Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..


കേരളത്തിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 45 കിലോ തിമിംഗല ഛര്‍ദ്ദി (ആംബര്‍ഗ്രിസ്), വനംവകുപ്പും പൊലീസും ചേര്‍ന്ന് പിടികൂടി...അതും ആഭ്യന്തര മന്ത്രിയുടെ നാട്ടിൽ..പ്രതിക്കായി തിരച്ചിൽ..


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..

രാജ്യവിരുദ്ധ സമരമെന്ന്... വിഴിഞ്ഞം സമരം എങ്ങനേയും അവസാനിപ്പിക്കാനൊരുങ്ങി അദാനി; ഒത്തുതീര്‍പ്പിന് അദാനി ഗ്രൂപ്പ് നേരിട്ടിറങ്ങും; പുനരധിവാസത്തിന് സിഎസ്ആര്‍ ഫണ്ട് ഉപയോഗിക്കാം; അയയാതെ ലത്തീന്‍ സഭ; ഇനിയും വിട്ടുവീഴ്ചയില്ലെന്നുറച്ച് സര്‍ക്കാരും

06 NOVEMBER 2022 01:34 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരികിൽ നിന്ന് പിടികൂടി, പ്രതിയെ കണ്ടവർ ഞെട്ടി

പിറന്നാളാഘോഷത്തിന് മണിക്കൂറുകൾ മാത്രം; സൃഹൃത്തിനൊപ്പം ബി എം ഡബ്‌ള്യൂ കാറിൽ ചീറി പാഞ്ഞ് 24കാരി; പിന്നാലെ സംഭവിച്ചത് വൻ അപകടം; 2 പേർക്ക് ദാരുണാന്ത്യം

ടിപ്പർ ഓവർ സ്പീഡിലായിരുന്നു; എന്റെ കുട്ടിയേയും മറ്റൊരു കുട്ടിയേയും കൊണ്ട് ഞാൻ രക്ഷപ്പെട്ടു;കൊട്ടാരക്കര അപകടത്തെ കുറിച്ച് ദൃക്‌സാക്ഷി പറയുന്നത്

അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിഞ്ഞു; അപകടത്തിൽ 3 പേർക്ക് ദാരുണാന്ത്യം

'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഇത്രയേറെ വിട്ടുവീഴ്ച നടത്തിയിട്ടും പിന്‍വലിയ്ക്കാത്ത സമരമായി വിഴിഞ്ഞം മാറുന്നു. സര്‍ക്കാര്‍ പലവട്ടം ചര്‍ച്ച നടത്തിയിട്ടും സമരത്തില്‍ നിന്നും പിന്‍മാറാന്‍ ലത്തീന്‍ സഭ തയ്യാറായിട്ടില്ല. അതിനിടെ അച്ചന്‍മാര്‍ക്കെതിരെ വരെ നിരവധി ആരോപണങ്ങളുയര്‍ന്നു. അവസാനം വിഴിഞ്ഞം സമരം അവസാനിപ്പിക്കാനായി സമവായ ചര്‍ച്ചകളില്‍ അദാനി ഗ്രൂപ്പും രംഗത്തിറങ്ങി. തീരശോഷണം മൂലം വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി സിഎസ്ആര്‍ ഫണ്ടും ഉപയോഗിക്കാമെന്ന നിര്‍ദ്ദേശം, സര്‍ക്കാര്‍ നിയോഗിച്ച മധ്യസ്ഥരുമായുള്ള ചര്‍ച്ചയില്‍ അദാനി ഗ്രൂപ്പ് മുന്നോട്ട് വച്ചു.

എന്നാല്‍ ഈ നിര്‍ദ്ദേശത്തോട് അനുകൂലമായല്ല ലത്തീന്‍ അതിരൂപതയുടെ പ്രതികരണം. സമരക്കാരുമായുള്ള സര്‍ക്കാരിന്റെ ഔദ്യോഗിക ചര്‍ച്ചകള്‍ വഴിമുട്ടിയതോടെയാണ് അനൗദ്യോഗിക പ്രശ്‌ന പരിഹാര ശ്രമങ്ങള്‍ സജീവമാകുന്നത്. സമരക്കാരുമായി ചര്‍ച്ച നടത്താനായി സര്‍ക്കാര്‍ നിയോഗിച്ച മധ്യസ്ഥരുമായാണ് അദാനി ഗ്രൂപ്പും ചര്‍ച്ച നടത്തിയത്.കെ.വി.തോമസ് അടക്കം സഭയുമായി അടുപ്പമുള്ള ചില പൊതുപ്രവര്‍ത്തകരുമായാണ് ചര്‍ച്ച നടത്തിയത്. സമരം എത്രയും വേഗം അവസാനിപ്പിക്കുന്നതിനുള്ള ശ്രമം ഉണ്ടാകണമെന്നാണ് അദാനി ഗ്രൂപ്പ് ആവശ്യപ്പെടുന്നത്.

വിഴിഞ്ഞം തുറമുഖത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് സിഎസ്ആര്‍ ഫണ്ട് ഉപയോഗിക്കാമെന്ന നിര്‍ദ്ദേശമാണ് പ്രധാനമായും പരിഗണനയിലുള്ളത്. അദാനി ഗ്രൂപ്പ് മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ അനൗദ്യോഗിക ചര്‍ച്ചകളിലൂടെ സര്‍ക്കാര്‍ ലത്തീന്‍ അതിരൂപതയെ അറിയിക്കുന്നുണ്ട്. എന്നാല്‍ തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കുന്നത് ഉള്‍പ്പടെയുള്ള ഏഴ് ആവശ്യങ്ങളിലും വിട്ട് വീഴ്ചയില്ലെന്നാണ് രൂപതയുടെ നിലപാട്.

മണ്‍സൂണ്‍ കഴിഞ്ഞതോടെ എത്രയും വേഗം തുറമുഖ നിര്‍മാണം പുനരാംഭിക്കണമെന്നാണ് അദാനി ഗ്രൂപ്പ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്.കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ മെയ് വരെയുള്ള കാലയളവിലാണ് ഏറ്റവും അധികം പണി പൂര്‍ത്തിയായതെന്നും, അതിനാല്‍ ഈ സീസണാണ് നിര്‍മാണത്തിന് ഏറ്റവും യോജ്യമെന്നുമാണ് അദാനി ഗ്രൂപ്പും നിര്‍മാണ കമ്പനി അറിയിക്കുന്നത്. സമരം മൂലം ഇതുവരെ 160 കോടിയിലേറെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് അദാനി ഗ്രൂപ്പിന്റെ കണക്ക്.

അതേസമയം വിഴിഞ്ഞം സമരം രാജ്യവിരുദ്ധമെന്ന് മന്ത്രി അബ്ദുറഹിമാന്‍. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കുകയെന്നത് രാജ്യത്തെ ബാധിക്കുന്ന പ്രശ്‌നമാണ്. ഒരു സര്‍ക്കാരിനും അത്തരമൊരു കാര്യം ആവശ്യപ്പെടാനാകില്ല. രാജ്യ താത്പര്യത്തെ എതിര്‍ക്കുന്ന സമരം പാടില്ല. വിഴിഞ്ഞം തുറമുഖത്തിന് അനന്ത സാധ്യതകളാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെച്ചുകൊണ്ടുള്ള പഠനം എന്ന ആവശ്യത്തെയാണ് സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 2015ല്‍ കാരാറില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് തന്നെ എല്ലാ പഠനങ്ങളും നടത്തിയിരുന്നു. ഇപ്പോഴത്തെ സമരസമിതില്‍ ഉള്ളവരുടെ തന്നെ അറിവോടെയാണ് കരാറില്‍ ഏര്‍പെട്ടതെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനായി ഇതിനോടകം കോടിക്കണക്കിന് രൂപ മുടക്കിക്കഴിഞ്ഞു. ഇതിന് ആര് സമാധാനം പറയും? സമരക്കാര്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. കോടതിയില്‍ നിന്ന് അന്തിമ വിധി വന്നാല്‍ അതിനനുസരിച്ച് നടപടിയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ചുള്ള പഠനം എന്ന ആവശ്യം മാത്രമാണ് സര്‍ക്കാര്‍ എതിര്‍ക്കുന്നത്.

പഠനം എന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു ഉത്തരവിറക്കി. മത്സ്യത്തൊഴിലാളികള്‍ക്ക് 25 രൂപ മണ്ണെണ്ണ സബ്സിഡി ഇപ്പോള്‍ തന്നെ നല്‍കുന്നുണ്ട്. മണ്ണെണ്ണ എഞ്ചിന് പകരം മറ്റ് എഞ്ചിനുകളിലേക്ക് മാറുകയാണ് നല്ലത്. പെട്രോള്‍ എഞ്ചിന്‍ ആക്കുന്നതിന് സബ്‌സിഡി നല്‍കാം എന്ന് ഏറ്റിട്ടുണ്ട്.മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം മുട്ടത്തറയില്‍ മാത്രം 300 വീടുകള്‍ ഇതിന്റെ ഭാഗമായി നിര്‍മ്മിക്കും. ആകെ 500 വീടുകള്‍ പണിയും. വിഴിഞ്ഞത്തെ 180 കുടുംബങ്ങള്‍ സര്‍ക്കാര്‍ സഹായം സ്വീകരിച്ച് വാടക വീടുകളിലേക്ക് മാറിയെന്നും മന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂര്‍ ജില്ലയിലെ ദയനീയ പരാജയത്തിന് കാരണം പികെ ശ്യാമള; എംവി ഗോവിന്ദനെതിരെ പാർട്ടിയിൽ പടയൊരുക്കം; വിമര്‍ശനം ചെവിക്കൊള്ളാതെ ഗോവിന്ദന്‍  (11 minutes ago)

സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരിക  (2 hours ago)

സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി  (2 hours ago)

പിറന്നാളാഘോഷത്തിന് മണിക്കൂറുകൾ മാത്രം; സൃഹൃത്തിനൊപ്പം ബി എം ഡബ്‌ള്യൂ കാറിൽ ചീറി പാഞ്ഞ് 24കാരി; പിന്നാലെ സംഭവിച്ചത് വൻ അപകടം; 2 പേർക്ക് ദാരുണാന്ത്യം  (2 hours ago)

ടിപ്പർ ഓവർ സ്പീഡിലായിരുന്നു; എന്റെ കുട്ടിയേയും മറ്റൊരു കുട്ടിയേയും കൊണ്ട് ഞാൻ രക്ഷപ്പെട്ടു;കൊട്ടാരക്കര അപകടത്തെ കുറിച്ച് ദൃക്‌സാക്ഷി പറയുന്നത്  (2 hours ago)

അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിഞ്ഞു; അപകടത്തിൽ 3 പേർക്ക് ദാരുണാന്ത്യം  (3 hours ago)

Rahul Mamkootathil വെള്ളം കുപ്പിയിലാക്കുന്ന ചിത്രം  (3 hours ago)

Ambergris പ്രതിക്കായി അന്വേഷണം ആരംഭിച്ചു.  (3 hours ago)

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (6 hours ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (8 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (9 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (9 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (10 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (10 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (10 hours ago)

Malayali Vartha Recommends