Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

'കേരളത്തിലെ ജനസംഖ്യ ഇന്നത്തേക്കാൾ കുറയും, സംശയം വേണ്ട. കേരളത്തിലെ ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് റീപ്ലേസ്‌മെന്റ് നിരക്കായ 2.1 ൽ താഴെയാണ്. കേരളത്തിന്റെ വളർച്ച ഇനി മറ്റു നാട്ടുകാർ ഇങ്ങോട്ട് വരുന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. കേരളത്തിലുള്ളവർ തന്നെ നാട് കടക്കുമ്പോൾ ഇനി അധികം പേർ വരുമെന്നും പ്രതീക്ഷിക്കാനില്ല. അപ്പോൾ ജനം കുറയും വീടുകളുടെ ആവശ്യം ഇല്ലാതാകും...' മുരളി തുമ്മാരുകുടി കുറിക്കുന്നു

04 NOVEMBER 2022 09:50 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വരട്ടെയെന്ന് ബിനീഷ് കോടിയേരി

കേരളത്തിലെ ജനസംഖ്യ ഇന്നത്തേക്കാളും കുറയുമെന്നും വീടുകൾ പൊളിക്കേണ്ടി വരുമെന്നും വ്യക്തമാക്കുകയാണ് മുരളി തുമ്മാരുകുടി. 'ഒരു നൂറു കൊല്ലം കഴിയുമ്പോൾ എന്താകും സ്ഥിതി. കേരളത്തിലെ ജനസംഖ്യ ഇന്നത്തേക്കാൾ കുറയും, സംശയം വേണ്ട. കേരളത്തിലെ ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് റീപ്ലേസ്‌മെന്റ് നിരക്കായ 2.1 ൽ താഴെയാണ്. കേരളത്തിന്റെ വളർച്ച ഇനി മറ്റു നാട്ടുകാർ ഇങ്ങോട്ട് വരുന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്' എന്നും അദ്ദേഹം കുറിക്കുന്നു.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

കെട്ടിടം പൊളിക്കുന്ന എഞ്ചിനീയർ

2011ലെ കണക്കനുസരിച്ച് കേരളത്തിൽ 77 ലക്ഷം കുടുംബങ്ങൾ ഉണ്ട്. വീടില്ലാത്ത കുടുംബങ്ങൾ ഏതാണ്ട് മൂന്നര ലക്ഷം വരും.

അപ്പോൾ ചുരുങ്ങിയത് കേരളത്തിൽ 73 ലക്ഷം വീടുകൾ ഉണ്ട്. അതേ സെൻസസ് അനുസരിച്ചു കേരളത്തിൽ പത്തു ലക്ഷം വീടുകൾ വെറുതെ കിടക്കുന്നുണ്ട്. അപ്പോൾ കെട്ടിടങ്ങളുടെ എണ്ണം 83 ലക്ഷം ആയി. പള്ളി മുതൽ പള്ളിക്കൂടം വരെയും വില്ലേജ് ഓഫീസ് മുതൽ സെക്രട്ടറിയേറ്റ് വരെയും ഉള്ള കെട്ടിടങ്ങൾ കൂട്ടിയാൽ ഒരു പത്തു ലക്ഷം കൂടി വരും. സംശയം ഉണ്ടെങ്കിൽ ഒരു പത്തു ശതമാനം കൂടി കൂട്ടിക്കോ. കെട്ടിടങ്ങളുടെ എണ്ണം ഒരു കോടിയോട് അടുക്കും. ഇനി നമുക്കൊരു നൂറു വർഷം പിന്നിലേക്ക് പോകാം. അന്ന് കേരളത്തിൽ എത്ര കുടുംബങ്ങൾ ഉണ്ടായിരുന്നു? കൃത്യം കണക്കില്ല.

ഇപ്പോഴത്തെ ജനസംഖ്യ ഏതാണ്ട് 330 ലക്ഷം. 1921 ലെ ജനസംഖ്യ ഏകദേശം 80 ലക്ഷം. ഇപ്പോഴത്തെ കുടുംബത്തിൽ ശരാശരി നാല് ആളുകൾ ഉണ്ടെങ്കിൽ, അന്ന് എട്ട് ആളുകൾ ഉണ്ടായിരുന്നു. അപ്പോൾ വീടുകളുടെ എണ്ണം ഏകദേശം പത്തു ലക്ഷം. പള്ളിയും പള്ളിക്കൂടവും വില്ലേജ് ഓഫീസും ഹജൂർ കച്ചേരിയും കുടിലും കൊട്ടാരവും ഒക്കെയായി ഒരു പതിനഞ്ചു ലക്ഷം കൂട്ടാം. അപ്പോൾ കഴിഞ്ഞ നൂറു വർഷത്തിനിടക്ക് കേരളത്തിൽ 80 ലക്ഷം പുതിയ കെട്ടിടങ്ങൾ ഉണ്ടായി. പോരാത്തതിന് 2021 ൽ ഉണ്ടായിരുന്ന കെട്ടിടങ്ങളിൽ ബഹു ഭൂരിപക്ഷവും പൊളിച്ചു പുതുക്കി പണിതിട്ടുണ്ട്. ചുമ്മാതാണോ നമ്മുടെ മലയൊക്കെ കുഴിയായത് ?

ഇനിയല്ലേ രസം

ഒരു നൂറു കൊല്ലം കഴിയുമ്പോൾ എന്താകും സ്ഥിതി. കേരളത്തിലെ ജനസംഖ്യ ഇന്നത്തേക്കാൾ കുറയും, സംശയം വേണ്ട. കേരളത്തിലെ ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് റീപ്ലേസ്‌മെന്റ് നിരക്കായ 2.1 ൽ താഴെയാണ്. കേരളത്തിന്റെ വളർച്ച ഇനി മറ്റു നാട്ടുകാർ ഇങ്ങോട്ട് വരുന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. കേരളത്തിലുള്ളവർ തന്നെ നാട് കടക്കുമ്പോൾ ഇനി അധികം പേർ വരുമെന്നും പ്രതീക്ഷിക്കാനില്ല. അപ്പോൾ ജനം കുറയും വീടുകളുടെ ആവശ്യം ഇല്ലാതാകും.

പക്ഷെ അത് മാത്രമല്ല, അതിവേഗതയിൽ നഗരവൽക്കരണം നടക്കുകയാണ്. ഗ്രാമങ്ങളിൽ ഉള്ള വീടുകൾ മിക്കവാറും ശൂന്യമാകും, ഇപ്പോൾ ഉള്ള വീടുകൾ എൺപത് ലക്ഷം വീടുകളിൽ വലിയ പങ്കും പൊളിച്ചു കളയും. ആരെങ്കിലും ഗ്രാമങ്ങളിൽ ബാക്കിയുണ്ടെങ്കിൽ അവരുടെ വീടുകൾ പൊളിച്ചു പണിയേണ്ടി വരും. ഇപ്പോൾ കാണുന്ന ഫ്ലാറ്റുകൾ പൊളിച്ചു പണിയേണ്ടി വരും. അല്ലെങ്കിൽ പൊളിഞ്ഞു വീണു തുടങ്ങും. ഇതൊന്നും പ്രവചിക്കാൻ കവടി ഒന്നും വേണ്ട, ബോംബെ വരെ ഒന്ന് പോയിട്ട് വന്നാൽ മതി. സിവിൽ എൻജിനീയർമാരെ കെട്ടിടം പൊളിക്കാൻ പഠിപ്പിക്കേണ്ട കാലമായി. ഇനിയുള്ള കാലത്ത് അതിനാണ് ഡിമാൻഡ്. ഇനി വരുന്ന കാലത്ത് കേരളത്തിൽ പീഡിയാട്രിക്സ് വിദഗ്ദ്ധരെക്കാൾ ഡിമാൻഡ് ഗെറിയാട്രിക്സുകാർക്ക് ആയിരിക്കും എന്ന് ഞാൻ മുൻപേ പറഞ്ഞിട്ടുണ്ട്. കൂട്ടി വായിക്കാം.
ഒരു കാര്യം കൂടി പറയാം.

2200 ൽ എന്ത് സംഭവിക്കും എന്നതിൽ ഇപ്പോൾ ജീവിക്കുന്നവർക്ക് ഒരു താല്പര്യവും ഇല്ല. അതുകൊണ്ടാണ് കാലാവസ്ഥ വ്യതിയാനത്തിന്റെ കാര്യത്തിലൊക്കെ വളരെ നാളായി ഒരു ആക്ഷനും ഇല്ലാതിരുന്നത്. എന്നാൽ കേരളത്തിൽ ആളൊഴിയുന്ന ഗ്രാമങ്ങൾ ഉണ്ടാകുന്നതും ഫ്ലാറ്റുകൾ പൊളിഞ്ഞു വീഴുന്നതും കാണാൻ അടുത്ത നൂറ്റാണ്ടു വരെ കാത്തിരിക്കേണ്ട കാര്യമില്ല. 2050 ആകുന്പോഴേക്കും അതൊക്കെ കാണാം. അപ്പോൾ കെ.ടി.യു. വിന്റെ പുതിയ വൈസ് ചാൻസലർ ഒരു കെട്ടിടം പൊളി ഡിഗ്രി കോഴ്സ് തുടങ്ങണം. ഫ്ലാറ്റ് പൊളിക്കാൻ ഇനി വടക്കേ ഇന്ത്യയിൽ നിന്നും സൗത്ത് ആഫ്രിക്കയിൽ നിന്നും ആളെ കൊണ്ടുവരേണ്ട സ്ഥിതി ഉണ്ടാക്കരുത്.

മുരളി തുമ്മാരുകുടി
സുഹൃത്ത് സുരേഷിന്റെ രസകരമായ ലേഖനം വായിച്ചപ്പോൾ തോന്നിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (2 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (2 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (2 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (2 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (2 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (3 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (3 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (3 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (3 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (3 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (3 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (3 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (4 hours ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (4 hours ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (4 hours ago)

Malayali Vartha Recommends