പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അഞ്ച് മാസം ഗര്‍ഭിണി, പതിനേഴുകാരൻ പ്ലസ് ടു വിദ്യാര്‍ത്ഥി പൊലീസ് കസ്റ്റഡിയില്‍; രണ്ടുപേരും ഒരേ സ്കൂളിലെ വിദ്യാർഥികൾ

പ്ലസ് വണ്ണില്‍ പഠിക്കുന്ന പതിനാറുകാരിയായ വിദ്യാര്‍ത്ഥിനി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മാതാപിതാക്കളുടെ പരാതിയില്‍ പതിനേഴുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ സുഹൃത്താണ് പതിനേഴുകാരന്‍. ഇരുവരും ഒരേ സ്കൂളിലാണ് പഠിക്കുന്നത്.
പെണ്‍കുട്ടിയെ ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ നടത്തിയ പരിശോധനയില്‍ ആണ് പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണ് എന്ന് മനസിലാക്കിയത്. ഇതേ തുടർന്ന് പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കുകയായിരുന്നു. കൗണ്‍സിലിങ്ങിനിടയിൽ ആണ് പെണ്‍കുട്ടി സ്‌കൂളില്‍ പഠിക്കുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയായ പതിനേഴുകാരന്റെ പേര് വെളിപ്പെടുത്തിയത്.
പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് പതിനേഴുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയുടെ കുടുംബം ആറന്മുള പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. 2018 ഏപ്രിലിലാണ് ഇരുവരും തമ്മില്‍ സൗഹൃദത്തിലായത്. 2019-ലെ വേനലവധി കാലത്താണ് പതിനേഴുകാരന്‍ പെണ്‍കുട്ടിയെ ആദ്യം ലൈംഗികമായി പീഡിപ്പിക്കുന്നത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ വെച്ചായിരുന്നു പീഡനം. പിന്നീട് രണ്ട് തവണ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയും പീഡിപ്പിച്ചിരുന്നു.ഇക്കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ മാസങ്ങള്‍ക്കിടയിലും പെണ്‍കുട്ടിയെ വീടിന് സമീപത്തെ കെട്ടിടത്തില്‍ എത്തിച്ച് പീഡിപ്പിച്ചിരിന്നു.
സംഭവത്തിൽ ഇരുവർക്കും പ്രായപൂർത്തിയാകാത്തതിനാൽ ആൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. തുടർന്ന് കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha























