Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോട്ടയം ബസേലിയസ് കോളേജിന്റെ കാവൽ കരുത്ത്, കാശ്മീരിനെ കാക്കും..! ചുങ്കം സ്വദേശി ജസ്റ്റിൻ ജോർജ് ഇനി റിയൽ കാശ്മീരിൻ്റെ പ്രതിരോധ ഭടൻ

05 NOVEMBER 2022 12:15 PM IST
മലയാളി വാര്‍ത്ത

സന്തോഷ് ട്രോഫിയുടെ സന്തോഷം കോട്ടയത്തിൻ്റെ മണ്ണിൽ എത്തിച്ച താരം ജസ്റ്റിൻ ജോർജ് ഇനി റിയൽകാശ്മീരിനു വേണ്ടി ബൂട്ടണിയും. ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൻ്റെ താരമായ ജസ്റ്റിൻ വായ്പാ അടിസ്ഥാനത്തിലാണ് ഐഎസ്എല്ലിൽ നിന്നും ഐലീഗ് ടീമായ റിയൽ കാശ്മീരിനു വേണ്ടി ബൂട്ട് കെട്ടുന്നത്.

ഐഎസ്എല്ലിൽ സ്വന്തം ടീമായിരുന്ന ഗോകുലം കേരളയ്ക്കെതിരെ ആദ്യമായി ജസ്റ്റിന് ബൂട്ട് കെട്ടി ഇറങ്ങേണ്ടിയും വരും. കഴിഞ്ഞ സീസണിലാണ് ജസ്റ്റിൻ ഗോകുലം കേരളയിൽ നിന്നും നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ എത്തിയതായിരുന്നു ജസ്റ്റിൻ. ഇവിടെ നിന്നാണ് ഇപ്പോൾ വായ്പാ അടിസ്ഥാനത്തിൽ റിയൽ കേരളയിലേയ്ക്കു പോകുന്നത്.

ഐലീഗിലൂടെ കൂടുതൽ മത്സര സമയം ലഭിക്കുന്നതിനു വേണ്ടിയാണ് ഇപ്പോൾ ജസ്റ്റിൻ റിയൽ കാശ്മീരിലേയ്ക്ക് എത്തിയിരിക്കുന്നത്. നിലവിൽ കോട്ടയം വയസ്‌കരയിലെ ഉപവിദ്യാഭ്യാസ ഡയറക്ടർ ഓഫിസിലെ ക്ലർക്കാണ് ജസ്റ്റിൻ. സന്തോഷ് ട്രോഫി വിജയത്തിന് പിന്നാലെ കേരള ടീമിലെ താരങ്ങൾക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്തിയിരുന്നു.

ഇതോടെയാണ് ജസ്റ്റിന് സർക്കാർ ജോലി ലഭിച്ചത്. 2017 ൽ സന്തോഷ്ട്രോഫി വിജയിച്ച കേരളത്തിനു വേണ്ടി നിർണ്ണായകമായ ഗോൾ നേടിയവരിൽ ഒരാൾ അന്ന് ബസേലിയസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയായിരുന്ന ജസ്റ്റിനായിരുന്നു. മണ്ണൂശേരി പ്ലാത്താനം വീട്ടിൽ പി.വി ജോർജ്കുട്ടിയുടെ മകനാണ് ജസ്റ്റിൻ.

2012 ൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെയാണ് ജസ്റ്റിനിലെ ഫുട്‌ബോൾ താരത്തെ കണ്ടെത്തുന്നത്. എസ്.എച്ച് മൗണ്ട് പബ്ലിക്ക് സ്‌കൂൾ മൈതാനത്ത് പരിശീലനത്തിനായി എത്തിയ ജസ്റ്റിനെ മിഥുൻ ഘോഷും, അച്ചുവുമാണ് ഈ ഉയരങ്ങളിലേയ്ക്കു പറത്തി വിട്ടത്.

ബസേലിയസ് കോളേജിലെ ഫുട്‌ബോൾ ടീമിൽ ബിനോ ജോർജിന്റെ കീഴിലും, പിന്നീട് ഗോകുലം കേരളയിലും എത്തിയതോടെയാണ് ജസ്റ്റിൻ മികച്ച താരമായി മാറിയത്. പ്രതിരോധ രംഗത്ത് ഇതിനോടകം തന്നെ മികവ് തെളിയിച്ച ജസ്റ്റിനെ ഇതിനോടകം തന്നെ കൂടുതൽ ക്ലബുകൾ നോട്ടമിട്ട് കഴിഞ്ഞിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (5 minutes ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (34 minutes ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (47 minutes ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (1 hour ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (1 hour ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (2 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സം​ഗ കേസിൽ പുതിയ നടപടി  (3 hours ago)

പിതാവിൽ നിന്ന് ര‍ക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടിയ കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസ വിവാഹിതയായി  (3 hours ago)

പുതുതായി നിയമിതനായ ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരുക്കേറ്റെന്ന് സ്ഥിരീകരിച്ച് ഇറാന്‍  (3 hours ago)

ലോകത്തിന്റെ സാമ്പത്തിക ഹൃദയമിടിപ്പ്, ഇറാന്റെ 'സ്വിച്ച് ബോർഡ്' അമേരിക്ക തൊട്ടാൽ...  (3 hours ago)

സന്നിധാനത്തെ ബാങ്കുകളില്‍ കോടികളുടെ നിക്ഷേപം; എസ്ബിഐ ശാഖയില്‍ എട്ട് കോടിയിലധികം രൂപയുടെ നിക്ഷേപം; മാളികപ്പുറം മേല്‍ശാന്തിയുടെ അക്കൗണ്ടില്‍ മാത്രം 46 ലക്ഷം  (3 hours ago)

ആയുധപ്പുര തുറന്ന് കിം... ഇറാന് ആണവ ബോംബ് ? വെറും 72 മണിക്കൂര്‍, റഷ്യ വഴി പറന്നിറങ്ങും; തടുക്കാന്‍ US  (3 hours ago)

ജർമനി വിളിക്കുന്നു ... വൻ തൊഴിലവസരം നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷിക്കാം ഉറപ്പായ നിയമനം  (3 hours ago)

പാക് ഏജന്‍സി ഐ.എസ്.ഐയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ കൊച്ചി നേവല്‍ കമാന്‍ഡിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (3 hours ago)

Malayali Vartha Recommends