ഭാര്യയെ കൊല്ലാന്‍ ശ്രമിക്കവേ ബോംബ് കൈയ്യിലിരുന്ന് പൊട്ടി ഭര്‍ത്താവിന്റെ കൈപ്പത്തി തകര്‍ന്ന കേസില്‍ ഭര്‍ത്താവിന് 15 വര്‍ഷം കഠിനതടവ്

ഭാര്യയെ കൊല്ലാന്‍ ശ്രമിക്കവേ ബോംബ് കൈയ്യിലിരുന്ന് പൊട്ടി ഭര്‍ത്താവിന്റെ കൈപ്പത്തി തകര്‍ന്ന കേസില്‍ ഭര്‍ത്താവിന് 15 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചു.
വിതുര കല്ലാര്‍ സ്വദേശി വിക്രമിനെ (67) യാണ് തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബു ശിക്ഷിച്ചത്. 2015 ജൂലൈ 8 നാണ് സംഭവം നടന്നത്. ഭര്‍ത്താവിന്റെ സംശയ രോഗത്താല്‍ അകന്നു കഴിയുകയായിരുന്ന ഭാര്യയെ കൊലപ്പെടുത്താനായി പ്രതി സ്വന്തമായി നിര്‍മ്മിച്ച 5 നാടന്‍ ബോംബുകളുമായി ഭാര്യ താമസിക്കുന്ന വീട്ടില്‍ ചെന്ന്ന്ന് ആക്രമിച്ചുവെന്നാണ് കേസ്.
പ്രതിയെ കണ്ട ഭാര്യവീട്ടിനകത്ത് കയറി വാതിലടച്ചു. പ്രതി ബോംബുമായി വാതില്‍ തള്ളി തുറക്കാന്‍ ശ്രമിക്കുന്നതിനിടെ കൈയ്യിലിരുന്ന് അമര്‍ന്ന് ബോംബ് പൊട്ടി വലതു കൈപ്പത്തി നിശ്ശേഷം തകരുകയും ഭാര്യക്കും പരിക്കുപറ്റുകയായിരുന്നു.
" f
https://www.facebook.com/Malayalivartha
























