Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'മനുഷ്യാന്തസ്സിനെ മാനിക്കാത്ത ഏതു പെരുമാറ്റവും വിചാരണ ചെയ്യപ്പെടുക തന്നെ വേണം. ആ കുഞ്ഞിൻ്റെയും പ്രിയപ്പെട്ടവരുടേയും കണ്ണുകളിലെ ഭയം മാറട്ടെ.... അന്തസ്സോടെ ഇന്നാട്ടിൽത്തന്നെ ജീവിക്കാനാകട്ടെ...' വൈറലാടി കുറിപ്പ്

05 NOVEMBER 2022 09:56 AM IST
മലയാളി വാര്‍ത്ത

തലശ്ശേരിയിൽ കഴിഞ്ഞ ദിവസം ആറ് വയസുകാരനെ യുവാവ് ചവിട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയോയെന്ന പരിശോധന തുടങ്ങിയ സാഹചര്യത്തിൽ കേരളം അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി സംഭവം നടന്നിട്ടും പ്രതിയെ കസ്റ്റഡിയിലെടുക്കാതെ വീട്ടിലേക്ക് പറഞ്ഞു വിടുകയാണ് ചെയ്തിരിക്കുന്നത്. ഇതിൽ തലശ്ശേരി പൊലീസിന് സംഭവിച്ച വീഴ്ചയാണ് എഎസ്പി നിഥിൻ രാജ് അന്വേഷിക്കുക. എന്നാലിതാ ചവിട്ടേറ്റ ആ കുഞ്ഞിൻ്റെ ശാരീരികമായ ആഘാതത്തേക്കാൾ പതിന്മടങ്ങായിരിക്കും മാനസികമായി ആ കുഞ്ഞിനേറ്റ ആഘാതം. ആ ആഘാതത്തിനാണ് പരിചരണം കൂടുതൽ വേണ്ടത്... എന്ന് പറയുകയാണ് ദീപ നിശാന്ത്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

"Rosy lips.....
Curly hair....
Very Fair.....
Eyes are blue......
Lovely too........
Teacher's Pet, Is that You!"

തുടുത്ത കവിൾത്തടങ്ങൾ, ചുവന്ന ചുണ്ടുകൾ, വെളുത്ത നിറം, നീലക്കണ്ണുകൾ, ചുരുളൻ തലമുടി..ഇങ്ങനെയൊക്കെയായ കുട്ടികളാണ് 'ടീച്ചേഴ്സ് പെറ്റ്' എന്ന് പഠിപ്പിക്കുന്ന ഒരു നാട്ടിൽ എത്രയെത്ര കുഞ്ഞുങ്ങളാണ് ഇനിയും ചവിട്ടുകൾ ഏറ്റുവാങ്ങേണ്ടി വരുക!

ചവിട്ടേറ്റ ആ കുഞ്ഞിൻ്റെ ശാരീരികമായ ആഘാതത്തേക്കാൾ പതിന്മടങ്ങായിരിക്കും മാനസികമായി ആ കുഞ്ഞിനേറ്റ ആഘാതം. ആ ആഘാതത്തിനാണ് പരിചരണം കൂടുതൽ വേണ്ടത്... ചിലപ്പോൾ ആഘാതം പോലുമേൽക്കാത്ത വിധമുള്ള നിസ്സംഗത മാനസികമായും ശാരീരികമായുമുള്ള ജീവിതാനുഭവങ്ങളിലൂടെ ആ കുഞ്ഞ് ഇതിനകം കൈവരിച്ചിട്ടുണ്ടാകും..

പക്ഷേ ചവിട്ടേറ്റപ്പോൾ ഒന്നമ്പരന്ന് പിന്നെ തീർത്തും സ്വാഭാവികമായി മുന്നോട്ട് നീങ്ങുന്ന ആ കുഞ്ഞ് നമുക്കേൽപ്പിക്കുന്ന ആഘാതം ചെറുതല്ല.. മനുഷ്യാന്തസ്സിനെ മാനിക്കാത്ത ഏതു പെരുമാറ്റവും വിചാരണ ചെയ്യപ്പെടുക തന്നെ വേണം. ആ കുഞ്ഞിൻ്റെയും പ്രിയപ്പെട്ടവരുടേയും കണ്ണുകളിലെ ഭയം മാറട്ടെ.... അന്തസ്സോടെ ഇന്നാട്ടിൽത്തന്നെ ജീവിക്കാനാകട്ടെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (5 minutes ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (34 minutes ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (47 minutes ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (1 hour ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (1 hour ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (2 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സം​ഗ കേസിൽ പുതിയ നടപടി  (3 hours ago)

പിതാവിൽ നിന്ന് ര‍ക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടിയ കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസ വിവാഹിതയായി  (3 hours ago)

പുതുതായി നിയമിതനായ ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരുക്കേറ്റെന്ന് സ്ഥിരീകരിച്ച് ഇറാന്‍  (3 hours ago)

ലോകത്തിന്റെ സാമ്പത്തിക ഹൃദയമിടിപ്പ്, ഇറാന്റെ 'സ്വിച്ച് ബോർഡ്' അമേരിക്ക തൊട്ടാൽ...  (3 hours ago)

സന്നിധാനത്തെ ബാങ്കുകളില്‍ കോടികളുടെ നിക്ഷേപം; എസ്ബിഐ ശാഖയില്‍ എട്ട് കോടിയിലധികം രൂപയുടെ നിക്ഷേപം; മാളികപ്പുറം മേല്‍ശാന്തിയുടെ അക്കൗണ്ടില്‍ മാത്രം 46 ലക്ഷം  (3 hours ago)

ആയുധപ്പുര തുറന്ന് കിം... ഇറാന് ആണവ ബോംബ് ? വെറും 72 മണിക്കൂര്‍, റഷ്യ വഴി പറന്നിറങ്ങും; തടുക്കാന്‍ US  (3 hours ago)

ജർമനി വിളിക്കുന്നു ... വൻ തൊഴിലവസരം നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷിക്കാം ഉറപ്പായ നിയമനം  (3 hours ago)

പാക് ഏജന്‍സി ഐ.എസ്.ഐയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ കൊച്ചി നേവല്‍ കമാന്‍ഡിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (3 hours ago)

Malayali Vartha Recommends