കാരണം കാണിക്കൽ നോട്ടീസ് നൽകാനുള്ള സമയ പരിധി കഴിഞ്ഞു; ഞെട്ടിക്കുന്ന മറുപടികൾ ഗവർണർക്ക് കൊടുത്ത് വിസിമാർ; ഈ കേസിൽ ഇനി എന്ത് ? ആകാംഷയോടെ രാഷ്ട്രീയ കേരളം

കാരണം കാണിക്കൽ നോട്ടീസ് നൽകാനുള്ള സമയ പരിധി കഴിഞ്ഞു . ഇനി എന്ത്? ഗവർണർ അവരെ പിരിച്ച് വിടും ? ഇപ്പോൾ ശക്തമാകുന്ന ചോദ്യങ്ങൾ ഇതാണ് ? വിസിമാരുടെ കാര്യത്തിൽ അവരുടെ വിശദീകരണം കേട്ട ശേഷം നടപടിയെടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത് .എന്നാൽ ഈ വിഷയത്തിൽ ഇപ്പോൾ കിട്ടുന്ന സൂചന ഗവർണർ വിസിമാരെ പുറത്താക്കാനുള്ള സാധ്യത കൂടുതലാണ് എന്നാണ്.
വൈസ് ചാൻസലർ നിയമനങ്ങൾക്ക് യു.ജി.സി നിബന്ധനകളാണ് മാനദണ്ഡമാക്കേണ്ടതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതാണല്ലോ. ഈയൊരു സാഹചര്യത്തിൽ കേരളത്തിലെ പത്തു വി.സിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് ഗവർണർ നൽകിയിരിക്കുകയാണ്. അതു കൊണ്ട് തന്നെ അവരെ പിരിച്ചു വിടാനുള്ള നടപടികളിലേക്ക് കടക്കുമെന്ന് സൂചനയാണ് കിട്ടുന്നത്.
വിസിമാർക്ക് മറുപടി നൽകാൻ കൊടുത്ത സമയ പരിധി ഇന്നലെ അവസാനിച്ചു . വി.സിമാർ മറുപടി നൽകുകയും ചെയ്തു എന്നതാണ് ശ്രദ്ധേയമായ കാര്യം . പത്ത് വൈസ്ചാൻസലർമാരുടെയും ഹിയറിംഗ് നടത്താനുള്ള നീക്കം നടത്തുന്നുണ്ട്. അതിനുശേഷം കാര്യകാരണങ്ങൾ നിരത്തി നിയമനം അസാധുവാക്കി വിജ്ഞാപനം ഇറക്കുവാനാണ് ഇപ്പോഴത്തെ നീക്കം നടത്തുന്നത്.
ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത് വി.സിമാർ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ് ഇപ്പോൾ ഉള്ളത് . ചാൻസലറായ ഗവർണർ അന്തിമതീരുമാനം എടുക്കുന്നതു വരെ വി.സിമാർക്ക് തുടരാമെന്നാണ് ഹൈക്കോടതി ഉത്തരവ് ഇട്ടിരിക്കുന്നത് .സ്പീക്കർ ഗവർണറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
പത്ത് വി.സിമാർക്കും അഭിഭാഷകരുമായി ഹിയറിംഗിന് രാജ്ഭവനിലെത്താനുള്ള അവസരമുണ്ട്. ഒരു ദിവസം രണ്ടു വി.സിമാർക്ക് വീതം സമയം അനുവദിക്കാനാണ് നീക്കം നടക്കുന്നത് . കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി സ്വയം വിജ്ഞാപനം പുറപ്പെടുവിചിരുന്നു. അത് പോലെ തന്നെ വി.സിമാരെയും പുറത്താക്കാനാണ് നീക്കം നടത്തിയിരിക്കുന്നത്.
യു.ജി.സി ചട്ടപ്രകാരം വി.സിമാർക്കൊപ്പം പി.വി.സിമാരും ഒഴിയേണ്ടിവരും എന്നതാണ് ഏറെ ശ്രദ്ദേയമായ കാര്യം. പിരിച്ചുവിടാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ഗവർണർ നോട്ടീസയച്ചത് കേരള, എം.ജി, കാലിക്കറ്റ്, ഫിഷറീസ്, കുസാറ്റ്, സംസ്കൃതം, സാങ്കേതികം, കണ്ണൂർ, മലയാളം, ഓപ്പൺ, ഡിജിറ്റൽ സർവകലാശാലാ വി.സിമാർക്കാണ്.
സാങ്കേതിക സർവകലാശാലാ വി.സിയെ സുപ്രീംകോടതി പുറത്താക്കി. അതുകൊണ്ട് നോട്ടീസ് പിൻവലിക്കുകയും ചെയ്തു . ശേഷിക്കുന്ന 10പേരും ഗവർണർക്ക് വിശദീകരണം നൽകുകയും ചെയ്തു എന്നതാണ് ശ്രദ്ധേയമായ കാര്യം . കഴിഞ്ഞ 24ന് കേരള സർവകലാശാല വി.സി ഡോ.വി.പി.മഹാദേവൻ പിള്ള വിരമിച്ചു . പക്ഷേ നിയമനം അസാധുവാക്കാൻ ഗവർണർക്ക് കഴിയും എന്നതാണ് മറ്റൊരു ശ്രദ്ധേമായ കാര്യം . ഗവർണർക്ക് വിസിമാർ നൽകിയ മറുപടികൾ ഇങ്ങനെയാണ്.
(മലയാളം സർവകലാശാല) വിസി അനിൽ വള്ളത്തോൾ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്;- ചീഫ്സെക്രട്ടറിയായിരുന്ന കെ.എം.എബ്രഹാം അടങ്ങിയ സെർച്ച്കമ്മിറ്റിയാണ് തിരഞ്ഞെടുത്തത്. വിദേശത്തടക്കം നിരവധിയിടത്ത് ഗസ്റ്റ് അദ്ധ്യാപകനാണ് എബ്രഹാമെന്നതിനാൽ അദ്ദേഹത്തെ അക്കാഡമിക് വിദഗ്ദ്ധനായി കണക്കാക്കണം. എല്ലാ യോഗ്യതകളുമുള്ളതിനാൽ പിരിച്ചുവിടാനാവില്ല എന്നാണ്.
ഗോപിനാഥ് രവീന്ദ്രൻ(കണ്ണൂർ സർവകലാശാല) പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്;-
ചട്ടലംഘനമില്ലെന്നും മതിയായ യോഗ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകൻ മുഖേന വിശദമായ മറുപടി. രണ്ടുവട്ടവും നിയമിച്ചത് ചാൻസലറാണ്. അപാകതയുണ്ടെങ്കിൽ മറുപടി പറയേണ്ടത് ചാൻസലറാണ് എന്നാണ്. തന്റെ നിയമനം താൻ പറഞ്ഞിട്ടല്ല, പാനലിൽ താൻ മാത്രമേയുള്ളൂവെന്ന് തനിക്കറിയില്ല.
ഫിഷറീസ് സർവകലാശാല)വിസി കെ.റിജി ജോൺ പറഞ്ഞിരിക്കുന്നത് തന്റെ നിയമനവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയിലുള്ളതിനാൽ തീരുമാനമെടുക്കാൻ ചാൻസലർക്കാവില്ല. മൂന്നംഗ സെർച്ച്കമ്മിറ്റിയാണ് ഒൻപതുപേരെ അഭിമുഖം നടത്തി തന്നെ ശുപാർശ ചെയ്തത്. വി.സി നിയമനം ചോദ്യംചെയ്തുള്ള ഹർജി തള്ളണമെന്ന് ഹൈക്കോടതിയിൽ ചാൻസലർ നേരത്തേ ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂർ വി.സി പറഞ്ഞിരിക്കുന്നത്.
കേരള സെനറ്റ് ഇപ്പോൾത്തന്നെ ഉടക്കി നിൽക്കുകയാണ്.ഹിയറിംഗിന് ഹാജരാവില്ല . ഹിയറിംഗിന് നേരിട്ട് ഹാജരാവില്ലെന്നും അഭിഭാഷകൻ ഹാജരാവുമെന്നും കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. ഗവർണറുടെ നിലപാട് തനിക്കും സർവകലാശാലയ്ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ''സുപ്രീംകോടതി ഉത്തരവ് രാജ്യത്തെ നിയമമായതിനാൽ, എല്ലാ വി.സിമാർക്കും ബാധകമാണ്. അതുപ്രകാരമുള്ള നടപടികളുണ്ടാവും. പരാതിയുള്ളവർ സുപ്രീംകോടതിയെ സമീപിക്കട്ടെ എന്നാണ് രാജ്ഭവൻ നിലപാട് .
https://www.facebook.com/Malayalivartha























