Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

ഷാരോണിനൊപ്പം താമസിച്ച തൃപ്പരപ്പിലെയും, കന്യാകുമാരിയിലെയും ഹോട്ടലിൽ ഗ്രീഷ്മയുമായി തെളിവെടുപ്പ്...

06 NOVEMBER 2022 10:20 AM IST
മലയാളി വാര്‍ത്ത

പാറശാല ഷാരോൺ വധക്കേസിലെ മുഖ്യ പ്രതി ഗ്രീഷ്മയെ ഇന്ന് പളുകലിലെ വീട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. ഷാരോണിനൊപ്പം താമസിച്ച ഹോട്ടലിലും, വസ്ത്രങ്ങൾ ഉപേക്ഷിച്ച സ്ഥലങ്ങളിലും ഗ്രീഷ്മയെ ഇന്ന് കൊണ്ടുപോകും. കഴിഞ്ഞ ദിവസം ഗ്രീഷ്മയെ ഇന്നലെ തെളിവെടുപ്പിന് എത്തിക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. പക്ഷെ തെളിവെടുപ്പിന് മുമ്പ് ഗ്രീഷ്മയുടെ സീൽ ചെയ്തിരുന്ന വീട്ടിൽ അജ്ഞാതനതായ വ്യക്തി കയറിയിരുന്നു. ഇത് മോഷണ ശ്രമത്തിന്റെ ഭാഗമല്ലെന്ന് പരിശോധനയിൽ വ്യക്തമായി. വീട്ടിൽ നിന്ന് ലാപ്ടോപ്പോ, പണമോ, വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന റബ്ബർ ഷീറ്റുകളോ നഷ്ട്ടപെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ ഒരു അട്ടിമറി ശ്രമം നടക്കുന്നതായി സംശയമുണ്ട്.

ഡിവൈസ്‌പി ജോൺസൺ കഴിഞ്ഞ ദിവസം പറഞ്ഞത് പ്രധാന തെളിവുകളൊന്നും എ വീട്ടിൽ അവശേഷിക്കുന്നില്ല. ഒരു മഹസർ എന്ന രീതിയിൽ മാത്രമാണുള്ളത്. ഒരു പ്രധാനപ്പെട്ട ക്രൈം നടന്ന സ്ഥലം സീൽ ചെയ്തുവെന്നേ ഉള്ളുവെന്ന് പറയുമ്പോഴും, ആര് അകത്ത് കയറി? എന്തിന് അകത്ത് കയറി ? ആർക്ക് വേണ്ടി? എന്നിങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങൾ മുന്നിൽ നിൽക്കുന്നുണ്ട്.

ഇന്ന് രാവിലെ തന്നെ ശ്രീനിലയത്ത് എത്തിച്ച് ഗ്രീഷ്മയുമായി തെളിവെടുപ്പ് നടത്തും. വിശദമായ അന്വേഷണം തന്നെ നടത്തേണ്ടതുണ്ട് എന്നാണ് അന്വേഷണ സംഘം പറയുന്നത്. അതിനോടൊപ്പം ഷാരോണും ഗ്രീഷ്മയും ഒരുമിച്ച് താമസിച്ച തൃപ്പരപ്പ്, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിലും അന്വേഷണ സംഘം ഗ്രീഷ്മയുമായി തെളിവെടുപ്പ് നടത്തും.

കളനാശിനി കലര്‍ത്തി നല്‍കിയ കഷായത്തിന്‍റെ കുപ്പി കണ്ടെത്താനാണ് ശ്രീനിലയത്ത് ഗ്രീഷ്മയെ എത്തിക്കുന്നത്. നേരത്തെ കളനാശിനിയുടെ കുപ്പി കുളക്കരയില്‍ നിന്നു കണ്ടെത്തിയിരുന്നു. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില്‍ ഉള്‍പ്പെട്ട രാമവർമൻചിറ പുപ്പള്ളികോണത്താണ് ശ്രീ നിലയം എന്ന കുറ്റകൃത്യം നടന്ന ഗ്രീഷ്മയുടെ വീട്. ഷാരോണിന്റെ മരണത്തിൽ ഗ്രീഷ്മയുടെ പങ്ക് തെളി‍ഞ്ഞതിനു പിന്നാലെ രാത്രി വീടിനു നേർക്ക് കല്ലേറുണ്ടായിയിരുന്നു. ഞായർ രാത്രി രണ്ടു മണിയോടെ ആണ് അക്രമം നടന്നത്. കല്ലേറിൽ മുൻവശത്തെ ഏതാനും ജനൽ ചില്ലുകൾ തകർന്നു. ഗ്രീഷ്മയെയും മാതാപിതാക്കളേയും ചോദ്യം ചെയ്യലിനു വിളിച്ചതിനാൽ അന്ന് വീട്ടിൽ ആളുണ്ടായിരുന്നില്ല.

 

ബൈക്കിൽ എത്തിയ രണ്ടു പേരാണ് കല്ലെറിഞ്ഞത്. ശബ്ദം കേട്ട് സമീപവാസികൾ ഉണർന്ന് നോക്കുമ്പോൾ രണ്ട് പേർ കടന്നു പോകുന്നതായി കണ്ടിരുന്നു. കേസിലെ രണ്ടും മൂന്നും പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരുമായി തെളിവെടുപ്പു നടത്തിയ ശേഷം പൊലീസ് സീൽ ചെയ്ത വീടിന്റെ പൂട്ടാണ് പൊളിച്ചത്. ഗ്രീഷ്മയുമായി തെളിവെടുപ്പു നടത്താനിരിക്കെ,പൂട്ട് പൊളിച്ച് വീടിനുള്ളിൽ അജ്ഞാതനായ വ്യക്തി കയറിയത് നിർണായകമായ തെളിവുകൾ നശിപ്പിക്കാനാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (6 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (6 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (6 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (7 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (7 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (9 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (9 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (11 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (11 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (11 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (11 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (12 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (12 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (12 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (12 hours ago)

Malayali Vartha Recommends