Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..


കേരളത്തിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 45 കിലോ തിമിംഗല ഛര്‍ദ്ദി (ആംബര്‍ഗ്രിസ്), വനംവകുപ്പും പൊലീസും ചേര്‍ന്ന് പിടികൂടി...അതും ആഭ്യന്തര മന്ത്രിയുടെ നാട്ടിൽ..പ്രതിക്കായി തിരച്ചിൽ..


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..

'ഏറ്റവും ഹീനമായും നികൃഷ്ടമായും ഒരു സഹജീവിയോട് പെരുമാറുന്നത് ഒരാളെ അടിക്കുമ്പോഴോ ഇടിക്കുമ്പോഴോ അല്ല മറിച്ച് ചവിട്ടുമ്പോഴാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരുവനിലുള്ള അധീശ ബോധത്തിൻ്റെ നേരിട്ടുള്ള പ്രകടനമാണത്. പണമില്ലാത്ത, പ്രിവിലേജില്ലാത്ത ഏതൊരാളും തൻ്റെ കാൽക്കീഴിൽ ഞെരിഞ്ഞമരപ്പെടണമെന്ന ധാർഷ്ട്യമാണത്...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

06 NOVEMBER 2022 12:06 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരികിൽ നിന്ന് പിടികൂടി, പ്രതിയെ കണ്ടവർ ഞെട്ടി

പിറന്നാളാഘോഷത്തിന് മണിക്കൂറുകൾ മാത്രം; സൃഹൃത്തിനൊപ്പം ബി എം ഡബ്‌ള്യൂ കാറിൽ ചീറി പാഞ്ഞ് 24കാരി; പിന്നാലെ സംഭവിച്ചത് വൻ അപകടം; 2 പേർക്ക് ദാരുണാന്ത്യം

ടിപ്പർ ഓവർ സ്പീഡിലായിരുന്നു; എന്റെ കുട്ടിയേയും മറ്റൊരു കുട്ടിയേയും കൊണ്ട് ഞാൻ രക്ഷപ്പെട്ടു;കൊട്ടാരക്കര അപകടത്തെ കുറിച്ച് ദൃക്‌സാക്ഷി പറയുന്നത്

അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിഞ്ഞു; അപകടത്തിൽ 3 പേർക്ക് ദാരുണാന്ത്യം

'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വന്ന വാർത്ത മനുഷ്യമനഃസാക്ഷിയെ മുറിവേല്പിപ്പിക്കുകയാണ് ചെയ്തത്. ബാലനെ കാലുകൊണ്ട് ചവുട്ടുന്ന കാഴ്ച്ച ഏറെ വേദനയോടെയാണ് ഏവരും കണ്ടത്. ഇതിനെതിരെ നിരവധിപേരാണ് പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തിയത്. ഇപ്പോഴിതാ 'ഏറ്റവും ഹീനമായും നികൃഷ്ടമായും ഒരു സഹജീവിയോട് പെരുമാറുന്നത് ഒരാളെ അടിക്കുമ്പോഴോ ഇടിക്കുമ്പോഴോ അല്ല മറിച്ച് ചവിട്ടുമ്പോഴാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്' എന്ന് കുറിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഏറ്റവും ഹീനമായും നികൃഷ്ടമായും ഒരു സഹജീവിയോട് പെരുമാറുന്നത് ഒരാളെ അടിക്കുമ്പോഴോ ഇടിക്കുമ്പോഴോ അല്ല മറിച്ച് ചവിട്ടുമ്പോഴാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരുവനിലുള്ള അധീശ ബോധത്തിൻ്റെ നേരിട്ടുള്ള പ്രകടനമാണത്. പണമില്ലാത്ത, പ്രിവിലേജില്ലാത്ത ഏതൊരാളും തൻ്റെ കാൽക്കീഴിൽ ഞെരിഞ്ഞമരപ്പെടണമെന്ന ധാർഷ്ട്യമാണത്. ഒരിക്കൽ ഇത്തരമൊരു അധീശബോധം കൊണ്ട് ഒരു മനുഷ്യൻ പാമ്പിൻ ത്തോലിട്ട ബൂട്ടിനടിയിൽ ഞെരിഞ്ഞമർന്നതിന് നമ്മൾ സാക്ഷ്യം വഹിച്ചിരുന്നു. നിസാം എന്ന വ്യവസായി ക്രിമിനൽ ചന്ദ്രബോസ് എന്ന പാവം സെക്യൂരിറ്റി ജീവനക്കാരനെ കാൽക്കീഴിൽ ഇട്ട് ചവിട്ടിയരച്ചു കൊന്നു. അന്നും അവൻ്റെ പണവും പ്രിവിലേജും കണ്ട നിയമപാലനം അവനു മുന്നിൽ ഓച്ഛാനിച്ചു നിന്നതാണ്. പക്ഷേ സോഷ്യൽ മീഡിയയിൽ കത്തിജ്വലിച്ച പ്രതികരണമൊന്നുക്കൊണ്ട് മാത്രം അവൻ അകത്തായി; പുറത്തിറങ്ങാൻ കഴിയാത്ത വണ്ണം പൂട്ടി.

ഇന്ന് രാവിലെ ഹൃദയം പൊട്ടുന്ന വേദനയോടെ, അതിനൊപ്പം നുരഞ്ഞുപ്പൊന്തുന്ന രോഷത്തോടെയാണ് ഒരു ആറ് വയസ്സുകാരനെ ഒരു രാക്ഷസൻ ചവിട്ടിയെറിയുന്ന വീഡിയോ കണ്ടത്. അവൻ്റെ കാറിൽ ഒന്ന് ചാരി നിന്നുപോയതിന് ആ കുരുന്നിന് നല്കേണ്ടി വന്ന വളരെ വലുതാണ്. ഒരു ജീവിതകാലം മുഴുവൻ പേറേണ്ടി വരുന്ന ട്രോമയ്ക്ക് അടിപ്പെട്ടു പോയേക്കാം ആ കുഞ്ഞ് മനസ്സ്. ചോദിക്കാനും പറയാനും ആരുമില്ലെന്ന ധൈര്യത്തിലാണ് ആ നാടോടി ബാലനോട് ഈ നെറികെട്ട ജന്മം ഈ കടുംകൈ ചെയ്തത്. ഒരു പിഞ്ചു കുഞ്ഞിന് നേരെ എങ്ങനെ തോന്നി അവന് കാലുയർത്താൻ? അവൻ വളർന്നു വന്ന സംസ്കാരം അവൻ കാണിച്ചു. ശരിക്കും ഇവനെ പെറ്റ വയർ ഇപ്പോൾ ലജ്ജിക്കുന്നുണ്ടാവും. ഇവനെ വളർത്തിയ അച്ഛൻ തല താണു നടക്കുന്നുണ്ടാവും. കാരണം അവർ വളർത്തി വലുതാക്കിയത് ഒരു പടു ജന്മത്തെയാണ്.

ഒരു ലക്ഷത്തി ഒന്നാമത്തെ ഒറ്റപ്പെട്ട സംഭവമായി, അഥവാ വീഴ്ചയായി മാറുന്നുണ്ട് ഈ സംഭവത്തിലെയും പോലീസ് അനാസ്ഥ. ഇത്രയും വലിയ ഒരു ക്രൈം നടത്തിയ ക്രിമിനലിനെ വെറുതെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ആഭ്യന്തരവകുപ്പിന് കൊടുക്കണം ഒരവാർഡ്. വീഡിയോ വൈറലായതുകൊണ്ടും ജന രോഷം വ്യാപകമായത് കൊണ്ടും മാത്രം ഇപ്പോൾ ഇവനെതിരെ കേസെടുത്തു. CCTV ഫൂട്ടേജ് ഇല്ലായിരുന്നുവെങ്കിൽ, ആ കുഞ്ഞ് മരണപ്പെട്ടുവെങ്കിൽ പോലും നടപടിയുണ്ടാകില്ലായിരുന്നു ഇവിടെ. ഇതിനെതിരെ പൊതുജനം ഒറ്റക്കെട്ടായി നില്ക്കണം. അടിമകൾ രാജാവിന് ജയ് വിളിക്കട്ടെ. അടിമകളല്ലാത്ത മനുഷ്യർ ഇവിടെ ബാക്കിയുണ്ടല്ലോ. ആ നാടോടി കുഞ്ഞിനെ നമ്മുടെ കുഞ്ഞായി നമ്മൾ കാണണം. ഒരു പക്ഷേ കേസിൻ്റെ പിറകെ പോകാൻ അവർക്ക് കഴിഞ്ഞെന്നു വരില്ല. കാരണം അവർ പ്രിവിലേജിൻ്റെ ആടയലങ്കാരങ്ങളില്ലാത്ത പാവം നാടോടികളാണ്. നമ്മളിൽ ഒരിറ്റു നന്മ ബാക്കിയുണ്ടെങ്കിൽ മുഹമ്മദ് ഷെഹ് ഷാദ് എന്ന വേട്ടനായ നിയമത്തിനു മുന്നിൽ നിന്നും രക്ഷപ്പെടരുത്. ഇവിടുത്തെ ബാലാവകാശ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും ഉറക്കത്തിലല്ലെങ്കിൽ ഈ കുഞ്ഞിനൊപ്പം നില്ക്കണം. ഒപ്പം ഈ കേസിൽ വിട്ടുവീഴ്ച വരുത്തിയ പോലീസുകാർക്കെതിരെ നടപടിയുണ്ടാകണം.

കാക്കയ്ക്കും പൂച്ചയ്ക്കും വരെ കരുതലൊരുക്കിയ മുഖ്യാ, നിങ്ങളുടെ കരുതലിന് അല്പമെങ്കിലും മൂല്യമുണ്ടെങ്കിൽ ഈ കുഞ്ഞിനും കുടുംബത്തിനും കരുതൽ നല്കൂ. ബംഗ്ലാദേശിൽ നിന്നും വരുന്ന കൊടും ക്രിമിനലുകളെ അതിഥിത്തൊഴിലാളികളായി ഊട്ടി ഓമനിക്കുന്ന താങ്കൾ രാജസ്ഥാനിൽ നിന്നും വന്ന ഈ കുടുംബത്തിൻ്റെ നല്ല ആതിഥേയനാകൂ. അവർ വന്നത് രാജസ്ഥാനിൽ നിന്നായത് കൊണ്ടും കുഞ്ഞിൻ്റെ പേർ ഗണേഷ് എന്നായത് കൊണ്ടും കരുതലും ആതിഥേയത്വവും AKG സെൻററിലെ അലമാരയിൽ പൂഴ്ത്തി വയ്ക്കരുതെന്നപേക്ഷ.

NB: സുക്കർ നേരത്തെ റിമൂവ് ചെയ്ത പോസ്റ്റ് വയലൻസ് ചിത്രമില്ലാതെ പോസ്റ്റുന്നു.
#JusticeforGanesh

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂര്‍ ജില്ലയിലെ ദയനീയ പരാജയത്തിന് കാരണം പികെ ശ്യാമള; എംവി ഗോവിന്ദനെതിരെ പാർട്ടിയിൽ പടയൊരുക്കം; വിമര്‍ശനം ചെവിക്കൊള്ളാതെ ഗോവിന്ദന്‍  (14 minutes ago)

സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരിക  (2 hours ago)

സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി  (2 hours ago)

പിറന്നാളാഘോഷത്തിന് മണിക്കൂറുകൾ മാത്രം; സൃഹൃത്തിനൊപ്പം ബി എം ഡബ്‌ള്യൂ കാറിൽ ചീറി പാഞ്ഞ് 24കാരി; പിന്നാലെ സംഭവിച്ചത് വൻ അപകടം; 2 പേർക്ക് ദാരുണാന്ത്യം  (2 hours ago)

ടിപ്പർ ഓവർ സ്പീഡിലായിരുന്നു; എന്റെ കുട്ടിയേയും മറ്റൊരു കുട്ടിയേയും കൊണ്ട് ഞാൻ രക്ഷപ്പെട്ടു;കൊട്ടാരക്കര അപകടത്തെ കുറിച്ച് ദൃക്‌സാക്ഷി പറയുന്നത്  (2 hours ago)

അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിഞ്ഞു; അപകടത്തിൽ 3 പേർക്ക് ദാരുണാന്ത്യം  (3 hours ago)

Rahul Mamkootathil വെള്ളം കുപ്പിയിലാക്കുന്ന ചിത്രം  (3 hours ago)

Ambergris പ്രതിക്കായി അന്വേഷണം ആരംഭിച്ചു.  (3 hours ago)

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (6 hours ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (8 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (9 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (9 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (10 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (10 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (10 hours ago)

Malayali Vartha Recommends