Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഒടിടി പ്ലാറ്റ്‌ഫോമിന്റെ മറവില്‍ നടന്ന നീലച്ചിത്ര നിര്‍മ്മാണം... സംവിധായികയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ സൈബര്‍ ക്രൈം പോലീസും കോവളം പോലീസും കേസ് ഡയറി ഫയല്‍ ഹാജരാക്കാന്‍ കോടതി ഉത്തരവ്, 2 കേസുകളിലാണ് കോടതി ഉത്തരവ്

03 NOVEMBER 2022 11:34 AM IST
മലയാളി വാര്‍ത്ത

ഒടിടി പ്ലാറ്റ്‌ഫോമിന്റെ മറവില്‍ യുവതി - യുവാക്കളെ കബളിപ്പിച്ച് അശ്ലീല രംഗങ്ങളില്‍ അഭിനയിപ്പിച്ച് നീലച്ചിത്ര നിര്‍മ്മാണം നടത്തിയെന്ന കേസില്‍ യെസ്മ വെബ് സീരീസ് മാനേജിംഗ് ഡയറക്ടറും സംവിധായികയുമായ കോട്ടയം സ്വദേശിയും മുട്ടട നിവാസിയുമായ ശ്രീല. പി. മണിയെന്ന ലക്ഷ്മി ദീപ്തിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍. സൈബര്‍ ക്രൈം പോലീസും കോവളം പോലീസും കേസ് ഡയറി ഫയലുകള്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.2 കേസുകളിലാണ് കോടതി ഉത്തരവ്.


സിറ്റി സൈബര്‍ ക്രൈം പോലീസും കോവളം പോലീസും റിപ്പോര്‍ട്ടുകള്‍ ബുധനാഴ്ച ഹാജരാക്കാക്കി. സൈബര്‍ ക്രൈം കേസില്‍ തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പ്രസുന്‍മോഹനാണ് കേസ് ഡയറി ഫയല്‍ ഹാജരാക്കാന്‍ ഉത്തരവിട്ടത്. കോവളം ക്രൈം കേസില്‍ തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. വിഷ്ണുവാണ് സി ഡി ഫയല്‍ ഹാജരാക്കാന്‍ ഉത്തരവിട്ടത്. കോവളം കേസില്‍ ഒന്നാം പ്രതി ലക്ഷ്മി ദീപ്തയും രണ്ടാം പ്രതി എ. എല്‍. അബിസണ്‍ ആണ്.

 


യുവതീ യുവാക്കളുടെ പരാതിയിലെടുത്ത 4 അശ്ലീല വീഡിയോ കേസുകളില്‍ സംവിധായക 4 മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഒരു കേസില്‍ ഇവരുടെ സഹായി എ .എല്‍ .അബിസണ്‍ രണ്ടാം പ്രതിയാണ്.


'' ആക്റ്റര്‍ എംപ്ലോയ്മെന്റ് കരാര്‍ '' വ്യവസ്ഥകള്‍ വിശദീകരിച്ച് പരസ്പരം സമ്മതിച്ച് ഒപ്പു വച്ചാണ് താനും നടീ നടന്‍മാരും കരാര്‍ നടപ്പിലാക്കിയതെന്നും പറഞ്ഞുറപ്പിച്ച പ്രതിഫലം നല്‍കിയെന്നും എന്നാല്‍ വ്യാജ പരാതികളില്‍ തന്നെ സൈബര്‍ പോലീസ് വേട്ടയാടുകയാണെന്നുമാണ് സംവിധായകയുടെ ജാമ്യഹര്‍ജിയില്‍ പറയുന്നത്. താന്‍ രണ്ട് മൈനര്‍ മക്കളുടെ മാതാവാണ്. താന്‍ നിരപരാധിയും കേസിനാസ്പദമായ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും ബോധിപ്പിച്ചു. അതേ സമയം അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഗൗരവമേറിയ കുറ്റം ആരോപിക്കപ്പെടുന്ന പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാല്‍ ഈ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എല്‍. ഹരീഷ് കുമാര്‍ വാദിച്ചു.


ഷൂട്ടിംഗ് സെറ്റുകളില്‍ പെണ്‍കുട്ടികളെ എത്തിക്കാറൂണ്ടായിരുന്നുവെന്നും ലഹരി മരുന്ന് വ്യാപാരം നടന്നുവെന്നുമുള്ള ഗുരുതരമായ ആരോപണങ്ങള്‍ പരാതിക്കാരനായ യുവാവ് ഒക്ടോബര്‍ 23 ന് വെളിപ്പെടുത്തിയിരുന്നു. ദൃശ്യങ്ങള്‍ അടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങള്‍ പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടു.

കബളിപ്പിച്ച് അശ്ലീലചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന സംഭവത്തില്‍ ഉന്നത ഇടപെടല്‍ നടന്നുവെന്ന് ആരോപിച്ച് പരാതിക്കാരനായ നടന്‍ രംഗത്തു വരികയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും തന്നെ കബളിപ്പിച്ച സംവിധായക ലക്ഷ്മി ദീപ്തക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും അതിന് പിന്നില്‍ ഒരു മന്ത്രിയുടെ ഇടപെടലാണെന്നുമാണ് യുവാവ് ആരോപിക്കുന്നത്. സംവിധായകയായ ലക്ഷ്മി ദീപ്തക്കെതിരെ ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയെന്നതടക്കം എട്ടോളം പരാതികളാണ് നിലവില്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഉള്ളതെന്നും യുവാവ് പറയുന്നു.


യുവാവിന്റെ ആരോപണങ്ങള്‍ ഇങ്ങനെ:

ഷൂടിങ് നടന്ന സ്ഥലത്തേക്ക് സംവിധായിക ചെറിയ പെണ്‍കുട്ടികളേയും എത്തിച്ചിരുന്നു. പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും ഷൂടിങിന്റെ മറവില്‍ നടക്കുന്നുണ്ട്. സംവിധായികയ്ക്ക് എല്ലാ പിന്തുണയും നല്‍കി സംസ്ഥാനത്തെ പ്രമുഖ മന്ത്രിയുണ്ട്. അതുകൊണ്ടാണ് ലക്ഷ്മി ദീപ്തക്കെതിരെ നിയമനടപടി സ്വീകരിക്കാത്തത്.


കായംകുളത്ത് നിന്നും കരുനാഗപ്പള്ളിയില്‍ നിന്നും പതിനാറ് വയസുള്ള രണ്ട് പെണ്‍കുട്ടികളെ കൊണ്ടുവന്നിരുന്നു. ക്യാമറാമാന്റെ മുറിയിലായിരുന്നു അവര്‍ താമസിച്ചിരുന്നത്. ഷൂടിങ് നടക്കുന്ന സ്ഥലത്ത് ചെറിയ പെണ്‍കുട്ടികളെയടക്കം എത്തിച്ചിരുന്നു. പലരും മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. ഷൂടിങ്ങിന് വരുന്ന പലരേയും ലഹരിക്കടമയാക്കുകയാണ് ചെയ്യുന്നത്. എന്നെപ്പോലെ കബളിപ്പിക്കപ്പെട്ട നിരവധി പേരുണ്ട്. ഞാന്‍ പരാതികൊടുത്തതിന് പിന്നാലെ ഇവര്‍ക്കെതിരേ നിരവധി പേരാണ് പരാതിയുമായി എത്തുന്നത്. കഴിഞ്ഞ ദിവസം ഉച്ചക്ക് പരാതികൊടുത്തിട്ടും പൊലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

എന്നെ സംരക്ഷിക്കാനോ എനിക്കൊപ്പം നില്‍ക്കാനോ ആരും ഇല്ല. ലക്ഷ്മിദീപ്തയും സംഘവും എന്നെ ഭീഷണിപ്പെടുത്തുന്നില്ല പകരം മാനസികമായി തളര്‍ത്തുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം രാത്രി തന്നെ തന്റെ പേര് വെളിപ്പെടുത്തുകയും വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. എന്നെപ്പോലെ ഒരാളും ഇനിയും ചതിയില്‍പ്പെടരുത്. ഇവര്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണം .

കൊച്ചി കാക്കനാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിനിമ പ്രമോഷന്‍ ആപ് ആയ മോളിവുഡ് ഡയറിയുടെ ഡയറക്ടര്‍ കൂടിയാണ് അശ്ലീല വീഡിയോ ചിത്രീകരിച്ച വീഡിയോയുടെ സംവിധായികയായ ലക്ഷ്മി ദീപ്ത. മോളിവുഡ് ഡയറി എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടികള്‍ നേരത്തെ ഇവര്‍ക്കെതിരേ പരാതിയുമായി രംഗത്തെത്തിയിരുന്നു.

ശമ്ബളം കിട്ടാത്തതിനെതിരെ പരാതിപ്പെട്ട പെണ്‍കുട്ടികളെ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജ ഫോടോ പ്രചരിപ്പിച്ച് അപമാനിക്കാന്‍ ശ്രമിക്കുന്നതായുള്ള പരാതിയാണ് നല്‍കിയത്. 2021 മേയ് മാസത്തിലാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്. കൂടാതെ സ്ഥാപനത്തിന്റെ മറവില്‍ 50 ലക്ഷത്തോളം രൂപയും തട്ടിപ്പ് നടത്തിയതായുള്ള ആരോപണവും ഉണ്ടായിരുന്നു. എന്നാല്‍ ഈ കേസിലടക്കം പൊലീസ് കൃത്യമായി അന്വേഷണം നടത്തുകയോ ലക്ഷ്മി ദീപ്തക്കെതിരേ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.

കോവിഡ് ലോക് ഡൗണ്‍ കാരണമാണ് ഇവരെ വിളിച്ച് വരുത്താത്തതെന്നും ലോക് ഡൗണ്‍ മാറിയാല്‍ ഇവര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്നുമാണ് അന്ന് പൊലീസ് പറഞ്ഞത്. എന്നാല്‍ ഇതുവരേയും ഈ കേസുമായി ബന്ധപ്പെട്ട് ലക്ഷ്മി ദീപ്തക്കെതിരേ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ഇവര്‍ക്കെതിരേ അന്ന് പരാതി നല്‍കിയവര്‍ പറയുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (11 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (42 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (1 hour ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (3 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (13 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (13 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (13 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (13 hours ago)

Malayali Vartha Recommends