് സംശയം  (4 hours ago)

മറച്ച് വച്ച തെളിവ് പുറത്തേക്ക്!! വേദനയിലും നീതിക്ക് വേണ്ടി പോരാടാൻ നിതിന്റെ കുടുംബം  (5 hours ago)

ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നുള്ള ആവശ്യം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ  (5 hours ago)

അവസാനം കണ്ടത് ബാങ്കിൽ പിന്നീട് അവനെയാരും കണ്ടില്ല വടകരയിൽ യുവാവ് MISSING !!  (5 hours ago)

Malayali Vartha Recommends