മേയറുടെ മൗനം അഴിമതിയ്ക്ക് തെളിവ്; മുമ്പും കത്ത് കൊടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് മുൻ മേയറുടെ പ്രതികരണം, ബിജെപി ഗവർണറുടെ ഇടപെടൽ തേടുകയാണെന്ന് ബിജെപി നേതാവ് വി വി രാജേഷ്

മേയറുടെ മൗനം അഴിമതിയ്ക്ക് തെളിവെന്ന് വ്യക്തമാക്കി ബിജെപി നേതാവ് വി വി രാജേഷ് രംഗത്ത് എത്തിയിരിക്കുകയാണ്. മുമ്പും കത്ത് കൊടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് മുൻ മേയറുടെ പ്രതികരണം എന്നും വിവി രാജേഷ് ആരോപിക്കുകയുണ്ടായി. മേയർ ഒളിച്ച് നടക്കുകയാണ്. സ്വജന പക്ഷപാദം വ്യക്തമായിക്കഴിഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ കുത്തഴിഞ്ഞ നിലയിലാണെന്നും രാജേഷ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
അതോടൊപ്പം തന്നെ കത്ത് മേയർ ഒപ്പിട്ടതു തന്നെയാണ്. കോഴപ്പണം വാങ്ങി കോർപ്പറേഷനിൽ എന്തും നടത്തുകയാണ്. മേയറെ പാവയാക്കി സിപിഎം പ്ലേയിംഗ് ക്യാപ്റ്റൻ കളിക്കുകയാണെന്നും പാർട്ടി സെക്രട്ടറിയും ഡി വൈ എഫ് ഐ നേതൃത്വവും പ്രതികരിക്കണമെന്നും രാജേഷ് ആവശ്യപ്പെടുകയുണ്ടായി. ആമസോൺ കാടുകളിൽ തീപിടിച്ചാൽ തേഞ്ഞിപ്പാലം സ്റ്റേഷനിലേക്ക് മാർച്ച് നടത്തുന്ന ഡി വൈ എഫ് ഐ എവിടെയെന്നും വിവി രാജേഷ് പ്രതികരിക്കുകയും ചെയ്തു.
കൂടാതെ 10,000 - 30,000 രൂപ ശമ്പളം വാങ്ങി 2000 പാർട്ടി പ്രവർത്തകർക്ക് ജോലി നൽകിയിട്ടുണ്ട്. മാത്രമല്ല ബിജെപി ഗവർണറുടെ ഇടപെടൽ തേടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 35 ബിജെപി കൗൺസിലർമാർ നാളെ ഗവർണറെ കാണുന്നതാണ്. ഭരണ സമിതി പിരിച്ചു വിടണമെന്നും രാജേഷ് ആവശ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha























