പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പ്രതി വശത്താക്കി; തമിഴ്നാട്ടിലെ സേലത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു, പ്രതി പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിലായതായി റിപ്പോർട്ട്. കണ്ടല്ലൂർ പുതിയവിള കൊല്ലശ്ശേരിൽ തെക്കെതിൽ അച്ചു (26) വാണ് പിടിയിലായിരിക്കുന്നത്. ഇക്കഴിഞ്ഞ ഒക്‌ടോബർ 23നാണ് പതിനാറുകാരിയെ കാണാതായത്.
അതേസമയം പെൺകുട്ടിയെ പ്രണയം നടിച്ചാണ് പ്രതി വശത്താക്കിയത്. ഇതേതുടർന്ന് തമിഴ്നാട്ടിലെ സേലത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയും, അവിടെ താമസിപ്പിച്ച് പീഡിപ്പിക്കുകയുമാണ് ചെയ്തത്. പതിനാറുകാരിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha



























