കോഴിക്കോട് റാഗിംഗ്; വിദ്യാർത്ഥിയുടെ കർണ്ണപടം തകർന്നതായി പരാതി; ആക്രമിച്ചത് 15 അംഗ സംഘം

കോഴിക്കോട്: നാദാപുരം എംഇടി കോളേജില്‍ ക്രൂര റാഗിംഗ്. നാദാപുരത്ത് റാഗിംഗിനിടയിൽ നടന്ന ആക്രമണത്തിൽ വിദ്യാർത്ഥിയുടെ കർണ്ണപടം തകർന്നതായി പരാതി. നാദാപുരം എം.ഇ.ടി കോളജിൽ ആണ് സംഭവം.
ഈക്കഴിഞ്ഞ ഒക്ടോബർ 26നാണ് സംഭവം ഉണ്ടായത്. നാദാപുരം സ്വദേശി നിഹാൽ ഹമീദിന് നേരെയാണ് റാഗിംഗ് നടന്നത്. തുടർന്ന് നിഹാൽ ഹമീദിന്റ ഇടത് ചെവിയുടെ കർണ്ണപടമാണ് തകർന്നത്. 15 അംഗ സംഘമാണ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പരാതിപ്പെട്ടു. സംഭവത്തിൽ രക്ഷിതാക്കൾ പോലീസിലും കോളജ് അധികൃതർക്കും പരാതി നൽകി.
https://www.facebook.com/Malayalivartha























