കിട്ടിയ അവസരം വിടില്ല... നിയമന കത്ത് വിവാദത്തില്‍ മേയറുടെ മൊഴിയെടുത്ത ശേഷം കേസെടുക്കാന്‍ ശുപാര്‍ശ നല്‍കിയേക്കും; ബിജെപി കൗണ്‍സിലര്‍മാരുടെ പരാതിയില്‍ ഗവര്‍ണര്‍ ഇടപെട്ടേയ്ക്കും; തിരുവനന്തപുരം നഗരസഭയിലെ എസ്.സി എസ്.ടി ഫണ്ട് തിരിമറി ഉന്നമിടുന്നു

കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പുകയുകയാണ്. ഇന്നലത്തെ കോര്‍പറേഷന്‍ വളപ്പിലെ സംഘര്‍ഷം ഇന്നും തുടരാനാണ് സാധ്യത. ബിജെപിയും കോണ്‍ഗ്രസും മത്സരിച്ച് രംഗത്തെത്തിയതോടെ പ്രതിഷേധം കടുക്കും.
അതേസമയം തിരുവനന്തപുരം കോര്‍പറേഷന്‍ മേയറുടെ പേരില്‍ പുറത്തുവന്ന കത്ത് സംബന്ധിച്ച പരാതിയില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. ഡിആര്‍ അനില്‍, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, മേയറുടെ ഓഫീസിലെ സ്റ്റാഫ് എന്നിവരുടെയും മൊഴിയെടുക്കും. കേസ് രജിസ്റ്റര്‍ ചെയ്യാതെ പ്രാഥമിക അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. മേയറുടെ മൊഴിയെടുത്ത ശേഷം കേസെടുക്കാന്‍ ശുപാര്‍ശ നല്‍കിയേക്കും.
എന്നാല്‍ കത്തിന്റെ ഒറിജിനല്‍ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കത്തിന്റെ ഉറവിടം അന്വേഷിക്കണമെങ്കില്‍ കേസെടുത്ത് അന്വേഷിക്കേണ്ടി വരും. അതിനാല്‍ ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത് അന്വേഷിക്കണമെന്ന ശുപാര്‍ശ ക്രൈംബ്രാഞ്ച് സമര്‍പ്പിക്കാനാണ് സാധ്യത.
ഇതിനിടെ തിരുവനന്തപുരം നഗരസഭയിലെ എസ് സി എസ് ടി ഫണ്ട് തിരിമറിയില്‍ ഗവര്‍ണ്ണര്‍ ഇടപെട്ടേക്കും. വിവരങ്ങള്‍ ബിജെ പി കൗണ്‍സിലര്‍മാര്‍ കഴിഞ്ഞ ദിവസം ഗവര്‍ണ്ണര്‍ക്ക് കൈ മാറിയിരുന്നു
അതേസമയം കൗണ്‍സിലര്‍മാരെ മര്‍ദ്ദിക്കുന്നത് ശരിയായ നടപടിയല്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. ജനങ്ങളെ കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് ദ്രോഹിക്കുകയാണ്. സമരം അവരുടെ സ്വാതന്ത്യമാണ്. കത്തിലെ അന്വേഷണം ശരിയായ രീതിയില്‍ നടക്കുമെന്ന് ഉറപ്പുണ്ടെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.
എല്ലാ കാര്യങ്ങളും അന്വേഷിക്കട്ടെ. രാജി ആവശ്യം വെറും തമാശ മാത്രമാണ്. പ്രതിപക്ഷം രാജി ആവശ്യപ്പെടുമ്പോള്‍ വഴങ്ങാനാവില്ല. ശരി തെറ്റുകള്‍ നോക്കുന്നില്ല. പകരം പ്രതിപക്ഷം രാജി എന്ന വാക്ക് വെറുതേ പറഞ്ഞു കൊണ്ടേയിരിക്കുകയാണെന്നും മേയര്‍ വ്യക്തമാക്കി.
അതേസമയം കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് ഉടന്‍ കേസെടുക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മേയറടക്കമുള്ളവരുടെ മൊഴിയെടുത്ത ശേഷം തുടര്‍നടപടികള്‍ ആലോചിക്കാന്‍ ഉന്നതതലയോഗം ചേരും. ആര്യാ രാജേന്ദ്രന്റെ പരാതിയില്‍ ഇന്നലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി ജി പി അനില്‍കാന്ത് ഉത്തരവിട്ടത്.
ക്രൈംബ്രാഞ്ച് എസ് പി എസ് മധുസൂദനന്റെ മേല്‍നോട്ടത്തില്‍ ഡി വൈ എസ് പി ജലീല്‍ തോട്ടത്തിലാണ് കേസന്വേഷിക്കുന്നത്. വിവാദ കത്തിനെക്കുറിച്ച് പാര്‍ട്ടിതല അന്വേഷണമുണ്ടാകുമെന്ന് സി പി എം ജില്ലാ സെക്രട്ടറിയും അറിയിച്ചിട്ടുണ്ട്. മേയറുടെ പേരില്‍ ഇങ്ങനെയൊരു കത്ത് പ്രചരിച്ചതില്‍ നഗരസഭാ കക്ഷി സെക്രട്ടറിയുടെ ഭാഗത്ത് നോട്ടപ്പിശകുണ്ടെന്നാണ് സി പി എം വിലയിരുത്തുന്നത്.
അതേസമയം നഗരസഭ നിയമനക്കത്ത് വിവാദത്തില്‍ ന്യായീകരണവുമായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. മേയര്‍ ആര്യാ രാജേന്ദ്രന്‍ എഴുതിയെന്ന് പറയുന്ന കത്ത് വ്യാജമാണോ അല്ലയോ എന്ന് മാദ്ധ്യമങ്ങള്‍ അന്വേഷിച്ചാല്‍ മതിയെന്നും, അത്തരത്തിലൊരു കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്നും ആനാവൂര്‍. എന്നാല്‍ പാര്‍ട്ടി സഖാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സിപിഎം അന്വേഷിക്കും. അത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും ആനാവൂര്‍ മാദ്ധ്യമങ്ങളോട പ്രതികരിച്ചു.
അന്വേഷണം നടത്താതെ നേരത്തെ കയറി അഭിപ്രായം പറയാന്‍ താനില്ല. പൊലീസ് അന്വേഷിച്ച് ആവശ്യമായ തീരുമാനം എടുക്കും. പക്ഷേ ഞങ്ങളുടെ പാര്‍ട്ടിയില്‍ ആരോപണം ഉണ്ടായാല്‍ അത് അന്വേഷിക്കേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ട്. പാര്‍ട്ടി സഖാക്കളുടെ തെറ്റ് തിരുത്തേണ്ട ചുമതല ഞങ്ങളുടേതാണ്.
അഴിമതിക്കെതിരെ നടപടികള്‍ എടുക്കുന്ന മേയറെ അഴിമതിക്കാരിയാക്കാനാണ് മാദ്ധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് ആനാവൂര്‍ ആരോപിച്ചു.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് ഇന്ധനമാകുന്നത് മാദ്ധ്യമങ്ങളാണെന്നും, മാദ്ധ്യമങ്ങള്‍ നഗരസഭയ്‌ക്കെതിരായി ആരോപണങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു. തങ്ങളുടെ കൈ ശുദ്ധമാണെന്നും, അതുകൊണ്ടാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇടതുപക്ഷത്തിനെ വീണ്ടും ജയിപ്പിച്ചതെന്ന് ആനാവൂര്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha























