തമ്പാനൂര്‍ , കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ വച്ച് ട്രെയിന്‍ യാത്രക്കാരുടെ പണവും സ്വര്‍ണവും ഐ ഫോണും കവര്‍ച്ച നടത്തിയ രണ്ടു കേസുകളില്‍ പ്രതി പെരുമാതുറ സ്വദേശി സിബി സെബാസ്റ്റ്യന്‍ എന്ന അഷ്‌റഫിനെതിരെ കുറ്റപത്രം

തമ്പാനൂര്‍ , കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ വച്ച് ട്രെയിന്‍ യാത്രക്കാരുടെ പണവും സ്വര്‍ണവും ഐ ഫോണും കവര്‍ച്ച നടത്തിയ 2 കേസുകളില്‍ പെരുമാതുറ സ്വദേശി സിബി സെബാസ്റ്റ്യന്‍ എന്ന അഷ്‌റഫിനെ (49) ഏക പ്രതിയാക്കി തമ്പാനൂര്‍ റെയില്‍വേ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അമൃത എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന കഴക്കൂട്ടം കുളത്തൂര്‍ സ്വദേശിയായ വീട്ടമ്മയുടെ 24ഗ്രാം സ്വര്‍ണവും 30,000 രൂപയുമടങ്ങുന്ന ബാഗാണ് 2022 മേയ് 16 ന് തമ്പാനൂര്‍ സ്റ്റേഷനില്‍വെച്ച് ഇയാള്‍ കവര്‍ന്നത്.
ട്രെയിന്‍ തമ്പാനൂര്‍ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലേക്ക് കടന്ന ഉടന്‍ ഇയാള്‍ ബാഗ് പിടിച്ചു പറിച്ച് പ്ലാറ്റ്ഫോമിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. കവര്‍ച്ചയ്ക്കിടെ ട്രെയിനില്‍ നിന്നു വീണ് വീട്ടമ്മയ്ക്ക് പരുക്കേറ്റിരുന്നു.
2022 ഏപ്രിലില്‍ കൊച്ചുവേളി സ്റ്റേഷനില്‍വച്ച് കണ്ണൂര്‍ എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥനെ ആക്രമിച്ച് കവര്‍ച്ച നടത്തിയതും ഇയാളായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. അന്ന് 20,?000 രൂപയും ഐ ഫോണും മറ്റൊരു മൊബൈല്‍ ഫോണുമടങ്ങിയ ബാഗാണ് ഇയാള്‍ തട്ടിയെടുത്തത്. ശാര്‍ക്കരയില്‍ നിന്ന് റെയില്‍വേ പൊലീസാണ് ഇയാളെ പിടികൂടിയത്.
"
https://www.facebook.com/Malayalivartha






















