കണ്ണീരടക്കാനാവാതെ നിലവിളിച്ച്... ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാര്‍ കിണറ്റില്‍ വീണുണ്ടായ അപകടത്തില്‍ അച്ഛന് പിന്നാലെ മകനും യാത്രയായി....

കണ്ണീരടക്കാനാവാതെ നിലവിളിച്ച്... ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാര്‍ കിണറ്റില്‍ വീണുണ്ടായ അപകടത്തില്‍ അച്ഛന് പിന്നാലെ മകനും മരിച്ചു. വിന്‍സ് മാത്യു (19) ആണ് മരിച്ചത്. നേരത്തെ, വിന്‍സിന്റെ പിതാവ് താരാമംഗലത്ത് മാത്തുക്കുട്ടി ( 60) മരിച്ചിരുന്നു.
പോര്‍ച്ചില്‍നിന്നു പുറത്തേക്കെടുക്കുമ്പോള്‍ നിയന്ത്രണം വിട്ട കാര്‍ കിണറ്റിലേക്കു മറിഞ്ഞു. നാട്ടുകാര്‍ ഇവരെ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. ആലക്കോട് ടൗണിലേക്കു പോകാന്‍ കാര്‍ തിരിക്കുന്നതിനിടെ ഇന്നലെ രാവിലെ പത്തോടെയായിരുന്നു അപകടം നടന്നത്.
20 മീറ്ററോളം അകലെയുള്ള കിണറ്റിലേക്ക് ആള്‍മറ തകര്‍ത്താണ് കാര്‍ പതിച്ചത്. വിന്‍സാണ് ഓടിച്ചിരുന്നത്. മാത്തുക്കുട്ടി പിന്നിലായിരുന്നു. നാട്ടുകാര്‍ ഏറെ പ്രയാസപ്പെട്ട് കാറിന്റെ പിന്‍ഗ്ലാസ് തകര്‍ത്ത് ഇരുവരെയും പുറത്തെടുക്കുമ്പോഴേക്കും മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞിരുന്നു. ആറു മീറ്റര്‍ താഴ്ചയുള്ള കിണറ്റില്‍ മൂന്നു മീറ്ററോളം വെള്ളമുണ്ടായിരുന്നു.ആലക്കോട് സഹകരണ ആശുപത്രിയിലെത്തുമ്പോഴേക്കും മാത്തുക്കുട്ടിയുടെ ജീവന്‍ നഷ്ടമായിരുന്നു
വിന്‍സിനെ പരിയാരം ഗവ.മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതരായ ലൂക്കോസിന്റെയും അന്നക്കുട്ടിയുടെയും മകനാണ് മരിച്ച മാത്തുക്കുട്ടി. കഴിഞ്ഞദിവസം മാനന്തവാടി സഹായ മെത്രാനായി അഭിഷിക്തനായ മാര്‍ അലക്‌സ് താരാമംഗലത്തിന്റെ സഹോദരനാണ്.
വിന്‍സ് പ്ലസ് ടു കഴിഞ്ഞ് മൈസൂരുവില്‍ നഴ്‌സിങ് കോളജില്‍ ചേര്‍ന്നിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് പാത്തന്‍പാറ സെന്റ് ആന്റണീസ് ചര്‍ച്ചില്‍ നടക്കും.
"https://www.facebook.com/Malayalivartha





















