തിരുവല്ലം പാച്ചല്ലൂരില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്ക് ഗുരുതര പരുക്ക്

തിരുവല്ലം പാച്ചല്ലൂരില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്ക് ഗുരുതര പരുക്ക്. പാച്ചല്ലൂര്‍ പാറവിള സ്വദേശി ആദര്‍ശ് (23), പാച്ചല്ലൂര്‍ സ്വദേശി ആല്‍ബിന്‍ (24) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
പാച്ചല്ലൂര്‍ മുടിപ്പുരയ്ക്ക് സമീപത്തായി വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. പാച്ചല്ലൂരില്‍ നിന്നും കോവളത്തേക്ക് വരികയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ബൈക്കും എതിര്‍ ദിശയില്‍ നിന്നും വന്ന ലോറിയുമാണ് കൂട്ടിയിടിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവ സമയം ആദര്‍ശ് ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്.
പാച്ചല്ലൂര്‍ ജംഗ്ഷനില്‍ നിന്നും വളവ് തിരിഞ്ഞ് വന്ന ലോറിയില്‍ ഇടിക്കാതെ ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ ു. ഇരുവരെയും ഉടനെ തന്നെ 108 ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഇരുവര്‍ക്കും തലയ്ക്കാണ് പരുക്ക്. ഇതില്‍ ആല്‍ബിന്റെ പരിക്ക് ഗുരുതരമാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. കേസെടുത്ത് തിരുവല്ലം പൊലീസ്.
"
https://www.facebook.com/Malayalivartha























