Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

നഗ്ന വിഡിയോ പകർത്തി ഏഴ് വര്‍ഷമായി പീഡനം! പോലീസുകരാനെ തൂക്കി... പോലീസുകാരന്റെ ഭീഷണി; ഒടുവിൽ അകത്ത്

11 NOVEMBER 2022 09:42 PM IST
മലയാളി വാര്‍ത്ത

മാങ്ങാ മോഷണവും സൈനികനെ കള്ളക്കേസിൽ കുടുക്കുയതുമായി ബന്ധപ്പെട്ടും അങ്ങനെ നിരവധി പരാതികളാണ് ഇപ്പോൾ പോലീസുകാർക്ക് നേരേ ഉയരുന്നത്. അതിനിടയിലാണ് പോലീസുകാരന്റെ പീഡന വാർത്ത കൂടി പുറത്ത് വരുന്നത്.

നഗ്ന വീഡിയോ പകര്‍ത്തിയ ശേഷം അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസിലാണ് പോലീസുകാരന്‍ അറസ്റ്റിലായിരിക്കുന്നത്. വിജിലന്‍സ് ഗ്രേഡ് എസ്.സി.പി.ഒ സാബു പണിക്കര്‍ (48) ആണ് കേസിലെ പ്രതി. 40കാരിയുടെ പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്. അരുവിക്കര കാച്ചാണി സ്വദേശിയായ ഇയാളെ അരുവിക്കര പോലീസ് ആണ് അറസ്റ്റ് ചെയ്തത്.

40 വയസ്സുകാരിയായ യുവതിയേയാണ് ഇയാള്‍ നിരന്തരം പീഡനത്തിന് ഇരയാക്കിയത് എന്നാണ് പരാതി. ഭർത്താവ് ഉപേക്ഷിച്ച യുവതിയുടെ വീഡിയോ ആണ് ഇയാൾ പകർത്തിയത്. അതിന് ശേഷം ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് പ്രതി സാബു. കഴിഞ്ഞ ഏഴു വർഷക്കാലമായി യുവതിയെ ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നു.

യുവതിയെ തിരുവനന്തപുരം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ കൊണ്ടുപോയി ഹോട്ടലുകളിൽ മുറി എടുത്ത് പലപ്പോഴും പീഡിപ്പിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. അടുത്തിടെ യുവതിയുടെ നഗ്ന വീഡിയോ പുറത്തുവിട്ടതോടെയാണ് യുവതി അരുവിക്കര പൊലീസിൽ പരാതി നൽകിയത്. വീഡിയോ പ്രചരിപ്പിച്ച രണ്ടു പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. പീഡനം, ഐടി ആക്ട് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്ക് എതിരെ കേസെടുത്തിരിക്കുന്നത്.

കേസെടുത്തിന് പിന്നാലെ ഒളിവിൽ പോയ പൊലീസുകാരനെ ഇന്നലെ രാത്രി നഗരത്തിലെ ഒരു ലോഡ്ജിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാളെ അരുവിക്കര സിഐ എസ്.ഷിബുകുമാര്‍ ഇന്നലെ രാത്രിയോടെ കസ്റ്റഡിയില്‍ എടുത്തു. പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് സാബുവിന്‍റെ സുഹൃത്തുക്കളും കാച്ചാണി സ്വദേശികളുമായ ഉദയ കുമാര്‍, സുരേഷ് എന്നിവരെയും ഐടി വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സമാനമായ രീതിയിൽ പോലീസിന് കളങ്കമുണ്ടാക്കിയ സംഭവമായിരുന്നു കടയിൽ നിന്നും മാങ്ങാ മോഷ്ടിച്ച കേസും. സെപ്റ്റംബർ 30നു പുലർച്ചെയാണു കാഞ്ഞിരപ്പള്ളി ടൗണിലെ കടയുടെ മുൻപിൽ വച്ചിരുന്ന പച്ചമാങ്ങ പൊലീസുകാരൻ സ്കൂട്ടറിൽ മോഷ്ടിച്ചു കൊണ്ടു പോകുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞത്.

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു പൊലീസുകാരൻ. കേസ് ഒത്തുതീർപ്പാക്കാൻ ആദ്യം ശ്രമം നടത്തിയെങ്കിലും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ 3–ാം തീയതി കേസെടുക്കുകയായിരുന്നു. പിന്നീടു പൊലീസുകാരനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. കേസെടുത്തതോടെ ഒളിവിൽപെയ പൊലീസുകാരനെ ഇതുവരെ പിടികൂടാനും കഴിഞ്ഞിട്ടില്ല. കടയുടമ സിസിടിവി ദൃശ്യങ്ങൾ സഹിതം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷിഹാബിനെതിരെ മോഷണക്കുറ്റം ചുമത്തിയാണു പൊലീസ് കേസെടുത്തിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (2 minutes ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (34 minutes ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (43 minutes ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (1 hour ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (1 hour ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (2 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (3 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (3 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (3 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (4 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (4 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (5 hours ago)

Malayali Vartha Recommends