ഗോവിന്ദൻ മാസ്റ്ററെ പപ്പടമാക്കി പിണറായി... പൂഴിക്കടകൻ ഇറക്കി... നിലവിളിച്ചോടി മന്ത്രിമാർ... പാർട്ടിക്ക് വെറും പുല്ലുവില

കഴിഞ്ഞ ദിവസത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തിയ നടപടി. ഈ സംഭവം പാർട്ടിയിൽ ചർച്ച ചെയ്യാത്തതിൽ നേതൃത്വത്തിന് കടുത്ത അതൃപ്തി പുകയുകയാണ്. പെൻഷൻ പ്രായം വർധിപ്പിക്കുന്ന കാര്യം പാർട്ടിയിൽ ചർച്ച ചെയ്യേണ്ടതാണെങ്കിലും ചർച്ച ചെയ്തിട്ടില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നിലപാട്.
അതുകൊണ്ടാണ് ഉത്തരവ് മരവിപ്പിച്ചത്. സർക്കാർ തന്നെ തീരുമാനം തിരുത്തിയതിനാൽ അന്വേഷണത്തിന്റെ കാര്യമില്ല എന്ന് പറഞ്ഞ് കൈയ്യൊഴിയുകയാണ്. മന്ത്രിസഭയിൽ മുഖ്യമന്ത്രി തന്നെ പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം ഒഴിവാക്കാനുള്ള നടപടിയെടുത്തു. തീരുമാനമെടുത്തതിൽ വീഴ്ച വന്നിട്ടുണ്ടോയെന്നത് പരിശോധിക്കേണ്ട കാര്യമാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
ഗുരുതരമായ പിഴവാണ് ശരിക്കും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് എന്ന് അണികൾ പോലും വിശ്വസിക്കുന്നു. പെൻഷൻ പ്രായം വർധിപ്പിക്കുന്നതു സംബന്ധിച്ച ചർച്ചകൾ പാർട്ടില്‍ നടന്നിട്ടില്ലെന്നാണ് നേതാക്കളുടെ നിലപാട്. തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐയും രംഗത്തു വന്നിരുന്നു. സിഐടിയുവും വിയോജിച്ചു. വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം പറഞ്ഞു.
https://www.facebook.com/Malayalivartha























