Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

വില അറിയാനിരിക്കുന്നു... ഗവര്‍ണറുടെ നോട്ടീസിന് മറുപടി നല്‍കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ ആകെ അങ്കലാപ്പ്; ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി കേരള മുന്‍ വിസി; ഹൈക്കോടതിയില്‍ അഭയം തേടി വിസിമാര്‍; ഉറച്ച നിലപാടില്‍ ഗവര്‍ണര്‍

03 NOVEMBER 2022 09:00 AM IST
മലയാളി വാര്‍ത്ത

ഗവര്‍ണറുടെ നോട്ടീസിന് മറുപടി നല്‍കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ്. ഹൈക്കോടതിയുടെ ഒരു വാക്കിനായി കാത്തിരിക്കുകയാണ് ഗവര്‍ണര്‍. അതിന് ശേഷം എന്ത് നടപടിയും സ്വീകരിക്കും. പുറത്താക്കാതിരിക്കാനുള്ള ഗവര്‍ണ്ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ വിസിമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

നോട്ടീസിന് മറുപടി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ ആണ് വിഷയം ഹൈക്കോടതിയുടെ പരിഗണയ്ക്ക് വരുന്നത്. മുന്‍ കേരള സര്‍വകലാശാല വി സി മഹാദേവന്‍ പിള്ള അടക്കം ഏഴ് പേരാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. ഗവര്‍ണറുടെ നടപടി നിയമപരമല്ലെന്നാണ് ഹര്‍ജിക്കാര്‍ പറയുന്നത്. എന്നാല്‍ ഗവര്‍ണറുടെ നോട്ടീസിന് മറുപടി നല്‍കുകയല്ലേ വേണ്ടത് എന്നായിരുന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം ഹര്‍ജിക്കാരോട് ചോദിച്ചത്.

യുജിസി ചട്ടം പാലിക്കാതെയുള്ള നിയമനത്തിന്റെ പേരില്‍ സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഒമ്പത് വിസിമാരോട് 24 മണിക്കൂറിനുള്ളില്‍ ഗവര്‍ണര്‍ രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് ചോദ്യം ചെയ്ത് വിസിമാര്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

നിയമപ്രകാരം നോട്ടീസ് നല്‍കി വിസിമാരുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാനാണ് സിംഗിള്‍ ബെഞ്ച് പ്രത്യേക സിറ്റിങ്ങില്‍ നല്‍കിയ ഉത്തരവ്. പുറത്താക്കാതിരിക്കാന്‍ ഗവര്‍ണര്‍ നല്‍കിയ നോട്ടീസിന് വിസിമാര്‍ വിശദീകരണം നല്‍കേണ്ട സമയ പരിധി ഇന്നു അവസാനിക്കും. എട്ട് വിസിമാരില്‍ മുന്‍ കേരള വിസി വിപി മഹാദേവന്‍ പിള്ള മാത്രമാണ് ഗവര്‍ണ്ണര്‍ക്ക് മറുപടി നല്‍കിയത്. വിസി നിയമനം ചട്ട പ്രകാരം ആയിരുന്നു എന്നാണ് മറുപടി. ഇക്കഴിഞ്ഞ 24 ന് മഹാ ദേവന്‍ പിള്ള വിരമിച്ചിരുന്നു. അതിനാല്‍ തന്നെ അതിന് പ്രസക്തിയില്ല. മറ്റ് വി സി മാര്‍ ഇന്നു മറുപടി നല്‍കുമോ എന്നാണ് അറിയേണ്ടത്.

കിട്ടിയ മറുപടികള്‍ പരിശോധിച്ച് ഏഴിന് ശേഷം ആകും ഗവര്‍ണ്ണാറുടെ തുടര്‍ നടപടി ഉണ്ടാകുക. നേരിട്ട് ഹാജരാകണമെങ്കില്‍ ഏഴിനുള്ളില്‍ അറിയിക്കണം എന്ന് രാജ്ഭവന്‍ വി സി മാരോട് പറഞ്ഞിരുന്നു. കെടിയു കേസിലെ സുപ്രീം കോടതി വിധി അനുസരിച്ച് എട്ട് വി സി മാര്‍ക്കും യോഗ്യതയില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്. ഡിജിറ്റല്‍, ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാല വി സി മാര്‍ക്ക് മറുപടി നല്‍കാന്‍ നാളെ വരെ സമയമുണ്ട്.

വി സി മാര്‍ക്ക് പിന്തുണ നല്‍കുന്ന സര്‍ക്കാര്‍, ഗവര്‍ണര്‍ക്ക് വിസിമാരെ പുറത്താക്കാന്‍ അധികാരമില്ലെന്ന നിലപാടില്‍ ആണ്. അതേസമയം പുറത്താക്കാതിരിക്കാനുള്ള ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി കേരള മുന്‍ വിസി ഡോ. വി പി മഹാദേവന്‍ പിള്ള. വിസിയാകാനുള്ള യോഗ്യതകള്‍ തനിക്കുണ്ടെന്നും ചട്ടപ്രകാരമാണ് വിസി സ്ഥാനത്തെത്തിയതെന്നുമാണ് വിശദീകരണം. ഒക്ടോബര്‍ 24 ന് ഡോ. വി പി മഹാദേവന്‍പിള്ള വിമരിച്ചിരുന്നു.

പുറത്താക്കാതിരിക്കാനുള്ള ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ വിസിമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഇടക്കാല സ്റ്റേ ഇല്ല. അടിയന്തരമായി രാജിവെക്കാനുള്ള ഗവര്‍ണറുടെ കത്തിനെ ദീപാവലി ദിവസത്തെ പ്രത്യേക സിറ്റിംഗിലൂടെ മറികടക്കാന്‍ വിസിമാര്‍ക്ക് കഴിഞ്ഞിരുന്നു. തല്‍സ്ഥാനത്ത് തുടരാന്‍ ഹൈക്കോടതി അനുവദിച്ചെങ്കിലും ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാനുള്ള സമയപരിധി ഇന്ന് തീരുകയാണ്.

നോട്ടീസിന് മറുപടി നല്‍കാതെയാണ് 7 വിസിമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. നോട്ടീസ് നിയമപരമല്ലെന്നും റദ്ദാക്കണമെന്നുമാണ് വിസിമാര്‍ വാദിച്ചത്. നോട്ടീസ് സ്റ്റേ ചെയ്യാതെ ഹര്‍ജിയില്‍ ചാന്‍സലറുടെ അടക്കം വിശദീകരണം തേടി ഹര്‍ജി ഇന്നത്തേക്ക് മാറ്റി. ഗവര്‍ണറുടെ പുറത്താക്കല്‍ നടപടിയ്ക്ക് എതിരെ കേരള സര്‍വ്വകലാശാല സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലും കോടതി സര്‍വ്വകലാശാല നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. ഗവര്‍ണര്‍ ആവശ്യപ്പെടുന്നത് സെര്‍ച്ച് കമ്മിറ്റിയിലേക്ക് ഒരു അംഗത്തെയാണ്. അതിന് പകരം ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കുകയാണ് സെനറ്റ് ചെയ്തത്. വിവാദം അവസാനിപ്പിക്കാന്‍ സര്‍വ്വകലാശാലയ്ക്ക് താല്‍പ്പര്യമില്ലെന്നും കോടതി വിമര്‍ശിച്ചു.

മറ്റന്നാള്‍ ചേരുന്ന സെനറ്റ് യോഗത്തില്‍ സെര്‍ച്ച് കമ്മിറ്റി അംഗത്തെ നോമിനേറ്റ് ചെയ്യാനുള്ള അജണ്ടയില്ലെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നും സര്‍വ്വകലാശാല വ്യക്തമാക്കി. ഈ മറുപടിയില്‍ അതൃപ്തി പ്രകടമാക്കിയ കോടതി വിസി ഇല്ലാതെ എങ്ങനെ സര്‍വ്വകലാശാലയ്ക്ക് മുന്നോട്ട് പോകാനാകുമെനാ്‌ന് ചോദിച്ചു. നോമിനിയെ നിര്‍ദ്ദേശിക്കാന്‍ ഉദ്ദേശമില്ലെങ്കില്‍ അത് തുറന്നുപറയണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. നവംബര്‍ നാലിന് ചേരുന്ന യോഗത്തിന് ശേഷം വീണ്ടും യോഗം ചേരാന്‍ കഴിയുമോ എന്നറിയിക്കാന്‍ കൂടുതല്‍ സാവകാശം വേണ്‍ണമെന്ന് സര്‍വ്വകലാശാല അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്ന് അഹര്‍ജി അടുത്ത ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (5 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (36 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (56 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (1 hour ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (3 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (13 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (13 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (13 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (13 hours ago)

Malayali Vartha Recommends