പുരയിടത്തിലെ ഷെഡ്ഡില്‍ വയോധികൻ മരിച്ച നിലയിൽ; ദുരൂഹത!

വെഞ്ഞാറമൂടിൽ വയോധികൻ മരിച്ച നിലയിൽ. പുരയിടത്തിലെ ഷെഡ്ഡിലാണ് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ കിളിമാനൂര്‍ സ്വദേശി രാധാകൃഷ്ണ പിള്ളയെയാണ് (64)മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം നടന്നത്. നെല്ലനാട് പഞ്ചായത്ത് ഓഫീസിനു സമീപമുള്ള പുരയിടത്തിലെ ഷെഡ്ഡില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിക്കുമെന്ന് പോലീസ്.
സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഇതിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
https://www.facebook.com/Malayalivartha
























