Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ബിജെപി തലവേദന കൂടുന്നു തുഷാർ വെള്ളാപ്പള്ളി കളം മാറ്റുന്നു

03 NOVEMBER 2022 10:47 AM IST
മലയാളി വാര്‍ത്ത

 bjp nda  തുഷാര്‍ പിണറായി ഭക്തനായി പോയി.

കേരളത്തിലെ ഇടത് വലത് മുന്നണികളോട് കിടപിടിക്കാന്‍ തക്ക ശേഷിയൊന്നുമില്ലെങ്കിലും എന്‍ഡിഎ ഇടയ്‌ക്കൊക്കെ ശക്തമായ നിലപാടുകളുമായി രംഗത്തെത്തിയിട്ടുണ്ട. ദേശീയതലത്തില്‍ ബിജെപി എന്‍ഡിഎ സഖ്യം ശക്തമായി മുന്നേറുമ്പോള്‍ കേരളത്തിലെ എന്‍ഡിഎ സഖ്യം എന്തു ചെയ്യുന്നുവെന്നതാണ് സാമാന്യമായി ഉയര്‍ന്നുവരുന്ന ചോദ്യം. ബിജെപിയാണ് എന്‍ഡിഎയിലെ കേരളത്തിലെയും പ്രധാന പാര്‍ട്ടി. ബിജെപിയുടെ തീരുമാനങ്ങളും നയങ്ങളും തന്നെയാണ് സ്വാഭാവികമായും എന്‍ഡിഎയുടെയും നയം. കേരളത്തില്‍ ബിജെപി , സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ താല്പരാരായ കക്ഷികളെല്ലാം എന്‍ഡിഎയിലും അംഗമാണ്. എന്നാല്‍ എന്‍ഡിഎ വിളിച്ചു ചേര്‍ക്കുകയോ സംസ്ഥാന രാഷ്ട്രീയ സംഭവവികാസങ്ങളില്‍ പൊതുവായ അഭിപ്രായം രേഖപ്പെടുത്തുകയോ ചെയ്യാറില്ല. എന്നുമാത്രവുമല്ല എന്‍ഡിഎയിലുള്ള കക്ഷികളെയൊന്നും കേരളത്തിലെ ബിജെപി ഘടകം അടുപ്പിക്കാറുമില്ല.

 

 

 

 

കേരളത്തില്‍ ബിജെപി കഴിഞ്ഞാല്‍ ഏറ്റവും വലിയ കക്ഷി ബിഡിജെഎസ് ആണ്. എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്കുന്ന ബിഡിജെഎസ് സംസ്ഥാനതലത്തില്‍ തന്നെ തകര്‍ന്ന നിലയിലാണ്. പാര്‍ട്ടി രൂപീകരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ മൂന്ന് പിളര്‍പ്പുകള്‍ ഏറ്റുവാങ്ങിയ ചരിത്രമാണ് ബിഡിജെഎസിനുള്ളത്.ബിഡിജെഎസിന്റെ രാഷ്ട്രീയം വെള്ളാപ്പള്ളി നടേശന്‍ തീരുമാനിക്കുന്നതാണ് . അതുകൊണ്ട് ബിജെപിയ്ക്ക് ബിഡിജെഎസിനെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സാഹചര്യമാണ്. ബിഡിജെഎസ് ചില സന്ദര്‍ഭങ്ങളില്‍ ബിജെപിയുടെ നയങ്ങളെ എതിര്‍ക്കുകയും ചെയ്തിട്ടുണ്ട് .വെള്ളാപ്പള്ളിയാകട്ടെ പിണറായി വിജയനും സിപിഎം നും വേണ്ടിയാണ് സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. എസ് എന്‍ ഡി പി യോഗത്തിന്റെ അണികളെ ഉദ്ദേശിച്ചാണ് ബിജെപി ബിഡിജെഎസിനെ ഉള്‍ക്കൊണ്ടത്. ഒരു വേള തുഷാര്‍ വെള്ളാപ്പള്ളിയെ കേന്ദ്ര സഹമന്ത്രിയാക്കുമെന്നുവരെ പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ എസ് എന്‍ ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇടത് പക്ഷത്തിന് അനുകൂലമായതോടെ അണികളുടെ ബിജെപിയിലേയ്ക്കുള്ള ഒഴുക്ക് നിച്ചു. എന്നാലും കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ കേന്ദ്രകോര്‍പ്പറേഷനുകളിലും , ബോര്‍ഡുകളിലും സ്ഥാനം നല്കിയിരുന്നു. എന്നാലിപ്പോള്‍ ബിജെപിയ്ക്ക്ക് ബിഡിജെഎസിനെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയാണ്. എന്‍ഡിഎ യുടെ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് കൊണ്ടുവന്നിരിക്കുന്നത് തുഷാര്‍ വെള്ളാപ്പള്ളിയേയാണ്.

 

 

 

എന്നാല്‍  തുഷാറിന് അനുയോജ്യമായ പദവി കേന്ദ്രസര്‍ക്കാരില്‍ നിന്നും കിട്ടാതെ വന്നതോടെ തുഷാറിന്റെ രാഷ്ട്രീയ മോഹം ഏതാണ്ട് തകര്‍ന്ന അവസ്ഥയിലാണ്. എന്‍ഡി എ യോഗങ്ങള്‍ ചേരാറില്ലെന്നും യോഗം വിളിക്കാന്‍ തുഷാറിനോ ബിജെപി പ്രസിഡന്റിനോ തീരെ താല്പര്യവുമില്ല. ബിജെപി അധ്യക്ഷനായി കോ.സുരേന്ദ്രന്‍ വന്നതോടെ എന്‍ഡിഎ പൂര്‍ണ്ണമായും സ്തംഭിച്ചു. ബിജെപിയിലും ഇതേ അവസ്ഥതന്നെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടന്ന സമയത്താണ് ബിജെപിയുടെ കൂടിയാലോചന് യോഗം അവസാനമായി നടന്നത്. ആറുമാസത്തിലേറെയായി ഏതാണ് പാതി ചത്ത അവസ്ഥയിലാണ് ബിജെപിയും. കോര്‍ കമ്മിറ്റി ഓണ്‍ലൈനായി കൂടിയെടുക്കുന്ന തീരുമാനങ്ങളാണ് പാര്‍ട്ടിയിലും നടക്കുന്നത്. എന്‍ഡിഎ മുന്നണി വിപുലപ്പെടുത്താന്‍ കേന്ദ്രത്തില്‍ നിന്നും കടുത്ത സമ്മര്‍ദ്ദമുണ്ട്. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കര്‍ ഇതിനായി നിരവധി സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തി.

 

 

 

എന്നാല്‍ കേരളത്തിലെ ക്രിസ്ത്യന്‍, മുസ്ലീം മതവിഭാഗങ്ങളെ ഭിന്നപ്പിച്ചാല്‍ മാത്രമേ ബിജെപിയ്ക്ക് ന്യൂനപക്ഷങ്ങളുടെ ഇടയില്‍ സ്വാധീനം ഉണ്ടാക്കാന്‍ കഴിയുകയുള്ളൂവെന്ന് അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിലയിരുത്തലുകള്‍ ചര്‍ച്ച ചെയ്യാന്‍ പോലും എന്‍ഡിഎ യോഗം കൂടിയിട്ടില്ല. തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനം വെറും അലങ്കാരത്തിന് വേണ്ടി മാത്രമുള്ളതെന്നാണ് ബിജെപി ആരോപിക്കുന്നത്. പിണറായി സര്‍ക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കൊന്നും എന്‍ഡി എ അധ്യക്ഷന്‍ പ്രതികരിക്കാത്തതും വിമര്‍ശനത്തിനിടയാക്കുന്നുണ്ട്. കേരളത്തില്‍ എന്‍ഡിഎ പിരിച്ചു വിട്ട് പുതിയ കക്ഷികളെ കൂട്ടിചേര്‍ത്ത് മുന്നണി വിപുലീകരിക്കണമെന്നാണ് ബിജെപി നേതൃത്വത്തോട് അണികള്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്.

 

 

 

 

 

കെ.സുരേന്ദ്രന്റെ നേതൃത്വത്തിനെതിരെ ശശികലയും സന്ദീപ് വാര്യര്‍ ഉള്‍പ്പടെയുള്ളവര്‍ നടത്തുന്ന ചരടുവലികള്‍ക്കൊപ്പമാണ് എന്‍ഡിഎയ്‌ക്കെതിരെയുമുള്ള നീക്കം. സുരേന്ദ്രന്റെ പ്രസിഡന്റ് പദം തെറിപ്പിക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.  ബിഡിജെഎസ് എന്ന പാര്‍ട്ടി നിലവില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും , പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിയില്ലെന്നുമാണ് ആക്ഷേപമുയരുന്നത്. എന്തായാലും അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്‍പ് തുഷാറിനെയും സംഘത്തെയും ബിജെപിയില്‍ നിന്നും ഒഴിവാക്കണമെന്നാണ് ഇപ്പോള്‍ ജില്ലാകമ്മിറ്റികളില്‍ നിന്നും ഉയരുന്ന അഭിപ്രായങ്ങള്‍. അതായത് തുഷാര്‍ ബിജെപിയോടൊപ്പം നിന്നു കൊണ്ട് ഇടതുപക്ഷത്തെ പിന്‍താങ്ങുന്നതായുള്ള വിമര്‍ശന ശരങ്ങള്‍ക്ക് കെ.സുരേന്ദ്രന്‍ മറുപടി പറയേണ്ടി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (13 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (44 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (1 hour ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (3 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (13 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (13 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (13 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (13 hours ago)

Malayali Vartha Recommends