Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഇല്ലാതാകുന്നു പകരം പാർട്ടി സെക്രട്ടറി കമ്മീഷൻ വരുന്നു

11 NOVEMBER 2022 05:14 PM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം

'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ പൂട്ടും.

. എംപ്ലെയമെന്റ് ് എക്‌സ്‌ചേഞ്ചുകളെ നോക്കകുത്തികളാക്കി കൊണ്ട് പാര്‍ട്ടിക്കാര്‍ സ്വയം തൊഴില്‍ ദാതാക്കളാകുന്ന കാഴ്ചയാണ് അടുത്ത കാലം വരെയുണ്ടായിരുന്നത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്ത് നിന്നും പരാതികള്‍ ഉയര്‍ന്നിട്ടും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ ശകതമാക്കുകയോ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയോ ഉണ്ടായില്ല. പകരം സര്‍ക്കാര്‍ പുതിയൊരു സംവിധാനത്തെ ആശ്രയിക്കുകയായിരുന്നു. കേരളത്തിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലെ താല്കാലിക നിയമനങ്ങളെല്ലാം സെ്ന്റര്‍ ഫോര്‍ മാനേജ്‌മെന്റ്  ഡെവലപ്പ് മെന്റ് അഥവാ സിഎംഡിയ്ക്ക് വിട്ടു. സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിയ്ക്ക് ആളെ റിക്രൂട്ട് ചെയ്യാനുള്ള യാതൊരു അധികാരവുമില്ലാത്ത് സ്ഥാപനമാണ് 1979 ല്‍ തുടങ്ങിയ സിഎംഡി. മാനേജ്‌മെന്റ് രംഗത്ത് വിദഗ്ദ്ധരായ തൊഴിലാളികളെ വാര്‍ത്തെടുക്കുന്നതിന് വേണ്ടിയാണ് സിഎംഡി സ്ഥാപിച്ചത്. കോര്‍പ്പറേറ്റ് മേഖലയില്‍ കേരളത്തില്‍ നിന്നും മിടുക്കരെയുണ്ടാക്കിയെടുക്കുക, കോര്‍പ്പറേറ്റ് രംഗത്തെ ഒഴിവുകള്‍ കണ്ടെത്തി ആവശ്യമായവരെ നല്കുക തുടങ്ങിയ ജോലികളാണ് സിഎംഡി ചെയ്തു കൊണ്ടിരുന്നത്. എന്നാല്‍ താല്കാലിക നിയമനങ്ങള്‍ എല്ലാം വിവാദമായതോടെ സര്‍ക്കാര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്താന്‍ തയ്യാറായില്ല . പകരം നിയനം സിഎംഡി വഴിയാക്കി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് തൊഴിലന്വേഷകരുടെ രജിസ്‌ട്രേഷന്‍ ജോലി മാത്രമായി മാറി. സിഎംഡി വഴി ധാരാളം നിയമനം നടക്കുന്നത് ശ്രദ്ധയില്‍പെട്ട തൊഴില്‍ വകുപ്പ് സിഎംഡി വഴിയുള്ള നിയമനം നിറുത്തണമെന്ന് സര്‍ക്കാരിന് നിരവധി തവണ രേഖാമൂലം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രണ്ടര ലക്ഷം താല്കാലിക നിയമനങ്ങള്‍ നടന്നപ്പോള്‍ എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴി ആറായിരത്തി ഇരുന്നൂറ് നിയമനങ്ങള്‍ മാത്രമാണ് നടന്നത്. ഈ സാഹചര്യത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തനം നിറുത്തുമോയെന്നുവരെ ഭയപ്പെട്ടിരുന്നു. പിന്‍വാതില്‍ നിയമനത്തിന് സ്വന്തമായി സര്‍ക്കാര്‍ ചിലവില്‍ സ്ഥാപനം നടത്തുന്ന ചരിത്രവും പിണറായിയ്ക്ക് സ്വന്തം. സിഎംഡിയെ കൊണ്ട് നിയമനങ്ങള്‍ നടത്തിക്കാന്‍ പാര്‍ട്ടി തലത്തില്‍ തന്നെ വലിയൊരു നെറ്റ് വര്‍ക്കുണ്ട്. അതായത് വേക്കന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യിക്കുന്നതുമുതല്‍ നിയമനം വരെ നിയന്ത്രിക്കുന്ന സെല്ല് ഓരോ സെന്ററിലും പ്രവര്‍ത്തിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന അനെര്‍ട്ടിന്റെ നിയമനം വളരെ വിചിത്രമാണ്. മുപ്പതിനായിരം മുതല്‍ എന്‍പതിനായിരം രൂപവരെയുള്ള ശമ്പളം അനെര്‍ട്ട് നല്കുന്നുണ്ട്. അനെര്‍ട്ടില്‍ ടെക്‌നിക്കല്‍ ജീവനക്കാര്‍ക്കാണ് വലിയ ശമ്പളം നല്കുന്നത്. ഈ ടെകിനിക്കല്‍ കേഡറിലേയ്ക്ക് അപേക്ഷ ക്ഷണിക്കുമ്പോള്‍ അനെര്‍ട്ടിലെ പ്രവൃത്തി പരിചയം വേണമെന്ന നിബന്ധന കൂടി ഉള്‍പ്പെടത്തിയാണ് നോട്ടിഫൈ ചെയ്യുന്നത്. ആ സാഹചര്യത്തില്‍ അവിടെ നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് തന്നെ പുനര്‍നിയമനം കിട്ടി കൊണ്ടിരിക്കും

 

 

 

. സംസ്ഥാനത്തെ അനെര്‍ട്ട് സെന്റുകളിലെ നിയമനങ്ങളെല്ലാം ഇത്തരത്തിലാണ് നടക്കുന്നത്. എഴുത്തു പരീക്ഷയിലും ഇന്റര്‍വ്യൂവിലും മുന്നില്‍ വന്നാലും അനെര്‍ട്ടിലെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനം ലഭിക്കാറില്ല. ഇതു തന്നെയാണ് മറ്റെല്ലാ സ്ഥാപനങ്ങളിലും നടക്കുന്നത്. എന്നാല്‍ അനെര്‍ട്ട് സംസ്ഥാനത്ത് സൗരോര്‍ജ്ജ മേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ തുച്ഛമാണ്. കേന്ദ്രസര്‍ക്കാര്‍ പ്രോജക്ടായതിനാല്‍ സംസ്ഥാനത്തും വേണ്ടത്ര സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യമായി വിലയിരുത്തപ്പെടാറില്ല. താല്കാലിക നിയമനം നേടുന്നവര്‍ തന്നെ തുടര്‍ന്നു കൊണ്ടിരിക്കുമെന്നതാണ് അവസ്ഥ. സ്‌കൂളുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക കീഴിലായതിനാല്‍ അവിടത്തെ താല്കാലിക നിയമനങ്ങളെല്ലാം ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് നടക്കുന്നത് . അവിടെയും പാര്‍ട്ടി കത്തിനാണ് പ്രഥമ പരിഗണന. ഗസ്റ്റ് അധ്യാപകരെ കോളെജുകളില്‍ നിയമിക്കുന്നതിന് മാനദണ്ഡം മാറ്റണമെന്ന ആവശ്യമുയര്‍ന്നിരുന്നു. സിഎംഡിയില്‍ നിന്നും നിയമനാധികാരം എംപ്ലോയ്‌മെന്റിന് കൈമാറിയ ഉത്തരവ് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഇടപെട്ട് തടഞ്ഞതും ശ്രദ്ധേയമാണ്. വിദ്യാഭ്യാസ വകുപ്പില്‍ യോഗ്യരായവരേക്കാള്‍ പാര്‍ട്ടിക്കാര്‍ക്കും പാര്‍ട്ടി ബന്ധുക്കള്‍ക്കും നിയമനം നല്കാനാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ മന്തി ഇടപെട്ട് ഒഴിവാക്കിയതെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ വിദഗ്ദ്ധരെ കണ്ടെത്തി നിയമിക്കാനാണ് സിഎംഡിയ്ക്ക് നിയമനാധികാരം നല്കിയതെന്ന മറുവാദമാണ് സര്‍ക്കാര്‍ ഉന്നയിച്ചത്. ഇത്രയധികം പിന്‍വാതില്‍ നിയമനം നടന്നിട്ടും പ്രതിപക്ഷമായ കോണ്‍ഗ്രസ് നിലപാടുകള്‍ കടുപ്പിച്ച് രംഗത്തെത്താത്തത് കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഇടനല്കുന്നുണ്ട്.ബോര്‍ഡ്, കോര്‍പ്പറേഷനികള്‍,വിവധ സര്‍ക്കാര്‍ ഏജന്‍സികള്‍, കിഫ്ബി, ആരോഗ്യ വകുപ്പ്, വനംവകുപ്പ്, തുറമുഖ വകുപ്പ് എന്നിവയാണ് പിന്‍വാതില്‍ നിയമനത്തിന്റെ പ്രധാന താവളങ്ങള്‍. വകുപ്പ് മേധാവിയും ഭരണകക്ഷിക്കാരും ചേര്‍ന്ന് നിയമിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കും. അതിന് ശേഷമാണ് പരസ്യം നല്കുന്നത്. കണ്ടെത്തിയവര്‍ തന്നെ എഴുത്തു പരീക്ഷയിലും ഇന്റവ്യൂവിലും മുന്നിലെത്തുന്നതാവശ്യമായ ഇടപെടലുകള്‍ നടത്തും. പിന്നെ നിയമനത്തില്‍ സുതാര്യതയില്ലെന്ന വാദം തള്ളി പോവുകയും ചെയ്യും. ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍, കുടുംബശ്രീ, കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍, കിഫ്ബി എന്നിവ കൂടുതല്‍ ഒഴിവുകള്‍ക്കായി ഇപ്പോള്‍ സിഎംഡിയെ സമീപിച്ചിരിക്കുകയാണ്.

 

 

 

 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ യോഗ്യരാവരില്ലെന്ന ന്യായം പറഞ്ഞാണ് ഈ സ്ഥാപനങ്ങള്‍ സിഎംഡിയെ സമീപിച്ചത്. 3381 ബിഫാം ബിരുദധാരികള്‍ എംപ്ലോയ്‌മെന്റ് എക്‌സ്േചഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് ജോലിയ്ക്കായി കാത്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബിഫാം ബരുദധാരികള്‍ക്ക് ക്ഷാമമുണ്ടെന്ന് കാണിച്ചാണ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ഫാര്‍മസിസ്റ്റ് ഒഴിവുകളിലേയ്ക്ക് സിഎംഡിയില്‍ അപേക്ഷ നല്കിയിരിക്കുന്നത്.കുടുംബശ്രീയും കിഫ്ബിയും എംബിഎക്കാരെ വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എണ്ണായിരത്തി മുന്നൂറിലധികം എംബിഎക്കാര്‍ എംപ്ലോയ്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നെന്നാണ് കണക്ക്. കുടുംബശ്രീയില്‍ അറുപതിനായിരം രൂപ ശമ്പളത്തിനാണ് എംബിഎക്കാരെ നിയമിക്കന്നത്. കിഫ്ബിയിലാകട്ടെ ശമ്പളം ഒരു ലക്ഷത്തിന് മുകളിലാണ്. രണ്ട് സ്ഥാപനത്തിലുമായി അഞ്ഞൂറിലധികം ഒഴിവുകളുണ്ട്. എന്നാല്‍ എംപ്ലോയ്‌മെന്റില്‍ നിശ്ചിത യോഗ്യതയുള്ളവര്‍ ഇല്ലെന്ന് കാണിച്ചാണ് കിഫ്ബിയും, കുടുംബശ്രീയും സിഎംഡിയെ സമീപിച്ചത്. ഭീമമായ തുക താല്കാലിക ജോലിയ്ക്ക് നിശ്ചയിക്കുന്നതു തന്നെ പാര്‍ട്ടിക്കാരെ നിയമിക്കാനാണെന്നാണ് ആരോപണം ഉയരുന്നത്. എന്നാല്‍ ഇതെല്ലാം ആരോപണങ്ങളാണെന്നും യോഗ്യരാവരെയാണ് നിയമിക്കുന്നതെന്നുമാണ് സര്‍ക്കാരിന്റെയും സിഎംഡിയുടെയും വാദം. കിഫ്ബിയ്ക്കും കുടുംബശ്രീയ്ക്കും, മെഡിക്കല്‍ കോര്‍പ്പറേഷനും അപേക്ഷ ക്ഷണിക്കുമ്പോള്‍ എംപ്ലോയ്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ തന്നെയാണ് അപേക്ഷിക്കുന്നതെന്നതും വസ്തുതയാണ്. എന്നാല്‍ എംപ്ലോയ്‌മെന്റ് വഴിയായാല്‍ നിയമന രീതി വ്യത്യാസം വരും . സീനിയോറിറ്റി മുതല്‍ എക്‌സ്പീരിയന്‍സ് വരെയുള്ള കാര്യങ്ങള്‍ പരിഗണിക്കപ്പെടും .സിഎംഡിയാകുമ്പോള്‍ നിയമനം നല്‌കേണ്ട വ്യക്തിയുടെ യോഗ്യതയ്ക്കനുസരിച്ച് മാനദണ്ഡങ്ങള്‍ നിശ്ചയിക്കാം. എഴുത്ത് പരീക്ഷയിലും ഇന്റര്‍വ്യൂവിലും പാര്‍ട്ടി ഇടപെടലും നടക്കും. എംപ്ലോയ്‌മെന്റും അത്ര സുതാര്യമല്ല. അവിടെയും പാര്‍ട്ടി ഇടപെടലും ഇഷ്ടക്കാര്‍ക്ക് നിയമനം നല്കലുമുണ്ട്. പക്ഷേ സീനിയോറിറ്റി പ്രശ്‌നം തള്ളികളയാനാവാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ വലിയ കുഴപ്പങ്ങള്‍ക്ക് നിന്നാല്‍ കേസാകുമെന്ന ഭയമുണ്ട്. കേസുകള്‍ പരമാവധി ഒഴിവാക്കാനായി എംപ്ലോയ്‌മെന്റ് നിയമനങ്ങളെ സര്‍ക്കാര്‍ പാടേ ഒഴിവാക്കുകയാണ് ചെയ്യുന്നത്. താല്കാലികമായി നിയമനം നേടുന്നവര്‍ വഴി പാര്‍ട്ടിയ്ക്ക് വലിയ വരുമാനമാണ് ലഭിക്കുന്നത്. പാര്‍ട്ടി സംഭവനയായും കൈക്കൂലിയായും വാങ്ങുന്നതിന് പുറമേ മാസം നിശ്ചിത തുക ജോലി ലഭിച്ചവര്‍ പാര്‍ട്ടിക്ക് നല്കുകയും വേണം. സഹകരണ മേഖലയിലും ഈ പാര്‍ട്ടി നിയമം ബാധകമാണ്. ഇത് കൊടിയ അഴിമതിയാണെന്ന ആരോപിക്കപ്പെടുന്നുണ്ട്. അനധികൃതമായി നിയമനം നല്കുക, അതുവഴി പാര്‍ട്ടി കിമ്പളം പറ്റുക എന്നിവ അഴിമതിയുടെ ഭാഗമാവുകയാണ്. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മുതലുള്ളവര്‍ക്ക് പാര്‍ട്ടി മാസ ശമ്പളം നല്കുന്നത് ഇങ്ങനെ സര്‍ക്കാരില്‍ നിന്നും വളഞ്ഞ വഴിയില്‍ ശേഖരിക്കുന്ന തുകയാണെന്നാണ് ആക്ഷേപം ഉരുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (32 minutes ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (41 minutes ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (1 hour ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (1 hour ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (2 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (2 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (3 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (3 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (4 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (4 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (5 hours ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (5 hours ago)

Malayali Vartha Recommends