Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

 തൊണ്ടയിലും അന്നനാളത്തിലും പൊള്ളലുകള്‍.... ആഹാരം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട്.... ഷാരോണ്‍ കൊലക്കേസില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ ലൈസോള്‍ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രതി ഗ്രീഷ്മയുടെ ഡിസ് ചാര്‍ജ് വൈകുന്നു.... കണ്ണിമവെട്ടാത്ത സുരക്ഷയൊരുക്കി പോലീസ്

03 NOVEMBER 2022 06:55 AM IST
മലയാളി വാര്‍ത്ത

തൊണ്ടയിലും അന്നനാളത്തിലും പൊള്ളലുകള്‍.... ആഹാരം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട്.... ഷാരോണ്‍ കൊലക്കേസില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ ലൈസോള്‍ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രതി ഗ്രീഷ്മയുടെ ഡിസ് ചാര്‍ജ് വൈകുന്നു.... കണ്ണിമവെട്ടാത്ത സുരക്ഷയൊരുക്കി പോലീസ്.

ടോയ്‌ലറ്റ് ക്‌ളീനറായ ലൈസോള്‍ ഉള്ളില്‍ചെന്നതിനെ തുടര്‍ന്ന് തൊണ്ടയിലും അന്നനാളത്തിലും പൊള്ളലുകളുണ്ടായതായാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. ആഹാരം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ടുന്നതിനാല്‍ ഗ്‌ളൂക്കോസും മരുന്നുകളും വളരെ ആവശ്യമാണ്. അതിനാല്‍ ഇന്നലെയും ഗ്രീഷ്മയെ ഡിസ് ചാര്‍ജ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ടില്ല.

 



ഗ്രീഷ്മ ഐ.സി.യുവില്‍ വനിത പൊലീസുകാരുടെ കാവലിലാണ് . കസ്റ്റഡിയില്‍ ആത്മഹത്യാശ്രമം നടത്തിയതിനാല്‍ കണ്ണിമവെട്ടാത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഗ്രീഷ്മയെ ഡിസ്ചാര്‍ജ് ചെയ്താല്‍ മാത്രമേ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങാനും രാമവര്‍മ്മന്‍ ചിറയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടപടികളും വിശദമായചോദ്യം ചെയ്യലും പൂര്‍ത്തിയാക്കാനും കഴിയുകയുള്ളൂ.

തെളിവ് നശിപ്പിച്ച് കേസില്‍ നിന്ന് തലയൂരാനായി ഗ്രീഷ്മയെ സഹായിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത അമ്മയെയും അമ്മാവനെയും കഴിഞ്ഞദിവസം റിമാന്‍ഡ് ചെയ്തിട്ടുണ്ടായിരുന്നു. ഗ്രീഷ്മയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തശേഷം പുതിയ തെളിവുകള്‍ ലഭ്യമായാല്‍ അമ്മാവനെയും അമ്മയെയും വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനും കൂടുതല്‍ വകുപ്പുകള്‍ ഇരുവര്‍ക്കുമെതിരെ ചുമത്താനും അന്വേഷണസംഘത്തിന്‌റെ ആലോചനയിലുണ്ട്.
്അതേസമയം



സംഭവംനടന്നത് തമിഴ്‌നാട്ടിലെ രാമവര്‍മ്മന്‍ ചിറയായതിനാല്‍ കേസിന്റെ തുടരന്വേഷണവും കുറ്റപത്രസമര്‍പ്പണവും ഉള്‍പ്പെടെയുള്ള നടപടികള്‍ തമിഴ്‌നാട് പൊലീസിന് കൈമാറുന്നത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് സംഘം നിയമോപദേശം തേടിയിരിക്കുകയാണ്.

ഷാരോണിന്റെ മരണമൊഴി ഒഴികെ സംഭവത്തിന്റെ ആസൂത്രണവും വിഷം കൊടുക്കലുമുള്‍പ്പെടെയുള്ള കാര്യങ്ങളെല്ലാം തമിഴ്‌നാട്ടിലെ ഗ്രീഷ്മയുടെ വീട്ടില്‍ വച്ചായതിനാല്‍ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കി തമിഴ്‌നാട് പൊലീസിന് കേസ് കൈമാറാനാണ് ശ്രമിക്കുന്നത്.

തങ്ങളുടെ അധികാര പരിധിക്ക് പുറത്തുണ്ടായ സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാനും കുറ്റപത്രം സമര്‍പ്പിക്കാനും സംസ്ഥാന പൊലീസ് ശ്രമിച്ചാല്‍ കേസിന്റെ വിചാരണഘട്ടത്തില്‍ അത് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. കേസ് കൈമാറുന്നതിന് മുന്നോടിയായുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (36 minutes ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (1 hour ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (1 hour ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (1 hour ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (3 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (3 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (3 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (3 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (3 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (4 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (4 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (4 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (4 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (4 hours ago)

Malayali Vartha Recommends