പത്തൊമ്പതുകാരി കോളജ് വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹത; മകൾ കാമുകനെ കണ്ട് വന്നതിന് ശേഷം വയറുവേദന വന്നാണ് മരിച്ചത്; മാതാവ് നിദ്രവിള പൊലീസിൽ പരാതി നൽകി

നിദ്രവിളയ്ക്കു സമീപം വാവര സ്വദേശി പുളിയറ ത്തലവിള ചിന്നപ്പറുടെ മകൾ അഭിത (19 )യുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. അഭിതയുടെ മാതാവ് നിദ്രവിള പൊലീസിൽ പരാതി നൽകി. നിദ്രവിള സ്വദേശിയായ ഒരു യുവാവിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
പരാതിയിൽ പറയുന്നത് ഇങ്ങനെ: തന്റെ മകളും നിദ്രവിള സ്വദേശിയായ ഒരു യുവാവും തമ്മിൽ രണ്ടു വർഷമായി പ്രണയത്തിലായിരുന്നു. മകളെ വിവാഹം കഴിക്കാമെന്ന പറഞ്ഞിരുന്ന യുവാവ് കഴിഞ്ഞ സെപ്റ്റംബറിൽ അതിൽ നിന്ന് പിന്മാറി.യുവാവ് അഭിതയെ ഒറ്റയ്ക്ക് കാണണമെന്ന് പറഞ്ഞതിനെ തുടർന്ന് കഴിഞ്ഞ കഴിഞ്ഞ സെപ്റ്റംബർ 7ന് ഇവർ തമ്മിൽ കണ്ടിരുന്നു. അവിടെ വച്ച് യുവാവ് നൽകിയ ശീതളപാനീയം അഭിത കുടിച്ചെന്നും അതിന്റെ പിറ്റേദിവസം മുതൽ വയറുവേദന അനുഭവപ്പെട്ടു
തുടർന്ന് കഴിഞ്ഞ ഒന്നിന് മകളെ മാർത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രി യിൽ എത്തിച്ച് ചികിത്സ തേടി. അസുഖം ഭേദമാകാത്തതിനെത്തുടർന്ന് തുടർ ചികിത്സയ്ക്കായി തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലായിരുന്ന അഭിത അഞ്ചിന് രാത്രി മരിച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. കളിയിക്കാവിളയ്ക്ക് സമീപത്തുള്ള ഒരു സ്വകാര്യ കോളജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിനിയായിരുന്നു അഭിത.
https://www.facebook.com/Malayalivartha























