തെളിവെടുപ്പിനായി ഗ്രീഷ്മയെ കൊണ്ടുവരുമ്പോൾ എല്ലാം 'ക്ലീൻ' ; വീടു പൊളിച്ചു അകത്തു കയറി തെളിവുകൾ എല്ലാം നീക്കി ; സുരക്ഷ ഏർപ്പെടുതാത്തത് മനഃ പൂർവം; ഷാരോൺ കേസ് അട്ടിമറിക്കുകയാണോ?

പൊലീസ് സീൽ ചെയ്തിരുന്ന പ്രതി ഗ്രീഷ്മയുടെ വീടിന്റെ വീടിന്റെ പൂട്ട് തകർത്തു അകത്തു കയറിയത് തെളിവുകൾ മാറ്റിയോ എന്ന സംശയം ബലപ്പെടുന്നു. പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്താൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് വീടിന്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തിയത്. സാധാരണ പൊലീസ് സീൽ ചെയ്യുന്ന വീടുകൾക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തുന്ന പതിവുണ്ട്. എന്നാൽ പൊലീസ് സീൽ ചെയ്ത തമിഴ്‌നാട്ടിലെ രാമവർമൻ ചിറയിലുള്ള ഗ്രീഷ്മയുടെ വീടിനു സുരക്ഷ ഉണ്ടായിരുന്നില്ല.
പൂട്ട് പൊളിഞ്ഞ് മുൻവാതിൽ ഭാഗികമായി തുറന്നിരിക്കുന്ന വിവരം അയൽവാസികളാണ് ഇന്നലെ രാവിലെ പൊലീസിനെ അറിയിച്ചത്. ഗേറ്റ് സീൽ ചെയ്തിരിക്കുന്നതിനാൽ മതിൽ ചാടി വളപ്പിൽ കടന്നത് എന്നാണ് പൊലീസ് നിഗമനം.
വിഷം ചേർത്ത കഷായം നൽകിയത് വീടിനുള്ളിൽ ആയതിനാൽ വിഷം ചേർക്കാൻ ഉപയോഗിച്ച പാത്രങ്ങൾ, കഷായം നിർമ്മിച്ച പൊടി അടക്കം പ്രധാന തെളിവുകൾ ഇവിടെ നിന്നും കണ്ടെടുക്കേണ്ടതുണ്ട്.4 ദിവസം മുൻപ് മാതാവ് സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരെ വീട്ടിൽ തെളിവെടുപ്പിനു എത്തിച്ചപ്പോഴാണ് തമിഴ്‌നാട് പൊലീസ്, പളുകൽ വില്ലേജ് ഓഫിസർ എന്നിവരുടെ സാന്നിധ്യത്തിൽ ക്രൈംബ്രാഞ്ച് അധികൃതർ വീടിന്റെ പിൻവശത്തെ ഒന്നും മുൻഭാഗത്തെ രണ്ട് ഗേറ്റുകളും സീൽ ചെയ്തത്. ഈ സീലാണ് പൊളിച്ച നിലയിൽ കണ്ടെത്. ഗ്രീഷ്മ ഇല്ലാത്തതിനാൽ വീട് തുറന്നുള്ള തെളിവെടുപ്പ് നടത്തിയിരുന്നില്ല.
നേരത്തെ തന്നേ ഗ്രീഷ്മയ്ക്ക് സഹായം പോലീസിനകത്തു നിന്ന് തന്നെ സഹായം കിട്ടുന്നു എന്ന ആരോപണം നിലനിന്നിരുന്നു . ഇപ്പോൾ വീടിന്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തിയത് അന്വേഷണ അട്ടിമറിയാണോ എന്ന സംശയം ബലപ്പെടുത്തുന്നു.
ഗ്രീഷ്മ കുറ്റ സമ്മതം നടത്തിയ 30ന് രാത്രി വീടിനു നേർക്ക് ഉണ്ടായ കല്ലേറിൽ 2 ജനൽ ചില്ലുകൾ തകർന്നിരുന്നു.പോലീസ് സീൽ പൊളിച്ചു അകത്തു കയറി വീട്ടിൽ നിന്ന് എന്തെങ്കിലും മോഷ്ടിച്ചോ എന്നും അറിയില്ല. മോഷണ സാധ്യതയും തെളിവ് നശിപ്പിക്കലും പൊലീസ് സംശയിക്കുന്നു. ഇതുവരെ പ്രതിയെ കണ്ടെത്താനായിട്ടില്ല. വീട് തമിഴ്‌നാട്ടിലാണ്. വാതിലിന്റെ പൂട്ട് തകർത്തശേഷം അജ്ഞാതർ വീടിനകത്തേക്ക് പ്രവേശിച്ചിട്ടുണ്ടെന്നാണ് സംശയം. സംഭവത്തിൽ തമിഴ്‌നാട് പൊലീസും കേരള പൊലീസും സംയുക്തമായിയാണ് അന്വേഷണം നടത്തുന്നത്. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
ഷാരോൺ കൊലക്കേസിലെ മൂന്ന് പ്രതികൾക്കുമായി കഴിഞ്ഞദിവസം കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ കസ്റ്റഡി അപേക്ഷ ലഭിച്ചതിനാലും അന്വേഷണം പുരോഗമിക്കുന്നതിനാലും ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജിലാണു ഷാരോൺ മരിച്ചതെങ്കിലും ഗ്രീഷ്മയുടെ വീട്ടിൽ വച്ചാണു കഷായം നൽകിയത്. അതുകൊണ്ടു തന്നെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് പാറശാല പൊലീസിലാണ് . പക്ഷെ പ്രതി ഗ്രീഷ്മയുടെ വീടിരിക്കുന്ന രാമവർമൻ ചിറ തമിഴ്‌നാട്ടിലെ പളുകൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. കുറ്റകൃത്യവും അതുമായി ബന്ധപ്പെട്ട ഭൂരിഭാഗം കാര്യങ്ങളും നടന്നത് തമിഴ്‌നാട്ടിലെ പളുകൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്.
കഴിഞ്ഞ ദിവസം ജില്ലാ ഗവൺമെന്റ് പ്ലീഡർ നൽകിയ നിയമോപദേശത്തിൽ തമിഴ്‌നാട് പൊലീസ് അന്വേഷിക്കുന്നതാണ് കൂടുതൽ അനുയോജ്യമെന്നു പറഞ്ഞിരുന്നു. എന്നാൽ, കേരള പൊലീസ് അന്വേഷിക്കന്നതിനു നിയമതടസ്സമില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റപത്രം കോടതിയിൽ പ്രതിഭാഗം ചോദ്യംചെയ്യാനുള്ള സാധ്യതയുമുണ്ട്. ഇതേത്തുടർന്നാണ് വീണ്ടും നിയമോപദേശം തേടാൻ തീരുമാനിച്ചത്. ഷാരോണിന്റെ ബന്ധുക്കൾ കേസ് തമിഴ്നാട് പൊലീസിന് കൈമാറരുത് എന്ന അപേക്ഷയുമായി മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിരുന്നു. തുടർന്ന് കേരള പോലീസ് തന്നെ കേസ് അന്വേഷിക്കും എന്ന് മുഖയാമന്ത്രിയുടെ ഓഫീസിൽ ഉറപ്പു നൽകി എന്നും ഷാരോണിന്റെ അച്ഛൻ പറഞ്ഞു.
https://www.facebook.com/Malayalivartha






















