ചെന്നൈ ബാംഗ്ലൂർ വഴി മൈസൂർ വരെ പോകുന്ന വന്ദേ ഭാരത് ട്രെയിൻ ഇന്ന് മുതൽ ഓടി തുടങ്ങും; ഇത്രയും ദൂരം ഓടി എത്തുന്നത് വെറും 6 മണിക്കൂറിൽ; ഇതുപോലെ ഒരെണ്ണം കേരളത്തിലും ഓടിക്കുവാൻ രാഷ്ട്രീയക്കാർ സമ്മർദ്ദം ചെലുത്തിയയാൽ കെ റയിലിന് ചിലവാക്കുന്ന 1 ലക്ഷം കോടി രൂപയും വിവാദങ്ങളും അവസാനിക്കും; സാമൂഹ്യ നിരീക്ഷണം പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്

ചെന്നൈ ബാംഗ്ലൂർ വഴി മൈസൂർ വരെ പോകുന്ന വന്ദേ ഭാരത് ട്രെയിൻ ഇന്ന് മുതൽ ഓടി തുടങ്ങും.ഇത്രയും ദൂരം ഓടി എത്തുന്നത് വെറും 6 മണിക്കൂറിൽ. ഇതുപോലെ ഒരെണ്ണം കേരളത്തിലും ഓടിക്കുവാൻ രാഷ്ട്രീയക്കാർ സമ്മർദ്ദം ചെലുത്തിയയാൽ കെ റയിലിന് ചിലവാക്കുന്ന 1 ലക്ഷം കോടി രൂപയും വിവാദങ്ങളും അവസാനിക്കും. സാമൂഹ്യ നിരീക്ഷണം ഫേസ്ബുക്കിൽ പങ്കു വച്ചിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ് .
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പണ്ഡിറ്റിൻ്റെ സാമൂഹ്യ നിരീക്ഷണം ഹാപ്പി ന്യൂസ് ചെന്നൈ ... ബാംഗ്ലൂർ വഴി മൈസൂർ വരെ പോകുന്ന വന്ദേ ഭാരത് ട്രെയിൻ ഇന്ന് മുതൽ ഓടി തുടങ്ങും. ഇത്രയും ദൂരം ഓടി എത്തുന്നത് വെറും 6 മണിക്കൂറിൽ.. ഇതുപോലെ ഒരെണ്ണം കേരളത്തിലും ഓടിക്കുവാൻ രാഷ്ട്രീയക്കാർ സമ്മർദ്ദം ചെലുത്തിയയാൽ കെ റയിലിന് ചിലവാക്കുന്ന 1 ലക്ഷം കോടി രൂപയും , വിവാദങ്ങളും അവസാനിക്കും. വന്ദേ ഭാരത് ട്രെയിന് നമ്മുടെ കെ റയിലിനേക്കാൾ സ്പീഡും ഉണ്ട് , നിലവിലെ ട്രാക്കിലൂടെ ഓടുകയും ചെയ്യും .. പോരെ...
ശരിക്കും വിമാനം പോലെ തോന്നുന്ന ട്രെയിൻ ആണ് വന്ദേ ഭാരത് ട്രെയിൻ 18.. ഇപ്പൊൾ ഓടുന്ന ന്യൂഡൽഹി - വാരാണസി വരെയുള്ള 800 KM കവർ ചെയ്യുവാ൯ 8 മണിക്കൂറ് പോലും വേണ്ടാ.ഇതുപോലെ അഞ്ചെണ്ണം ഇന്ത്യയിൽ ഓടുന്നുണ്ട്. സൗജന്യ ഭക്ഷണവും,ഫ്രീ വൈ ഫൈ , ഓട്ടോമാറ്റിക് ഡോർ , ആധുനിക സൗകര്യങ്ങൾ ഉള്ള ഈ ട്രെയിന് ജന ശതാബ്ദിയുടെ മറ്റൊരു പതിപ്പാണ്. ദിവസവും 2400 ഓളം ആളുകളാണ് സെമി ഹൈ സ്പീഡ് ട്രെയിനിൽ യാത്ര ചെയ്യുന്നത്.
ചെന്നെയിൽ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് മേയ്ക്ക് ഇൻ ഇന്ത്യയിൽ ഇത് നി൪മ്മിച്ചത്. (യൂറോപ്പിലെ ചിലവിന്റെ പകുതിയിലാണ് നി൪മ്മിച്ചത്) ഇന്ത്യ ഒട്ടുക്കും കൂടുതല്ഹൈ സ്പീഡ് ട്രെയിൻ ഇനിയും വരട്ടെ എന്ന് ആശംസിക്കുന്നു. ദക്ഷിണ ഇന്ത്യയിലെ ആദ്യ വന്ദേ ഭാരത് ട്രെയിന് ആണിത്. ചെന്നൈ-ബാംഗ്ലൂർ-മൈസൂര്‍ വന്ദേ ഭാരത് എക്സ്പ്രസ് ചെന്നൈ സെൻട്രലിൽ നിന്ന് രാവിലെ 05:50 ന് യാത്ര ആരംഭിക്കും. ബാംഗ്ലൂർ 10:15am.. 600 ഓളം കിലോ മീറ്റർ സഞ്ചരിച്ചു ഉച്ചയ്ക്ക് 12 ന് മൈസൂരു ജംഗ്ഷനിൽ എത്തിച്ചേരും.
ഉച്ചക്ക് 1:05 ന് തിരിച്ച്, ബാംഗ്ലൂർ 2:35 എത്തി, ചെന്നൈയില് പോകും. വൈകീട്ട് 7 മണിക്ക് എത്തും. ആകെ ഉള്ള സ്റ്റോപ് ബാംഗ്ലൂർ.. കേരളത്തിലെ രാഷ്ട്രീയക്കാർ കേന്ദ്രത്തിൽ സ്നേഹപൂർവമായ സമ്മർദ്ദം ചെലുത്തി കേരളത്തിലും ഒരു സെമി ഹൈ സ്പീഡ് വന്ദേ ഭാരത് ഉടനെ ഓടിക്കും എന്നു നിങൾ കരുതുന്നുണ്ടോ ? ഇതിലൂടെ കെ റെയി ലും, 1 ലക്ഷം കോടി രൂപയും ലാഭം കിട്ടും എന്നു ചിന്തിക്കുവാൻ പറ്റുമോ ?
https://www.facebook.com/Malayalivartha


























