മേയറുടെ കത്ത് വിവാദത്തിൽ അടിയന്തിര യോഗം വിളിച്ചിച്ച് സി.പി.എം, പാർട്ടി തല നടപടി ഉണ്ടാകും, കത്ത് ചോർന്നതിന് പിന്നിൽ പാർട്ടി ജില്ലാ നേതാക്കൾക്കിടയിലെ വിഭാഗീയതയും പാർലമെൻററി പാർട്ടിയിലെ അധികാരത്തർക്കവും കാരണമായെന്നാണ് സൂചന, വിഭാഗീയതയെന്ന് കണ്ടെത്തിയാൽ അച്ചടക്ക നടപടിക്ക് സാധ്യത...!

മേയർ ആര്യ രാജേന്ദ്രന്റെ നിയമനക്കത്തില്‍ കുരുങ്ങിയിരിക്കുയാണ് സി.പി.എം. മേയറുടെ രാജിക്കായി പ്രതിപക്ഷവും ബി.ജെ.പിയും മുറവിളി കൂട്ടുന്നതിനിടെ ഇതിൽ നിന്ന് എങ്ങനെ തലയൂരാമെന്നാണ് ചർച്ച നടക്കുന്നത്. ഇഷ്ടക്കാരെ നിയമിക്കുന്നതിന്റെ തെളിവായി കോര്‍പറേഷന്‍ വിവാദം മാറിയിരിക്കുന്ന ഈ സാഹചര്യത്തിൽ കത്ത് വിവാദത്തിൽ അടിയന്തിര യോഗം വിളിച്ചിച്ചിരിക്കുകയാണ് സിപിഎം.
ജില്ലാ സെക്രട്ടറിയറ്റും ജില്ലാ കമ്മിറ്റിയും നാളെ നടക്കും. കത്ത് വിവാദത്തിൽ നടപടിക്കും സാധ്യത നിലനിൽക്കുന്നുണ്ട്. മേയർ ആര്യാ രാജേന്ദ്രൻ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് നൽകിയ കത്ത് ചോർന്നതിന് പിന്നിൽ പാർട്ടി ജില്ലാ നേതാക്കൾക്കിടയിലെ വിഭാഗീയതയും പാർലമെൻററി പാർട്ടിയിലെ അധികാരത്തർക്കവും കാരണമായെന്നാണ് സൂചന.
സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ സംഭവത്തിൽ പാർട്ടി തല നടപടി ഉണ്ടാകുമെന്നാണ് സൂചന. യോഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പങ്കെടുക്കും. കത്തു ചോർന്നതിന് പിന്നിൽ വിഭാഗീയതയെന്ന് കണ്ടെത്തിയാൽ അച്ചടക്ക നടപടിക്കും സാധ്യതയുണ്ട്
അതേസമയം, താത്കാലിക തസ്തികകളിലേക്ക് പാര്‍ട്ടിക്കാരെ ശുപാര്‍ശചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ സെക്രട്ടറിക്ക് കത്തയച്ചെന്നത് സംബന്ധിച്ച ആരോപണത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ സിപിഎമ്മിന് വിശദീകരണം നല്‍കി . 'പ്രചരിക്കുന്ന കത്ത് ഞാന്‍ തയ്യാറാക്കിയതല്ല. നിയമനടപടി സ്വീകരിക്കും' എന്നാണ് ആര്യാ രാജേന്ദ്രന്‍ വിശദീകരിക്കുന്നത്. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് ആര്യ വിശദീകരണം നല്‍കിയത്.
കത്ത് വിവാദവുമായി ബന്ധപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രന്‍ ഇന്ന് പൊലീസിന് പരാതി നല്‍കും. സിപിഐഎം ജില്ലാ സെക്രട്ടറിക്ക് തന്റെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ നിന്നും കത്ത് നല്‍കിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മേയര്‍. സീല്‍ പതിപ്പിക്കാത്ത ലെറ്റര്‍ ഹെഡില്‍ വ്യാജ ഒപ്പിട്ട് കത്തയച്ചെന്നാണ് മേയറുടെ പരാതി. മേയര്‍ നേരിട്ടെത്തിയാകും പരാതി നല്‍കുക. തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന കത്തില്‍ സീലിന്റെ കാര്യത്തിലും നമ്പരിന്റെ കാര്യത്തിലും ഒപ്പിന്റെ കാര്യത്തിലും അവ്യക്തതയുണ്ടെന്നാണ് മേയര്‍ പറയുന്നത്.
താത്കാലിക തസ്തികകളിലേക്ക് പാർട്ടി പ്രവർത്തകരെ ശുപാര്‍ശ ചെയ്യാനാവശ്യപ്പെട്ട് ആനവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന്‍ എഴുതിയത് എന്ന നിലയിലാണ് കത്ത് പ്രചരിപ്പിക്കപ്പെട്ടത്. കോര്‍പ്പറേഷനിലെ ആരോഗ്യവിഭാഗത്തില്‍ 295 ദിവസവേതന തസ്തികകളിലേക്കുള്ള മുന്‍ഗണനാപ്പട്ടിക ആവശ്യപ്പെട്ടായിരുന്നു വിവാദ കത്ത്.
നവംബര്‍ ഒന്ന് തീയതിവെച്ച്, മേയറുടെ ഔദ്യോഗിക ലെറ്റര്‍ഹെഡ്ഡില്‍ ഒപ്പോടുകൂടിയായിരുന്നു കത്തെഴുതിയിരുന്നത്. പാര്‍ട്ടി സഹയാത്രികരുടെ വാട്സാപ്പ് ഗ്രൂപ്പുകള്‍വഴി പ്രചരിച്ച കത്ത് പുറത്തായതോടെ കനത്തപ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മേയറുടെ വിശദീകരണം. അതേസമയം, മേയർ ഇത് സംബന്ധിച്ച് ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
https://www.facebook.com/Malayalivartha























